Friday, March 18, 2022

Fb കുറിപ്പുകൾ : നേതാക്കന്മാരുടെ സ്വന്തം അടിമകൾ

 

 
  ദലിതരുടെ പ്രധാന ശത്രു അവർ തന്നെയാണ്.അവരുടെ ഒടുക്കത്തെ വീരാരാധനയും ഭക്തിയുമാണ് പിച്ചയെടുപ്പിക്കുന്നത്.നേതാവിനെ ആരാധിച്ചു വഷളാക്കും. അവസാനം അവൻ/അവൾ അടപടലം മൂഞ്ചിച്ചിട്ടു പോകും.

 ജാതി സംഘടനകൾ ഇന്നുവരെ ഈ ജനതയ്ക്ക് ഒരു ചുക്കും ചെയ്തിട്ടില്ലെങ്കിലും അതില്ലായിരുന്നെങ്കിൽ ജീവനോടെ കാണില്ലായിരുന്നു എന്നൊരു ബോധത്തിലാണ് അവരൊക്കെ ജീവിക്കുന്നത്.നേതാവിനോടുള്ള സമീപനത്തിന് ദൈവവും ഭക്തനും തമ്മിലുള്ള ബന്ധം പോലെയാണ്.വിമര്ശകരെ ഭുതഗണങ്ങളെപ്പോലെ നേരിടും.എന്ത് നേടുന്നു എന്ന ചോദ്യം അപ്രസക്തമാണ്.

   ഇതിന്റെ കാരണം ഗോത്ര സ്വാഭാവത്തിൽ നിന്നും പുറത്തു കടന്നിട്ടില്ല എന്നുള്ളതാണ്.വ്യക്തി,വ്യക്തി യുടെ വികാസം, അവകാശം, ഇവയെക്കുറിച്ചുള്ള അവബോധം എന്നിവ പടിപടിയായി ആർജ്ജിച്ചെങ്കിലെ മാനസികആരോഗ്യമുള്ള പൗരൻ  രൂപപ്പെടുകയുള്ളൂ.നിർഭാഗ്യവശാൽ ഇത് സംഭവിക്കുന്നില്ല.ജനാധിപത്യ സമൂഹത്തിൽ ജീവിക്കുമ്പോഴും അവർ നേതാവിനെ കാണുന്നത് ദൈവത്തിന് തുല്യനായ ഗോത്രത്തലവനായാണ്.

   നേതാവ് തെറ്റുചെയ്താൽ തിരുത്താൻ ആർജ്ജ്വവമുള്ള ജനതയ്ക്കെ ഉത്ക്കർഷമുണ്ടാവുകയുള്ളൂ.

Thursday, March 17, 2022

Fb കുറിപ്പുകൾ : അയ്യങ്കാളിയെക്കൊണ്ട് അംബേദ്ക്കറ തല്ലിക്കുന്നവർ

   


   ജാതി ഹിന്ദുവിന്റെ വാനരന്മാർ അയ്യൻകാളിയെ അവർക്ക് ബഹുജൻ രാഷ്ട്രീയത്തിനും ഐക്യത്തിനും എതിരായി ഉപയോഗിക്കാനുള്ള ആയുധമാക്കുന്നു.സൂക്ഷിക്കേണ്ട കാലമാണ്.ചിലർക്ക് പിതാവിന്റെ ഫോട്ടോ കാണുമ്പോൾ വെറും പുലയൻ എന്നാണ് ഓർമ്മ വരുന്നത്.സമ്മതിച്ചു,അദ്ദേഹം പുലയൻ തന്നെയാണ്.എന്നാൽ അതിനതീതമായി എല്ലാവരെയും ചേർത്തു നിർത്തിയവനാണ്.

   ദലിത് ലോകത്തിന്റെ ദാർശനിക അടിത്തറ അംബേദ്ക്കറാണ്.അദ്ദേഹം ജീവിച്ച കാലത്തെ പ്രതിരോധം മാത്രമല്ല,വരുവാനുള്ള കാലങ്ങളിൽ പിന്തുടരുന്ന മഹാ കാവലും കോട്ടയുമാണ്.അതുകൊണ്ടാണ് ജാതിഹിന്ദു അംബേദ്ക്കറെ ലക്ഷ്യമിടുന്നത്.ജാതി മത വൈജാത്യങ്ങൾക്കപ്പുറം ദലിതർ ഒന്നിക്കുന്നത് അംബേദ്ക്കർ എന്ന വെളിച്ചത്തിലാണ്.പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല,അംബേദ്ക്കാറേക്കാൾ മഹാൻ അയ്യൻ കളിയാണ് എന്ന പ്രചാരണമാണ് നടക്കുന്നത്.ഇവരെ തമ്മിൽ താരതമ്യം ചെയ്യാൻ കഴിയാത്ത വിധം അഗാധമായ വ്യത്യസ്തമായ ഇടപെടലുകൾ നടത്തിയവരാണ് ഈ പിതാക്കന്മാർ.


  തെരുവിൽ നിറഞ്ഞു നിന്ന ജാതിയുടെ അഹങ്കാര തീവ്രതയെ കുന്തമുനയായി എതിരിട്ട കനൽ സൂര്യനാണ് അയ്യൻകാളി.മേധാവിത്വത്തിന്റെ കുടിലത കൂടുകെട്ടിയ നെഞ്ചിൽ കാലുമടക്കിയടിച്ച ധീരൻ,പെണ്ണുങ്ങളെ അപമാനിച്ച ജാതി ഹിന്ദുവിൻറെ ചോര വീഴ്ത്തിയ പോരാളി.പിതാവിന്റെ തീപിടിച്ച ജീവിതത്തിന് സമാനതകളില്ല.

  ബ്രാഹ്മണൻ എന്നാൽ അറിവ് എന്നൊരു അലിഖിതമായ ഒരു പരിഭാഷ നിലനിൽക്കുന്നുണ്ട്.അവൻ ഉണ്ടാക്കിവെച്ച സകലതും സാമൂഹ്യവിരുദ്ധമാണെന്നു തെളിവുകൾ നിരത്തി സ്ഥാപിക്കുന്നത് അംബേദ്ക്കറാണ്.കായികമായ പരാജയത്തേക്കാൾ വലുതാണ് ദാര്ശനികമായ പരാജയം.ബാബ ഒരായുസ് മുഴുവൻ അതിന്‌വേണ്ടി പണിയെടുത്തത്.പുതിയ തലമുറ അംബേദ്ക്കറിസത്തിലേക്ക് കടന്നു പോകുന്നത് രാഷ്ട്രീയത്തിനും ഹിന്ദുവിനും വലിയ തലവേദനയാണ്.അതുകൊണ്ടാണ് ഇവരെ രണ്ടുപേരെയും പിരിക്കാൻ നോക്കുന്നത്.

 ഈ ജോലി ചെയ്യുന്നത് ദളിതരാണ്.അയ്യങ്കാളിയാണ് ഈ കാലഘട്ടത്തിൽ ആവശ്യം എന്നു പറയുമ്പോൾ ഒരു ജാതിയെക്കൂടിയാണ് അഡ്രസ്സ് ചെയ്യുന്നത്.ഹിന്ദുത്വത്തിൽ നിന്നും അകന്നു പോകുന്നവരെ ചേർത്തു നിർത്തുകയെന്നതാണ് ഉദ്ദേശം.ഇതിനെ തിരിച്ചറിയുകയെന്നത് അത്യാവശ്യമാണ്.നമ്മുടെ പിതാക്കന്മാരെ വല്ലവനും തട്ടിക്കളിക്കാൻ ഇട വരരുത്തി ഹിന്ദുവിന്റെ വാനരന്മാർ അയ്യൻകാളിയെ അവർക്ക് ബഹുജൻ രാഷ്ട്രീയത്തിനും ഐക്യത്തിനും എതിരായി ഉപയോഗിക്കാനുള്ള ആയുധമാക്കുന്നു.സൂക്ഷിക്കേണ്ട കാലമാണ്.ചിലർക്ക് പിതാവിന്റെ ഫോട്ടോ കാണുമ്പോൾ വെറും പുലയൻ എന്നാണ് ഓർമ്മ വരുന്നത്.സമ്മതിച്ചു,അദ്ദേഹം പുലയൻ തന്നെയാണ്.എന്നാൽ അതിനതീതമായി എല്ലാവരെയും ചേർത്തു നിർത്തിയവനാണ്.

    ദലിത് ലോകത്തിന്റെ ദാർശനിക അടിത്തറ അംബേദ്ക്കറാണ്.അദ്ദേഹം ജീവിച്ച കാലത്തെ പ്രതിരോധം മാത്രമല്ല,വരുവാനുള്ള കാലങ്ങളിൽ പിന്തുടരുന്ന മഹാ കാവലും കോട്ടയുമാണ്.അതുകൊണ്ടാണ് ജാതിഹിന്ദു അംബേദ്ക്കറെ ലക്ഷ്യമിടുന്നത്.ജാതി മത വൈജാത്യങ്ങൾക്കപ്പുറം ദലിതർ ഒന്നിക്കുന്നത് അംബേദ്ക്കർ എന്ന വെളിച്ചത്തിലാണ്.പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല,അംബേദ്ക്കാറേക്കാൾ മഹാൻ അയ്യൻ കളിയാണ് എന്ന പ്രചാരണമാണ് നടക്കുന്നത്.ഇവരെ തമ്മിൽ താരതമ്യം ചെയ്യാൻ കഴിയാത്ത വിധം അഗാധമായ വ്യത്യസ്തമായ ഇടപെടലുകൾ നടത്തിയവരാണ് ഈ പിതാക്കന്മാർ.


തെരുവിൽ നിറഞ്ഞു നിന്ന ജാതിയുടെ അഹങ്കാര തീവ്രതയെ കുന്തമുനയായി എതിരിട്ട കനൽ സൂര്യനാണ് അയ്യൻകാളി.മേധാവിത്വത്തിന്റെ കുടിലത കൂടുകെട്ടിയ നെഞ്ചിൽ കാലുമടക്കിയടിച്ച ധീരൻ,പെണ്ണുങ്ങളെ അപമാനിച്ച ജാതി ഹിന്ദുവിൻറെ ചോര വീഴ്ത്തിയ പോരാളി.പിതാവിന്റെ തീപിടിച്ച ജീവിതത്തിന് സമാനതകളില്ല.

   ബ്രാഹ്മണൻ എന്നാൽ അറിവ് എന്നൊരു അലിഖിതമായ ഒരു പരിഭാഷ നിലനിൽക്കുന്നുണ്ട്.അവൻ ഉണ്ടാക്കിവെച്ച സകലതും സാമൂഹ്യവിരുദ്ധമാണെന്നു തെളിവുകൾ നിരത്തി സ്ഥാപിക്കുന്നത് അംബേദ്ക്കറാണ്.കായികമായ പരാജയത്തേക്കാൾ വലുതാണ് ദാര്ശനികമായ പരാജയം.ബാബ ഒരായുസ് മുഴുവൻ അതിന്‌വേണ്ടി പണിയെടുത്തത്.പുതിയ തലമുറ അംബേദ്ക്കറിസത്തിലേക്ക് കടന്നു പോകുന്നത് രാഷ്ട്രീയത്തിനും ഹിന്ദുവിനും വലിയ തലവേദനയാണ്.അതുകൊണ്ടാണ് ഇവരെ രണ്ടുപേരെയും പിരിക്കാൻ നോക്കുന്നത്.


ഈ ജോലി ചെയ്യുന്നത് ദളിതരാണ്.അയ്യങ്കാളിയാണ് ഈ കാലഘട്ടത്തിൽ ആവശ്യം എന്നു പറയുമ്പോൾ ഒരു ജാതിയെക്കൂടിയാണ് അഡ്രസ്സ് ചെയ്യുന്നത്.ഹിന്ദുത്വത്തിൽ നിന്നും അകന്നു പോകുന്നവരെ ചേർത്തു നിർത്തുകയെന്നതാണ് ഉദ്ദേശം.ഇതിനെ തിരിച്ചറിയുകയെന്നത് അത്യാവശ്യമാണ്.നമ്മുടെ പിതാക്കന്മാരെ വല്ലവനും തട്ടിക്കളിക്കാൻ ഇട വരരുത്

Fb കുറിപ്പുകൾ : ദലിത് സ്ത്രീകൾ പുരുഷ അടിമകളല്ല,

 

https://utharakalam.com/intersectional-dalit-politics


  ശ്രീജിതയുടെ ലേഖനത്തോട് ചില കാര്യങ്ങളിൽ യോജിച്ചുകൊണ്ടു ചില കാര്യങ്ങൾ നോക്കിക്കാണാൻ ആഗ്രഹിക്കുന്നു.

'ദലിത് പുരുഷ ഇടം'എന്നത് തന്നെ ഒരു ആലങ്കാരിക പ്രയോഗത്തിനപ്പുറത്തേക്ക് വലിയ പ്രസക്തിയൊന്നും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.കാരണം പരമ്പരാഗതമായി തന്നെ ദലിതകങ്ങളിൽ 'ആണ് - പെണ്ണ് ' അടയാളപ്പെടുത്തലുകൾക്ക് വലിയ പ്രസക്തിയൊന്നും ഇല്ല.കാരണം തുല്യമോ അതിൽ കൂടുതലോ പങ്കാളിത്തം ദലിതർക്കിടയിൽ സ്ത്രീകൾക്കുണ്ടായിരുന്നു.'അമ്മവഴി കേരള' മെന്ന സാമൂഹ്യവിചാരം രൂപപ്പെട്ടത് തന്നെ ദളിത് പാരമ്പര്യത്തിന്റെ പൂർവീകതയിൽ നിന്നാണ്.ഇതിനെ അട്ടിമറിച്ച ഹിന്ദുത്തവമാണ് ദായകക്രമത്തിനും സാമൂഹ്യ ക്രമത്തിനും വീക്ഷണത്തിനും എതിർ രംഗങ്ങൾ ഉണ്ടാക്കിയത്.എങ്കിലും പൊതു സമൂഹമെന്ന ഘടനയിൽ നിന്നും വെട്ടേറ്റു വീണ ദലിതർക്കിടയിൽ ആൺകോയ്മ നിലനിന്നിട്ടില്ല.അപ്പോഴും പെണ്ണുങ്ങളുടെ വാക്കുകൾ വിലപ്പെട്ടതായിരുന്നു.ആ വഴിക്കാണ് കുടുംബത്തിലെ ചടങ്ങുകളിൽ അമ്മാവൻ 'കാരണവർ' എന്ന സ്ഥാനത്തെക്കുയരുന്നത്.

അടിമത്ത കാലത്തു പോലും സ്ത്രീകളുടെ വാക്കുകൾക്ക് ആണുങ്ങൾ വില കല്പിച്ചിരുന്നു.പിന്നീടിങ്ങോട്ടുള്ള വരവിലും മറ്റൊന്നുമല്ല കണ്ടത്.കുടുംബത്തെ സംബന്ധിച്ച നിലപാടുകളുടെ അടിത്തറ അമ്മമാരണന്നു കാണാം.ഓരോ വീടിനെയും ഡിസൈൻ ചെയ്യുന്നതും അവർ തന്നെയാണ്.താരതമ്യേന ദലിത് പുരുഷന്മാരേക്കാൾ സ്ത്രീകൾ തന്നെയാണ് കുടുംബത്തെ സംബന്ധിച്ച തീരുമാനങ്ങളുടെ അവസാന വാക്കെന്നു കാണാം.പഴയ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ പുരുഷനൊപ്പം ചുടെടുക്കുന്ന കാളയ്ക്കും കലപ്പയ്ക്കും ഒപ്പം നിൽക്കുന്ന കോത രാണിമാരെ നമുക്ക് കാണാം.

പിന്നെയും മുന്നോട്ടു വരുമ്പോൾ ഷാപ്പിലൊക്കെ പോകാനുള്ള കരുത്തു നേടിയ പുരുഷന്മാർ കുടിച്ചു മറിഞ്ഞു നടക്കുമ്പോൾ ജീവിതത്തെയും കുടുംബത്തെയും വീഴാതെ മുണ്ട് മുറുക്കിയുടുത്ത് പിടിച്ചു നിർത്തിയ അമ്മമാരുടെ സമുദായമാണ് ദളിതകം.അവർ വാക്കിനും പ്രവർത്തിക്കും പുരുഷന്റെ അനുവാദത്തിന് യാചിച്ചു നിന്നവരല്ല.കരുത്തും കനിവും ഒന്നിച്ച അത്ഭുതങ്ങളാണ്.

ഇവരോട്  ശൂദ്ര സംസ്ക്കാരത്തിന്റെ അവക്ഷിപ്തങ്ങളോട് ചേർത്തു വായിക്കരുത്. പുരുഷാധിപത്യത്തിന്റെ സമഗ്ര തീവ്രതയും അനുഭവിച്ച അവരുടെ സ്ത്രീകൾക്ക് പറയാനുള്ളത് വളരെ വലുതാണ്.എന്നാൽ ഒരു ദലിത് സ്ത്രീയ്ക്ക് അതുപോലെ എന്താണ് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്.?ജീവിത സൗകര്യങ്ങൾ മാറ്റിവെച്ചാൽ രണ്ടുപേരും അനുഭവിച്ചത് രണ്ടുതരം ജീവിതമാണെന്നു കാണാം.

പിന്നെ മറ്റൊന്നു പറയുമ്പോൾ ഇഷ്ടപ്പെടാൻ ഇടയില്ല. എത്ര ദലിത് സ്ത്രീകൾ ഭർത്താവിന്റെ നിർദ്ദേശങ്ങൾ ശിരസ്സാവഹിക്കുന്നുണ്ട്?ഇഷ്ടപ്പെടാത്തവയെ നിശബ്ദം അംഗീകരിക്കുന്ന എത്ര പേരുണ്ട്?മാറിയ കാലത്തെ ചില വ്യതാസത്തെ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ ദലിത് സമൂഹത്തിനുള്ളിൽ സ്ത്രീ വിരുദ്ധത എന്നത്  ഇല്ലന്ന് പറയുന്നില്ലങ്കിലും ഫെമിനിസ്റ്റുകൾ അവരുടെ വാദം പുന:പരിശോധിക്കേണ്ടിയുമിരിക്കുന്നു വെന്നുകൂടി പറയാതെ വയ്യ.

Fb കുറിപ്പുകൾ: അംബേദ്ക്കറിസത്തെയും ബ്രാഹ്മണിസത്തെയും തിരിച്ചറിയാത്തവർ.

  ആർക്കും മനസ്സിലാകുന്ന  ഒരു ചെറിയ  കാര്യം bsp ക്കാർക്ക് മാത്രം  മനസ്സിലാവുന്നില്ല.

 പാർട്ടിയുയുടെ ആരംഭകാലം മുതൽ അതിനെ ആവേശത്തോടെ  ആശ്ലീഷിക്കുകയും അതിനൊപ്പം  നടന്നവരും അതിൽ ഹിന്ദുത്വ പ്രതീകങ്ങളോ ആശയങ്ങളോ  അതിൽ ഉൾക്കൊള്ളുമെന്നു സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. എൺപതുകളിൽ കേരളത്തിൽ  ബാബയെ വായിക്കുന്ന ആളുകൾ ധാരാളം  ഉണ്ടായിട്ടുണ്ട്. പട്ടിക ജാതി ഭാവനകൾക്കപ്പുറത്തേക്ക് ദളിത് എന്നെ വിശാലമായ  ഒരു ഭൂമികയിലേക്ക് പ്രവേശിക്കുന്ന സമയത്താണ് bsp  വരുന്നത്. ഹിന്ദുത്വത്തിൽ നിന്നും കുതറിമാറാൻ ശ്രമിച്ചവരാണ് bsp യിലേക്ക്  വരുന്നത്.


ഹൈനന്ദവതയെ നിശിതമായി ചോദ്യം ചെയ്തുകൊണ്ടാണ് അത് സമൂഹത്തിലേക്ക് പ്രവേശിക്കുന്നത് തന്നെ.  'ഞങ്ങളുടെ  വോട്ടിൽ നിങ്ങളുടെ ഭരണം' നടക്കില്ലന്ന് പറയുന്നത് പ്രത്യക്ഷത്തിൽ  ഹിന്ദു ഭരണം എന്നു കാണുന്നില്ലെങ്കിലും അതിനെയാണ് ഉദ്ദേശിക്കുന്നതെന്ന്. മനസ്സിലാകും. രാജഭരണം പോയെങ്കിലും ഇന്ത്യയിൽ നിലനിൽക്കുന്നത് 'ഹിന്ദു രാജ് ' ആണെന്ന് ആർക്കാണ് അറിയാത്തത് ?അതിനെയാണ് കാൻഷിറാം ആത്മബോധം കൊണ്ട് വെല്ലു വിളിച്ചത്.'


'ബ്രാഹ്‌മണനെയും ക്ഷത്രിയനെയും വൈശ്യനെയും  ചെരുപ്പുകൊണ്ടടിക്കണം' എന്ന മുദ്രാവാക്യം  ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രകോപിതവും പ്രതിരോധ ദാർട്യവും. ഉള്ളതായിരുന്നു. ഇതു ജാതി ഹിന്ദുവിനെ വിറളി പിടിപ്പിച്ചെങ്കിൽ ദളിതരെ സംബന്ധിച്ച് വലിയരു ആത്മംവിശ്വാസം  പകരുന്നതായിരുന്നു. യാചകരിൽ നിന്നും ദായകരിലേക്കും അടിമയിൽ നിന്നും ഉടമയിലേക്കും വളരുന്നതെങ്ങനെയെന്ന് ഇവിടെ കാണാം. ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഹിന്ദുത്വത്തെ പ്രീണിപ്പിച്ചുകൊണ്ടല്ല bsp വളർച്ചയുടെ  പടവുകൾ  കയറിയത് എന്നാണ്. അത് കൃത്യമായും പ്രതിരോധിച്ചുകൊണ്ടുതന്നെയാണ്.


എന്നാൽ അദ്ദേഹത്തിന് ശേഷം എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഹിന്ദുത്വ അജണ്ട ഒരു അംബേദ്‌കറി സ്റ്റ് പ്രസ്ഥാനത്തിന്റെ ഉള്ളിലേക്ക്  വരുന്നു. പാർട്ടിയുടെ  അഭിമാന ചിഹ്നം ആനയല്ല, ഗണപതി  ആണന്നു പ്രഖ്യാപിക്കുന്നു , പരശുരാമനെ പ്രതീകമാക്കുന്നു ക്ഷേത്രം  പണിയാൻ ഒരുങ്ങുന്നു!


കാൻഷിറാം ജീ കൊണ്ടുവന്ന അടിസ്ഥാന  പ്രമാണങ്ങൾ അങ്ങനെ ചവിട്ടി മെതിക്കപ്പെടുന്നു.ഇതൊരു തെറ്റാണന്നു  ഇവർക്ക്  മനസ്സിലാകാതെ പോകുന്നതിന്റെ കാരണം എന്തായിരിക്കും.?ജയ്ഭിം  ശീലിച്ചവരെക്കൊണ്ട് ജയ് ഗണേഷ് വിളിപ്പിച്ചത് എന്തിനാണന്ന് ഒന്ന് സംശയിക്കാൻ പോലുമുള്ള ബുദ്ധിയില്ലാത്തവരായി മാറിയത് ഒരു മഹാത്മാവിന്റെ സ്വപ്നങ്ങൾ തകർത്തുകൊണ്ടാണ് എന്നുപോലും മനസ്സിലാക്കാതെ  അദ്ദേഹത്തിന്റെ സോക്ഷ്യൽ എഞ്ചിനീയറിങ്ങാണ് ഇപ്പോഴും നടക്കുന്നതെന്നാണ് ഇപ്പോഴും ഇവർ കരുതുന്നത്.


യൂപിയിലെ bsp യുടെ ശക്തി ദളിതറും അതിനോട്  നിന്ന് മുസ്‌ങ്ങളും ആയിരുന്നു. കാൻഷി റാമിന് ശേഷം മുസ്ലി‌ങ്ങളെ പാർട്ടിയിൽ നിന്നും അകറ്റി ബ്രാഹ്‌മണരെ അകത്തുള്ള ആളാക്കി മാറ്റുന്നതാണ് പിന്നീട് കാണുന്നത്.


ഒരു ബ്രാഹ്‌മണൻ പാർട്ടിയിൽ കടന്നുവന്നതിനെ ആശങ്കയോടെ കാണേണ്ട കാര്യമൊന്നും  ഇല്ല, അയാൾ പാർട്ടിയുടെ അടിസ്ഥാന പ്രമാണങ്ങളിൽ കൈ വെക്കുന്നത് വരെ. സതീഷ്  ചന്ദ്ര മിശ്രയെ സംബന്ധിച്ചു അയാൾ പാർട്ടിയിൽ കടന്നു  വന്നത്  ബഹുജൻ ആശയങ്ങളിൽ  ആകൃഷ്ടനായത് കൊണ്ടല്ലന്ന് നമുക്കറിയാം. അയാൾ പാർട്ടിയിൽ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റമാണ് അമ്മളെ ചിന്തിപ്പിക്കുന്നത്.

"ബിഎസ്പി അധികാരത്തിൽ വരുമ്പോൾ, ആധുനിക ആശുപത്രികളും കമ്മ്യൂണിറ്റി സെന്ററുകളും പ്രത്യേകിച്ച് ബ്രാഹ്മണ സമുദായത്തിന്റെ പ്രതീകമായും അഭിമാനമായും കണക്കാക്കുന്ന പരശുരാമന്റെ പേരിൽ നിർമ്മിക്കും, അതുപോലെ തന്നെ മറ്റ് മതങ്ങളുടെയും ജാതികളുടെയും പ്രതീകമായി, "മായാവതി പ്രസ്താവനയിൽ പറഞ്ഞു."(ഇന്ത്യൻ എക്സ്പ്രെസ്)

ഒരു സമുദായതോടൊ പാർട്ടിയോടോ സഖ്യത്തിൽ ഏർപ്പെടുന്നത് പോലെയല്ല പാർട്ടിക്കുള്ളിൽ ഒരു വിപരീത സംസ്ക്കാരത്തിന്റെ പ്രതിനിധി കയറി വന്നു അതിന്റെ അടിസ്ഥാന പ്രമാണങ്ങളെ തിരുത്തുന്നത്?എന്ത്കൊണ്ടാണ് മായാവതി ഇതനുവധിക്കുന്നത്?എന്തുകൊണ്ടൻകാൻഷി രാമന്റെ കാലംമുതൽ ഒപ്പമുണ്ടായിരുന്ന ചിന്തിക്കാനും ചോദ്യം ചെയ്യാനും ശേഷിയുള്ളവരെ പുറത്താക്കിയത്?അവരെ പുറത്താക്കുമ്പോൾ അതു ശരിയാണെന്ന് ഇപ്പോഴുള്ളവരെ എങ്ങനെയാണ് ബോദ്ധ്യപ്പെടുത്തിയത്?ഇതൊക്കെ അറിയാനുള്ള ബാധ്യതയും ഉത്തരവാദിത്തവും കാൻഷിറാംജിയെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവർക്കുണ്ട്.bsp നേതൃത്വത്തിന് ഇതിനുള്ള ശരിയായ ഉത്തരം പറയാതെ മുന്നോട്ടു പോകാൻ കഴിയില്ല.



Saturday, March 12, 2022

Fb കുറിപ്തപുകൾ:ജാതവർ ഇല്ലാത്ത bsp ബലഹീനമെന്നറിയുക..

 

   


 വോട്ടിങ് മെഷിൻ വോട്ടർമാരുടെ ചതി..BSP പരാജയ കാരണമായി ഇങ്ങനെ പലതും ചർച്ച ചെയ്യപ്പടുമ്പോൾ ഓർക്കാതെ പോകുന്ന ഒരു കാര്യമുണ്ട്.bsp യുടെ അധികാരത്തിന്റെ നട്ടെല്ലായിരുന്ന ജാതവർ പാർട്ടി വിട്ടതോടെയാണ് bsp യുടെ ശക്തി ക്ഷയിച്ചത്.ഇവർ up യിലെ ദളിതരിൽ 56.3%ശതമാനത്തോളം വരും.


മായാവതിയുടെ ഭരണകാലത്ത് അവരുടെ ജാതിയായ ചമാറുകൾക്കാണ്‌  കൂടുതൽ പരിഗണന കിട്ടിയിരുന്നത് എന്ന പരാതിയാണ് ജാതവർക്ക് ഉണ്ടായിരുന്നത്.അത് ഏറെക്കുറെ ശരിയുമായിരുന്നു.കാൻഷിറാംജി നിശബ്ദനായതോടെ സന്തുലിതമായ തീരുമാനങ്ങൾ ഉണ്ടായില്ല.മിശ്രയുടെ താല്പര്യം മുഴച്ചു നിന്നതോടെ ജാതവർക്കൊപ്പം മുസ്ലീങ്ങളും ഏറക്കുറെ കൈവിട്ടു.യഥാർഥ അംബേദ്ക്കറിസ്റ്റുകളായ ബിസ്‌പിക്കാർ ഹൈന്ദവ വൽക്കാരണത്തോട് മുഖം മുറിഞ്ഞു എതിർക്കുന്നുണ്ട്.'ആനയല്ല ഗണപതിയാണ്'എന്ന മുദ്രാവാക്യം തീർത്തും അടിമകൾ അല്ലാതെ ആരാണ് ഉൾക്കൊള്ളുക!


ജാതവരെ ബിജെപി റാഞ്ചിയതോടെയാണ് bsp ദയനീയമായതെന്ന് ഉൾക്കൊള്ളാൻ bsp ഇപ്പോഴും തയ്യാറല്ല.

Fb കുറിപ്പുകൾ.ബഹുജൻ രാഷ്ട്രീയം വിവരമുള്ളവർ നയിക്കണം


 Bsp യിൽ തലയ്ക്ക് വെളിവുള്ളവർ ഉണ്ടങ്കിൽ പാർട്ടിയിൽ എന്തു നടക്കുന്നവന്നു പഠിച്ചിട്ടു പ്രസ്താവനയും വെല്ലുവിളിയും നടത്തുക.കാൻഷിറാംജിയുടെ ആശയത്തിൽ നിന്നും പാർട്ടി എത്രദൂരം  മാറിപ്പോയെന്ന പരിശോധന നടത്താൻ ഉത്തരവാദിത്തമുണ്ടന്ന കാര്യം മറക്കരുത്.വിമർശകരെ ശത്രുവായി കണ്ടത് കൊണ്ട് ആരും രക്ഷപെടാൻ പോകുന്നില്ല.bsp ക്ക് ലഭിക്കുന്ന വോട്ട് പാർട്ടിക്കാരുടേത് മാത്രമല്ലന്നു മനസ്സിലാക്കണം.കേരളത്തിലെ അംബേദ്ക്കറിസ്റ്റ് - ബുദ്ധിസ്റ്റ് കൾ ഇപ്പോഴും bsp ക്കാണ് വോട്ടുചെയ്യുന്നത്.വോട്ടു വേണം അഭിപ്രായങ്ങൾ വേണ്ട എന്നു പറയുന്നത് ബ്രാഹ്മണിസ്റ്റ്‌ നിലപാടാണ്.


ഹിന്ദുത്വ പാർട്ടിയോട് ഉപാധികളോടെ സഖ്യം ചെയ്യുന്നതുപോലല്ല ഹിന്ദു ഐക്കണുകളും അജണ്ടകളും പാർട്ടിയുടെ മുഖമുദ്രയും നായവുമാക്കുന്നത്.ഇത് തിരിച്ചറിയാതെ മണ്ടന്മാരെപ്പോലെ വികൃതമായി പെരുമാറരുത്

Monday, March 7, 2022

Fb കുറിപ്പുകൾ:ഹിന്ദുവിനെതിരേ പൊറുത്തുന്നവർക്ക് ഗുരുവല്ല, സഹോദരനാണ് ഉത്തമ മാതൃക..

 


ശ്രീ നാരായണ ഗുരു ഒരു ഹിന്ദു ഭക്തൻ ആയിരുന്നു.ജാതിക്കെതിരെ പൊറുത്തുന്നവർ അനാചാരങ്ങളെ ചെറുക്കുന്നവർക്ക് അദ്ദേഹം ഒരു സമ്പൂർണ്ണ മാതൃകയല്ല.സഹോദരൻ അയ്യപ്പനെപ്പോലെ ഹിന്ദുയിസത്തെ അവഗണിക്കുകയും വിമർശിക്കുകയും ചെയ്ത ധീരതയാണ് മാതൃകയാക്കേണ്ടത്. ബ്രാഹ്മണൻ ചെയ്യുന്നത് എന്തോ സംഭവമാണെന്ന് ധരിച്ചവരാണ് അതിന് പുറകെ പോയത്.അതൊക്കെ ചെയ്യാൻപാകത്തിൽ എത്തുന്നത് വലിയ വിപ്ലവം ആണന്നു കരുതുന്നവർ ധാരാളമുണ്ട്.


ബ്രാഹ്മണിസം സാമൂഹ്യവിരുദ്ധമാണെന്നു തിരിച്ചറിഞ്ഞ അംബേദ്ക്കറും സഹോദരനും അതിനെതിരെ നിന്നു പൊരുതി.ഇന്നും ഹിന്ദു ഫാസിസത്തെ നേരിടുന്നവർക്ക് ഊർജ്ജം പകരുന്നത് ഇവരെപ്പോലുള്ളവരാണ്.അല്ലാതെ ഗുരുവിനെപ്പോലുള്ളവല്ല.അത് ഹിന്ദുവിലേക്കു അടുപ്പിക്കുകയെ ഉള്ളു


ഈഴവശിവൻ എന്നു പറഞ്ഞാലും ഇല്ലെങ്കിലും ശിവപ്രതിഷ്ഠ ഹിന്ദുമതവുമായുള്ള അടുപ്പവും,ബന്ധവുമാണ് കാണിക്കുന്നത്.ഗുരുമുന്നോട്ടു വയ്ക്കുന്ന ആത്മീയതയും അതിന്റെ ചുറ്റുപാടും ഹൈന്ദവമാണ്.അതിന്ന് വളർന്നു ബ്രാഹ്മണിസത്തിന്റെ ഏറ്റവും വലിയ പരിച്ചയാകുന്നത് കണ്ടുകൊണ്ടിരിരിക്കുന്നവരാണ് നമ്മൾ.

അംബേദ്ക്കറും സഹോദരനും മുന്നോട്ടു വച്ച ആശയത്തിൽ ഈഴവർ നീങ്ങിയിരുന്നെങ്കിൽ ഇന്ന് കേരളത്തിന്റ മുഖഛായ മറ്റൊന്നാകുമായിരുന്നു.


ഗുരു പറഞ്ഞ മൃദുഹിന്ദുത്വം ഇപ്പോൾ വല്ലാതാങ്ങ് മൂത്തുപോയി .ഇന്ന് കേരളത്തിലെ ഹിന്ദുത്വ് അജണ്ട സംരക്ഷിക്കുന്ന നിലയിലേക്കത് വളർന്നുപോയി.ഗുരുവിലെ മനുഷ്യ സ്നേഹിയും മികച്ച സാമൂഹ്യജീവിയെയും അനുയായികൾ മറികടന്നു.അദ്ദേഹം ഉപേക്ഷിച്ചുപോയ ജാതിയെ അവർ ഉറപ്പുള്ളതാക്കി.ഹിന്ദു മതത്തിന്റെ ഭാഗമായല്ല ഗുരു നിന്നിരുന്നതെങ്കിൽ ഒരിക്കലും അങ്ങനെ സംഭവിക്കാൻ ഇടയുണ്ടാകുമായിരുന്നില്ല.