Tuesday, March 1, 2022

fb കുറിപ്പുകൾ:മരിക്കാത്ത യുദ്ധം

 യുദ്ധം മാത്രമേ;

മരിക്കാതിരിക്കുന്നുള്ളു.

ജയിച്ചവനും തോറ്റവനും

മരിച്ചുപോയവരാണ്.

കൊല്ലാനുള്ള ത്വര,

ആയുധമെടുക്കുമ്മുമ്പേ

അവരെ കൊന്നു കഴിഞ്ഞു!!

ഇവർക്കിടയിൽ

സമാധാനം കണ്ടെത്താൻ

ശ്രമിച്ച വിഡ്ഢികൾ,

അവർക്കു മുമ്പേ മരിച്ചുപോയി.

സംഹാരത്തിൻറ

ഇന്ധനപ്പുരക്കരുകിൽ

കറവീണ ഹൃദയങ്ങളല്ലാതെ

ഉറങ്ങുന്നില്ല. 


 

 


No comments:

Post a Comment