Friday, March 4, 2022

fb കുറിപ്പുകൾ: ബ്രാഹ്മണരും ദലിതരും ഹിന്ദുക്കളാണെന്നു പറയുന്നവർ അത് വസ്തുനിഷ്ഠമായി തെളിയിക്കണം

  അംബേദ്ക്കർ ഞാൻ ഹിന്ദുവായി മരിക്കില്ല എന്ന് പറഞ്ഞതിനെ പൊക്കിപ്പിടിച്ചു പുതു ഹിന്ദുക്കൾ വരാറുണ്ട്.ഹിന്ദു ആയതുകൊണ്ടല്ലേ അങ്ങനെ പറഞ്ഞതെന്ന് ചോദ്യം ന്യായവുമാണ്.പിന്നെന്താണ്?ഇവർ ഒത്തിരി കാര്യങ്ങളുണ്ട്.അത് തീർച്ചയായും അറിഞ്ഞിരിക്കണം അല്ലങ്കിൽ ഇത്തരം അബദ്ധ ചിന്തയുമായി നടക്കേണ്ടി വരും.


ആദ്യത്തെ സെൻസസിൽ വർണ്ണക്കാരെ മാത്രമേ ഹിന്ദു എന്ന പേരിൽ(അന്നാണ് അവർക്ക് ആദ്യമായി ഒരുപൊതു നാമം ഉണ്ടാകുന്നത്)അടയാളപ്പെടുത്തിയിരുന്നുള്ളു.പിന്നോക്കാരും ദളിതരും ബുദ്ധമതത്തിലാണ് ചേർക്കപ്പെട്ടതു .ഇതിനോട് ഹിന്ദു യോജിച്ചില്ല,കാരണം അയിത്ത ജാതിക്കാർ മഹാഭൂരിപക്ഷവും ഹിന്ദു ഒരു ന്യൂനപക്ഷവുമായി മാറി.മാറിയ സാഹചര്യത്തിൽ രാഷ്ട്രീയമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അവർ ഭയന്നു.പിന്നത്തെ സെൻസസിലാണ് ഇവരെ കൂടി ഹിന്ദുവിൻറെ ഭാഗമായി ചേർക്കുന്നത്.അങ്ങനെയാണ് നിങ്ങൾ ഹിന്ദുവാകുന്നത്.അങ്ങനെ ഹിന്ദുവായ താൻ ആ നിലയിൽ മരിക്കില്ലന്നാണ് അദ്ദേഹം പറഞ്ഞത്.

    അദ്ദേഹം ബുദ്ധമതം സ്വീകരിച്ചത് ജീവിതാവസാനത്തോട് അടുക്കുമ്പോഴാണ് ഇതും ചില പുതു ഹിന്ദുക്കൾ പൊക്കിപ്പിടിച്ചുകൊണ്ടു വരാറുണ്ട്.ബുദ്ധമതത്തെക്കുറിച്ചു ഇത്രയും ആഴത്തിൽ പഠിച്ച ഒരു വ്യക്തിയും ഉണ്ടാവില്ല അതുകൊണ്ടാണ് അദ്ദേഹം ഒരു നവയാനം സൃഷ്ടിച്ചത് .നീണ്ടകാലത്തെ പഠനത്തിന് ശേഷമാണ് അദ്ദേഹം ബുദ്ധനും ധമ്മവും എഴുതുന്നത് തന്നെ.ബുദ്ധമതത്തിൻറെ ആരംഭകാലത്തു തന്നെ ബ്രാഹ്മണർ അതിൽ കടന്നു വന്നു.അപകടകാരികളായവരും അല്ലാത്തവരും ഉണ്ടായിരുന്നു.അപകടകാരികൾ ക്രമേണ അവരുടെ ഹൈന്ദവ ഭാവനകൾ അതിൽ കലർത്തി.കാഴ്ചയിൽ ഹിന്ദുത്വത്തോട് തുല്യതയുണ്ടാക്കി.ഇതിനോട് യോജിക്കാത്തവർ തനതു ഘടനയിൽ തുടർന്നു.എന്ത് പുതിയ പ്രസ്ഥാനം ഉണ്ടായാലും അതിൽ പ്രവേശിച്ചു അതിനു തങ്ങളുണ്ട് മുഖഛായ കൊടുക്കുന്ന സ്വഭാവം ബ്രാഹ്മണർക്കുണ്ട് അതിലവർ വിജയിക്കുന്നുണ്ട്.അത്രമാത്രം ആഴത്തിൽ സഞ്ചരിച്ചതുകൊണ്ടാണ് ബാബയ്ക്ക് നവയാനം സൃഷ്ടിക്കാൻ കഴിഞ്ഞത്.ബ്രാഹ്മണർക്ക് മതമെന്ന ഉപരിഘടനയിൽ മാത്രമേ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞുള്ളു ബുദ്ധിസത്തിൽ അവർക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല.അതുകൊണ്ടാണ് പുതിയ തലമുറയ്ക്കും ആദിമ ബൗദ്ധരെപ്പോലെ അതിലേക്കു ചെല്ലാൻ കഴിയുന്നത് .

   ദളിതർ ഹിന്ദുക്കൾഅല്ല ഏന്ന് ബാബ അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട്.ബ്രാഹ്മണനും ദളിതനും ഒരേ മതക്കാർ ആണന്നുള്ളതിന് ചരിത്രപരമായ അല്ലെങ്കിൽ ഐതിഹ്യ പരമായ എന്ത് തെളിവാണ് നിങ്ങളുടെ പക്കലുള്ളത്?ഇതിനുള്ള മറുപടി പറഞ്ഞിട്ട് ബാക്കി ചർച്ചയിലേക്ക് കടന്നാൽ മതി.ആദ്യം നിങ്ങളുടെ ഹൈന്ദവ അസ്തിത്വം തെളിയട്ടെ.




No comments:

Post a Comment