Thursday, March 3, 2022

fb കുറിപ്പുകൾ:മഹാബലിയെ കണ്ടെടുക്കുമ്പോൾ



  മഹാബലിയെക്കുറിച്ചുള്ള കഥകളിലാണ് മലയാളികൾ അഭിരമിക്കുന്നത് ദളിതേതരർ പറയുന്ന മഹാബലിക്കഥകളിൽ ഹൈന്ദവ ഉരുളടക്കമാണുള്ളത് .എന്നാൽ ദളിതർ പറയുന്ന കഥകൾ വ്യത്യസ്തമാണ്.നിർഭാഗ്യവശാൽ അവയൊക്കെയും ഹൈന്ദവ സങ്കൽപ്പത്തിന്റെ നേർ വിപരീതം മാത്രമാണ് .ഹിന്ദുക്കൾക്കിരയായ ഒരു വ്യക്തിയെ ആണ് നമുക്കവിടെ കാണാൻ കഴിയുന്നത്. ഈ കഥയൊക്കെയും ചരിത്രത്തിലേക്ക് എടുത്തു വെക്കുമ്പോൾ നിലനിൽപ്പ് ഇല്ലാതാകുന്നത് കാണാം.ഇതിന്റെ കാരണം ദളിതർ സാധാരണ പറഞ്ഞു വരുന്നതുപോലെ സവർണ്ണരുടെ നിരാകരണം കൊണ്ടല്ല,ചരിത്രം ആവശ്യപ്പെടുന്ന ഘടകങ്ങൾ അതിൽ ഇല്ലാത്തതുകൊണ്ടാണ് .
മഹാബലിയെ ദളിതർ ഏറ്റെടുക്കുന്നത് ഒരു പ്രതിരോധമെന്ന നിലയിലാണ് .ഇത്തരം പരിചകൾ പൊരുതുന്നവർ ചരിത്രത്തിൽനിന്നും ഐതിഹ്യങ്ങളിൽ നിന്നും കണ്ടെടുക്കുന്നതു അസാധാരണമല്ല .
എന്നാൽ ഇവയിൽ പലതിനും യാഥാർഥ്യവുമായി ഒരു ബന്ധവും ഉണ്ടായിരിക്കുകയില്ല.ഇത് ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ ഊർജ്ജവാഹിനി ആണെങ്കിലും തലമുറകളെ തെറ്റിദ്ധാരണയുടെ കുഴിയിൽ വീഴിക്കുന്നതതാണന്നു പറയാതെ വയ്യ .
ദീർഘകാലത്തെ മുഗൾ _ ബ്രിട്ടീഷ് വാഴ്ചയിൽ മെലിഞ്ഞുപോയ ഹിന്ദു ഇങ്ങനെ ആവശ്യമുള്ള ഐക്കണുകൾ കണ്ടെടുക്കുന്നുണ്ട് .ഒരുപക്ഷെ ഹിറ്റ്ലറിൻറെ ആര്യൻ വാദത്തേക്കാൾ ഇവ വിജയിക്കുന്നുമുണ്ട് .മേൽത്തരം വർണ്ണക്കാരുടെ ജാതി അധീശത്വം വീണ്ടും ഉറപ്പിക്കുന്നതിന് അവർ ഉപയോഗിച്ച ബിംബങ്ങൾ ഏറെയും വർണ്ണബാഹ്യരുടേതായിരുന്നുവെന്നതാണ് ഏറ്റവും രസകരമായ കാര്യം.'കീഴാളർ'അപകടകരമായി ഇങ്ങനെ വിഘടിതരാകുമ്പോൾ,ഇത്തരമൊരു സംയുക്തമല്ലാതെ എന്താണ് മുന്നോട്ടു വെയ്ക്കാനുള്ളത്?അനേകായിരം ഗോത്രദൈവങ്ങൾക്കു നിറം വയ്ക്കുന്നതും ദേശീയ പദവി ലഭിക്കുന്നതും അങ്ങനെയാണ് .ദൈവത്തിന്റെ ത്രികാലങ്ങൾ ഭക്തർ മാത്രം അറിയുന്നതുകൊണ്ടു കുഴപ്പമില്ല.വിശ്വാസഭാഗ്യരുടെ ഖണ്ഡങ്ങൾക്ക് പ്രസക്തിയുമില്ല.എന്നാൽ ശിവജിയെപ്പോലെ മനുഷ്യനായി ജനിച്ചു ജീവിച്ചു മരിച്ച ഒരാളെ ദേശാഭിമാനത്തിന്റെ ദേശാഭിമാനത്തിന്റെ പ്രതീകമാക്കുമ്പോഴാണ് വൈചിത്ര്യം പ്രകടമാകുന്നത് .അദ്ദേഹത്തെയും പാരമ്പരയെയും ജീവിതകാലം മുഴുവൻ അപമാനിച്ചവരാണ് പിന്നീട് പ്രതീകമായി ഉയർത്തുന്നത് .മുഗളരെ എതിർത്ത എപ്പിസോഡാണ് പരിവാരങ്ങളും ലോകത്തിന് മുന്നിൽ വയ്ക്കുന്നത്. ഇതിലെ ഔചിത്യക്കേട് ആരും ചോദ്യം ചെയ്യുന്നില്ല .ഇതിഹാസങ്ങൾ ചരിത്രത്തെക്കാൾ മൃദുവാണെന്നുള്ളത് കൊണ്ട് കാര്യങ്ങൾ എളുപ്പമാണ് .എന്നാലതിനു ചരിത്രത്തെക്കാൾ ഉറപ്പുമുണ്ടെന്നു ഇത്തരം വികല സൃഷ്ടികൾ തെളിയിക്കുന്നു .ഇതിന്റെ മറ്റൊരു രൂപമാണ് ദലിതരടക്കമുള്ള 'കീഴാളർ' പിന്തുടരുന്നു വരുന്നത് .അതുകൊണ്ടു തന്നെയാണ് സത്യസന്ധമല്ലാത്ത ചരിത്രത്തിന്റെ പുനര്നിര്മ്മിതി നടക്കുന്നത് .
മഹാബലിയുടെ കാലം എത്താനാണ് ഒരു ചരിത്രകാരനും രേഖപ്പെടുത്തിയിട്ടില്ല പണ്ടുമുതലേ കഥകൾക്ക് പഞ്ഞമില്ലായിരുന്നു.അനുകൂല സന്ദർഭങ്ങളടങ്ങിയ കഥകൾ ദളിതർ അന്നൊക്കെ പതിയെ പറഞ്ഞു വന്നു.കൈവശ വസ്തുവിന്റെ പട്ടയം ഇല്ലാത്തതു പോലെയാണ് ഇപ്പോഴത്തെ അവസ്ഥ.അതിന്റെ കാരണം കാഥികർക്ക് ഇനിയും പിടി കിട്ടിയിട്ടില്ല .നവനിർമ്മിതിയോ പുനര്നിര്മ്മിതിയോ അല്ല നടക്കുന്നത്പ്രതി നിർമ്മതി !!സ്ഥലവും കാലവും ചരിത്രത്തിൽ മുഖ്യമായ രണ്ടു സംഗതികളാണ് . ഇതിൽ ഒന്നുപോലും കൃത്യമല്ലങ്കിൽ;അതറിയുന്നത് വരെ കാത്തിരിക്കുകയെ നിവൃത്തിയുള്ളു . എന്നാൽ പകരം ചെയ്യുന്നത് ഇരുട്ടുകൊണ്ടു ഓട്ട അടയ്ക്കുകയെന്നതാണ്.
കേരളത്തിൽ കുടിയേറിയ ഹിന്ദു മതം തങ്ങളുടെ വേരുകൾ ഉറപ്പിക്കുന്നത് രാഷ്ട്രീയത്തിൽ മാത്രമല്ല ,തദ്ദേശീയരുടെ പരമ്പരാഗത വിശ്വാസങ്ങളിൽ കൂടിയായിരുന്നു.ഹിന്ദുമതം ല്യൂടിയേറിയെന്നു പറയുമ്പോൾ ആർക്കും അധികമങ്ങ് ദഹിക്കില്ലന്നറിയാം. എങ്കിലും ചരിത്രം മറ്റൊന്നല്ല.അനാദിയായ ഹിന്ദുമതത്തിൽ ജനിച്ചശേഷമേ മറ്റൊരു മതസ്ഥനാകുമെന്നൊരു വിശ്വാസം ഇന്ത്യയിൽ അന്യമതസ്ഥരും വച്ച് പുലർത്തുന്നു.ഐതിഹ്യം വിട്ടു ചരിത്ര വീഥിയിലൂടെ പിന്നോട്ട് പോകുമ്പോൾ ഇത് തെറ്റാണെന്നു ബോധ്യമാകും.എ .ഡി നാലാം നൂറ്റാണ്ടിൽ കദംബരാജ്യം വാണ മയൂരവർമ്മനാണ് ആദ്യമായി ഇവിടെ ആദ്യമായി ബ്രാഹ്മണനെ എത്തിക്കുന്നതിന് കരുതുന്നു.എന്നാലൊരു മതമെന്ന നിലയിൽ വളർച്ച പ്രാപിക്കാൻ പിന്നെയും രണ്ടു നൂറ്റാണ്ടു വേണ്ടി വന്നു .തദ്ദേശീയ വിശ്വാസങ്ങൾക്ക് മേൽ കഥ മെനയാൻ പിന്നെയും സമയമെടുത്തു.അന്നത്തെ ഓണത്തിന് മേൽ ദശാവതാരം കഥ വിദഗ്ദമായി വിളക്കിച്ചേർത്തു .ഓണാധിപനായ ബലിയെ ദശാവതാരകഥയിലെ വിഷ്ണുവിന്റെ വില്ലനാക്കി മാറ്റി.എഴുത്തും വായനയും സജീവമല്ലാതിരുന്ന കാലത്തു മൂർച്ചയുള്ള നാവുകൾ പണിയെടുത്തുഎങ്കിലും ചോദ്യങ്ങൾ ബാക്കി നിന്നു .കഥയ്ക്കും വിശ്വാസത്തിനും പരിധി ഇല്ലാത്തതുകൊണ്ട് അത് ചരിത്രത്തിലേക്ക് കവിഞ്ഞൊഴുകി .പുരാണ പുരുഷന്മാരെ ചരിത്ര പുരുഷന്മാരെ എന്നപോലെ പരിഗണിച്ചു ചരിത്ര രചന നടത്തിയ ചരിത്ര രചന നടത്തിയവരാണ് പല ചരിത്രകാരന്മാരും. എങ്കിലും ചോദ്യങ്ങൾ ബാക്കി നിന്നു .കഥയ്ക്കും വിശ്വാസത്തിനും പരിധി ഇല്ലാത്തതുകൊണ്ട് അത് ചരിത്രത്തിലേക്ക് കവിഞ്ഞൊഴുകി .പുരാണ പുരുഷന്മാരെ ചരിത്ര പുരുഷന്മാരെ എന്നപോലെ പരിഗണിച്ചു ചരിത്ര രചന നടത്തിയ ചരിത്ര രചന നടത്തിയവരാണ് പല ചരിത്രകാരന്മാരും.. നിർഭാഗ്യവശാൽ ഇതിനുള്ള പ്രതി നിർമ്മിതികളാണ് ദളിത് പക്ഷത്തു നിന്നും ഉണ്ടാകുന്നത്.ഈ പക്ഷത്തും ചരിത്രം കാര്യമായി പരിഗണിക്കപ്പെടുന്നില്ല.ഇവരും ഐതിഹ്യത്തെ ചരിത്രവുമായി കൂട്ടിക്കുഴച്ചു.ആര്യാധിനിവേശത്തിൽ വീണുപോയ പള്ളിബാണപ്പെരുമാളിൽ ബലിയെ കണ്ടെത്തിയവർ,ചരിത്രത്തിനു സ്ഥലവും കാലവും അനുബന്ധവിശേഷങ്ങളും പ്രധാനമാണെന്ന കാര്യം മറന്നു.ഒൻപതാം ശതകത്തോടെ നിലവിൽ വന്ന രണ്ടാം ചേരവംശത്തിലെ ഭരണാധികാരിയായി പള്ളിബാണപ്പെരുമാൾ കേട്ട് കഥകളിൽ കുരുങ്ങിക്കിടക്കുകയാണ്.ഇനി ഈ പെരുമാളാണ് ബലിയെങ്കിൽ സംഘകാലത്തു നടന്ന ഓണത്തിന്റെ നാഥൻ ആരായിരിക്കും ?മധുരകാഞ്ചിയിൽ ഇതിനെക്കുറിച്ചുള്ള പരാമർശമുണ്ട്.
മഹാവിഷ്ണുവിനേയും ബലിയെയും നേർക്ക് നേർ നിർത്തി രണ്ടുതരം മനുഷ്യരുടെ മനുഷ്യരുടെ പ്രതീകങ്ങൾ ആക്കുന്നതുകൊണ്ടു ദളിതരുടെ പരികല്പനയ്ക്ക് വണ്ണംവെക്കുമെന്നല്ലാതെ,എന്ത്നേട്ടമാണുള്ളത്? .ഓണം മഹാബലിയുമായി ബന്ധപ്പെട്ടു നിൽക്കുമ്പോഴും അതിന്റെ ഉത്ഭവം മഹാബലിയുടെ ബന്ധപ്പെട്ടതല്ല എന്നും മനസ്സിലാക്കണം.അത് ബുദ്ധനുമായി ബന്ധപ്പെട്ടുള്ളതാണ്.മാത്രമല്ല കേരളവുമായി പ്രത്യേക ബന്ധമുള്ളതല്ല .ബൗദ്ധരുടെ ശ്രവണോത്സവമാണ് ഓണമായി പരിണമിച്ചത്.
ഇത് ഇന്ത്യ മുഴുവൻ ആഘോഷിച്ചു വന്ന ഉത്സവമായിരുന്നു.ഹൈന്ദവ അധിനിവേശത്തിൽ ശ്രവണോത്സവം അപ്രത്യക്ഷമായെങ്കിലും കേരളത്തിലെ ഹൈന്ദവർ ദശാവതാര കഥയെ ഓണവുമായി ബന്ധപ്പെടുത്തിയതുകൊണ്ടു അത് ഇന്ന് മറ്റൊരു മുഖച്ഛായയോടെ നിലനിൽക്കുന്നു . അതിനു വേണ്ടി സ്ഥലകാലങ്ങളും കഥകളും,സ്ഥലനാമങ്ങളും സൃഷ്ടിച്ചു.ഈ കഥകളെ പിന്പറ്റിയാണ് മഹാബലിയെയും ഓണത്തെക്കുറിച്ചും തേടിയിറങ്ങിയത് .അതുകൊണ്ടാണ് പരസ്പര വിരുദ്ധവും,വാസ്തവ വിരുദ്ധവുമായ എതിർകഥകളുമായി വന്നു നിൽക്കുന്നത് .
മഹാബലിയെക്കുറിച്ചുള്ള സങ്കല്പങ്ങൾ കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും ജനമനസ്സിൽ ഉൾച്ചേർന്നതായി കാണാം .എന്നാൽ ഉപരിതലത്തിൽ കേരളത്തിലേതുപോലുള്ള തിളക്കം കാണുന്നില്ലെന്ന് മാത്രം.കേരളത്തിൽ മഹാബലിയെ ദശാവതാര കഥയിലെ മഹാബലിയോട് കൂട്ടിയിണക്കുന്നതോടെ മറ്റൊരു രൂപഭാവം ലഭിക്കുന്നു.തമിഴ് നാട്ടിൽ അങ്ങനെ സംഭവിക്കാതിരുന്നതുകൊണ്ടാണ് രണ്ടിങ്ങളിലുമുള്ള കഥകൾക്ക് ഏകീഭാവം ഇല്ലാതാകുന്നത് . എന്നാലും ബലി ഹൈന്ദവതയുടെ വൃത്തത്തിലേക്ക് കടക്കുക തന്നെ ചെയ്തു .തമിഴ്നാട്ടിൽ പലയിടങ്ങളിലും 'മാവേലി'യെ അനുസ്മരിക്കുന്ന ചടങ്ങുകൾ നടക്കുന്നുണ്ട് .എന്നാൽ മാവേലി ആരാണെന്ന കാര്യത്തിൽ അവർ അജ്ഞരുമാണ്.
തമിഴ്നാട്ടിൽ മഹാബലിയുമായി ബന്ധപ്പെട്ട ഓർമ്മകൾ
'തിരുനെൽവേലിയിൽ ഇന്നും മാവേലി ചക്രവർത്തിയുടെ ഓർമ്മയ്ക്കായി കാർത്തിക മാസത്തിലെകാർത്തുള ദീപ തിരുനാളിനെ 'മാവലി താനം 'എന്നപേരിൽ ആഘോഷിക്കുന്നു .'കാർത്തുലനാളി'ൽ അന്തിയുരുളുമ്പോൾ കുടുംബനാഥനുള്ള ഓരോ വീട്ടിലും പച്ചരിമാവിൽ കൊഴുക്കട്ടയുണ്ടാക്കി അതിൽ ഏഴ് കൊഴുക്കോട്ട മരത്തിൽ വെച്ച് അതിൽ വിലക്ക് തിരിയിട്ടു തെളിച്ചു ,വീട്ടുവാതിൽക്കൽ നിന്നിട്ട് ''മാവലി മാവേലിയാനം... മാവേലിയാനം ''എന്ന് ഉറക്കെ വിളിച്ചു പറയും.ആ വീട്ടിലെ കുട്ടികളെ കൂടാതെ അടുത്ത വീട്ടിലെ കുട്ടികളും ചേർന്ന് വിളക്കണച്ചിട്ടു കൊഴുക്കട്ട കഴിക്കുന്നു .'കാർത്തുല ദീപ' നാളിൽ കാർത്തിക പൂവുകൊണ്ടുള്ള മാലചുറ്റി മാവേലിയെക്കുറിച്ചുള്ള പാട്ടുകൾ പാടിക്കൊണ്ട് വരാറുണ്ട് '(അരുൾ മുത്തുകുമരൻ,ഓണം പണ്ടികൈ ഒരു ബൗദ്ധ പൻപാട്)നമുക്കിവിടെ മാവേലിയോടുള്ള ആദരവിന്റെ ആഴം ഹൈന്ദവ വെള്ളപ്പാച്ചിലിലും അറിയാതെ എഴുന്നു നിൽക്കുന്നത് കാണാം
2 .'മാവലിയോ മാവേലി
മാവലിക്കാര പൊണ്ടാട്ടി
മരക്കാപ്പുള്ള പെത്താലാം
ഇടുപ്പൊടിഞ്ച് ചെത്താലാം '
മേൽചൊന്ന പാട്ടു പാടിക്കൊണ്ട് വരുന്നതാണ് മറ്റൊന്ന് .കാർത്തുള നാളിൽ ചിലയിടങ്ങളിൽ ഇത് ആചരിച്ചു വരുന്നു .വാസ്തവത്തിൽ ഇത് മാവേലിയെ പരിഹസിക്കുന്നതാണ് .ബൗദ്ധത്തിനു മേൽ ഹിന്ദു ആധിപത്യം സ്ഥാപിച്ചു തുടങ്ങുന്ന കാലത്തു ബൗദ്ധരുടെ സഭ്യതകൾ മുഴുവൻ അസഭ്യവും അശ്രീകരവുമായി ചിത്രീകരിക്കുന്ന ഹൈന്ദവ നിർമ്മിതികൾ ധാരാളമുണ്ട് .'ചാത്തൻ 'എന്ന പേര് ബുദ്ധൻറെ പര്യായമാണെന്നു എല്ലാവർക്കുമറിയാം.എന്നാൽ അതിനെ ചെറിയൊരു മാറ്റം വരുത്തി 'കുട്ടിച്ചാത്തൻ' എന്ന ദുർദ്ദേവതയാക്കി മാറ്റിയതുപോലെ മഹാബലിയുടെ ബന്ധപ്പെട്ട സ്ഥായിയായ ഓർമ്മകളെ വിപരീതാർത്ഥത്തിലേക്ക് കൊണ്ടുപോകാനുള്ള ആവർത്തിത ശ്രമങ്ങളായിവേണം ഇത്തരം ആചാരങ്ങളെ കാണേണ്ടത് .ഹിന്ദു ഒരിക്കലും ബൗദ്ധത്തെ തുടച്ചു നീക്കുകയല്ല;വേറൊന്നായി മാറ്റിത്തീർക്കുകയാണു ചെയ്തിട്ടുള്ളത് .അതുകൊണ്ടാണ് മഹാബലിയെ പൂർണ്ണമായും കളയാതെ മറ്റൊരു മുഖഛായ നൽകിയത് മഹാബലിയെ ഒരു വശത്തു വികൃതമായി ചിത്രീകരിക്കുന്നതിന്റെ കാരണം അദ്ദേഹം ബൗദ്ധൻ ആയിരുന്നത് കൊണ്ടാണ് .ഏതാണ്ട് എ.ഡി.ആറാം നൂറ്റാണ്ടിനോടടുത്തു കളഭ്രരുടെ പതനത്തോടെ ഹിന്ദുമതം ദക്ഷിണേന്ത്യയിൽ ശക്തി പ്രാപിച്ചു തുടങ്ങി.അപ്പോൾ മുതൽ ബൗദ്ധ ജൈന,ആജീവിക,മതങ്ങളുടെ നാശം ആരംഭിച്ചു.
ചരിത്ര പുരുഷന്മാരെയും വസ്തുതകളെയും അപനിർമ്മിച്ചു കഥകളുടെ പുതിയ നഗരത്തിൽ കുടിയിരുത്തി.അത്തരമൊരു സാഹചര്യത്തിയായിരിക്കണം മഹാബലിയെ അപമാനിക്കുന്ന പാട്ടും ആചാരവും നിർമ്മിക്കുന്നത് .ബുദ്ധസംഘത്തിന്റെ കാമ്പുൾക്കൊണ്ടു ,അതിന്റെ തനിമയെ ജനങ്ങളിൽ കൊണ്ടെത്തിച്ചവർ തനിക്കാവുന്ന വിധം എത്രമാത്രം കൃത്യതയോടെ ധാർമികതയെ പിന്തുടർന്നുവെന്ന കാര്യം ചിന്തിക്കേണ്ടതുണ്ട്.എന്നാൽ അതിന്റെ വിപരീത നിലയായി മഹാബലിയുടെ ഭാര്യയെ എണ്ണമറ്റ കുഞ്ഞുങ്ങളെ പ്രസവിച്ചവൾ എന്നും അക്കാരണത്താൽ മരിച്ചു പോയവൾ എന്നും പറയുമ്പോൾ മഹാബലിയുടെ ധാർമ്മികതയെയും ആത്മ നിയന്ത്രണത്തെയും ചോദ്യം ചെയ്യുക മാത്രമല്ല,ബുദ്ധ സംഘത്തെ തന്നെ അതിന്റെ എതിർ നിലയിലേക്ക് തള്ളും വിധം ചാതുര്യത്തോടെ മഹാബലിയെക്കുറിച്ചു തെറ്റായ ആശയം നൽകുന്ന നിലയിലാണ് ഈ പാട്ടിന്റെ രചന നിർവഹിച്ചിട്ടുള്ളത് .ഇങ്ങനെ വിപരീതങ്ങളാൽ നിർമ്മിച്ചെടുത്ത സംസ്ക്കാരത്തെ ആഴത്തിൽ പരിശോധിച്ചാൽ അതിൽ ഉള്ളടങ്ങിയിരിക്കുന്ന ബൗ സംസ്ക്കാരത്തെ നമുക്ക് വ്യക്തമായി കാണാൻ കഴിയും.
3.ഇത്പോലെ തന്നെ കടലൂർ ജില്ലയിലെ വീരനാരായണൻ തടാകത്തിന്റെ കീഴ്ക്കരയിൽ കാർത്തുല ദീപനാളിൽ കാർത്തിക ദീപവുമായി പ്രദക്ഷിണം നടത്താറുണ്ട് .മുമ്പേ നടക്കുന്നയാൾ മാവേലി വരാർ മാവേലി വരാർ മാവേലി വരാർ എന്നിങ്ങനെ മൂന്നു വട്ടം ഉരുവിട്ടുകൊണ്ടിരിക്കും തെരുവിൽ നടക്കുക .ഇതിൽ പങ്കെടുന്നവരിൽ അധികവും ചെറുപ്പക്കാർ ആയിരിക്കും ഉണ്ടാവുക .എന്നാൽ വയസ്സായ ഒരാളായിരിക്കും മുന്നിൽ നടക്കുക .മാവേലിയെ എതിരേറ്റു കൊണ്ട് വന്നു തെരുവ് മുഴുവൻ ചുറ്റിക്കാട്ടി തിരികെ അയക്കുന്ന ചടങ്ങാണ് നടത്തുന്നത് .വൃദ്ധന്റെ ചൊല്ലിൽ അതാണുള്ളത് .എന്തിനാണ് പ്രായമുള്ളയാൾ മുമ്പേ നടക്കുന്നത് ? അദ്ദേഹം വയസ്സിൽ മൂത്തയാൾ മാത്രമല്ല,വഴികാട്ടിയെന്ന നിലയിലും ആയിരിക്കും.പ്രകാശിതരായിരിക്കണം വഴി കാട്ടുന്നവർ.അന്ന് മുന്നിൽ നടന്നത് ഒരു ബോധിസത്വൻ ആയിരുന്നിരിക്കാം കാലാന്തരത്തിൽ അതിന്റെ തുടർച്ച ചുരുങ്ങി പ്രായമുള്ള ഒരാളെന്ന നിലയിലേക്ക് ചുരുങ്ങിയിരിക്കുന്നു . (അരുമുത്തുക്കുമരൻ,ഓണം പാണ്ടികൈ ഒരു ബൗദ്ധ പന്പാട്)
മുകളിൽ കണ്ട മൂന്നു സംഭവങ്ങൾ തമിഴ്നാട്ടിലെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ളതാണ് .ഇതിൽ ഒന്നൊഴികെ മഹാബലിയെ ആദരിക്കുന്നവരുടെ ചടങ്ങുകളാണ്.ഇതിൽ നിന്നും മഹാബലിക്ക് ജനഹൃദയങ്ങളിൽ ഉണ്ടായിരുന്ന സ്ഥാനത്തെക്കുറിച്ചു മനസ്സിലാക്കാം.എന്നാൽ എന്തുകൊണ്ടാണ് ഇത്രമേൽ ആരാധ്യനാകുന്നത് എന്ന ചോദ്യം പ്രസക്തമാണ് .അതിനൊരു ഉത്തരമേയുള്ളൂ,അദ്ദേഹം,ബൗദ്ധത്തെ ആദരിച്ച രാജാവും ശ്രമണനും ആയിരുന്നു.ബൗദ്ധ കൃതികളും പകർന്നു വന്ന വിശ്വാസവും അനുസരിച്ചു മഹാബലിപുരം കേന്ദ്രമാക്കി തെന്നിന്ത്യ അടക്കി ഭരിച്ച ചക്രവർത്തിയായിരുന്നു മഹാബലി.മഹാബലിപുരത്തു നിന്നും അനേകം ബുദ്ധ വിഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട് .തമിഴകത്തും പ്രചാരമുള്ള മഹാബലി കഥയിൽ ഒന്നാണിത് ,അദ്ദേഹത്തിന് തിരുപ്പാണർ എന്ന മകനും അലർമേൽ മങ്ക എന്ന മകളും ഉണ്ടായിരുന്നു.തിരുപ്പാണർ പിന്നീട് ചക്രവർത്തിയായി,അലർമേൽമങ്ക ബൗദ്ധ ഭിക്കുനിയും. മഹാബലി, ചക്രവർത്തിഎന്നതിലുപരി ,ഒരു ഭിക്കുവായി ദക്ഷിണേന്ത്യയിലെ സകലർക്കും മുന്ഗാമിയായി എന്ന് അയോതി ദാസർ പറയുന്നു.
മണിമേഖലയിൽനിന്നുള്ള ഭാഗം നോക്കുക

‘നെടിയോങ്കുൻറെ വാരചാരണ
നേടിയവർതാവവൈരാമർലുലകർ
കാവൽകൊണ്ട കർപ്പക സീലർ
മാവലിപ്പെരുമാൾ സീർപ്പുകൾ
ചിതാത്തകൈ
എന്നും തിരുതുകുതേവി
പോത്തവീഴ് പൂമ്പൊഴിൽ

ഇതുവരെ നടത്തി വന്ന അന്വേഷണങ്ങൾ മുഴുവനും ദശാവതാര കഥകളെപിന്പറ്റിയായിരുന്നു..ദശാവതാരകഥയോ ,വ്യാജനിർമ്മിതിയും .അത്തരമൊരു വ്യാജത്തെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണങ്ങൾ സത്യത്തെ കണ്ടെത്തുമെന്ന് വിശ്വസിച്ചവരെയാണ് നാമിന്ന് കാണുന്നത്.ഓണം ഒരു കാർഷിക ഉത്സവമായാണ് ചിലർ വിലയിരുത്തുന്നത്.എന്നാൽ തദ്ദേശീയ രാജാവിന്റെ വീഴ്ചയും ബ്രാഹ്മണിസത്തിന്റെ എഴുന്നേൽപ്പുമായാണ് മറ്റു ചിലർ കാണുന്നത് .ഇനിയും ഒട്ടേറെ സങ്കല്പങ്ങൾ ഇതിനെ ചുറ്റിപ്പറ്റിയുണ്ട് .അവയിലെല്ലാം പൊതുവായി കാണുന്ന ഒരു ഘടകം മഹാബലിയുടെ രക്തസാക്ഷിത്വമാണ് .ഇവിടെ ഓണത്തിന് മഹാബലിയുടെ മരണവുമായാണ് ബന്ധമാണുള്ളത് .ആ നിലയ്ക്ക് ബൗദ്ധ ചരിത്രവുമായി ബന്ധമുണ്ട് .'മാവലി അമാവാസി 'മഹാബലിയുടെ പരിനിർവ്വാണദിനമാണ്.അമാവാസി എന്നാൽ 'അമരരായി വസിക്കുന്നത്' എന്ന് അയോതി ദാസർ പറയുന്നു.പരിനിർവ്വാണമടഞ്ഞു അമരത്വത്തിലേക്ക് പോയനാളിനെയാണ് അമാവാസിയെന്ന് പറയുന്നത് .അത് പൂരുട്ടാശിയിലെ അമാവാസിയാണ്..അതായത് ആവണിയുടെ അവസാന നാളിൽ തുടങ്ങി പൂരുട്ടാശിയിലെ അമാവാസിയിൽ അവസാനിക്കുന്ന പത്തു ദിനങ്ങൾ.ബലിയുടെ പരിനിർവ്വാണത്തിനു ശേഷം അത് ശ്രവണോത്സവത്തിലെ പ്രധാന ദിവസങ്ങളായി മാറി .ശ്രവണ ദിനം എന്ന് പറയുന്നത് ആദരണീയരായ ശ്രാവകരെ ആദരിക്കാനും ദാനങ്ങൾ നൽകാനും മരിച്ചു പോയവരെ ആദരിക്കാനുമുള്ള നാളാണ് ശ്രവണോത്സവം പിന്നീട് ബോധിസത്വനായ മഹാബലിയുടെ പ്രഭാവത്തിൽ അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെട്ടു വന്നു.
വർണ്ണപ്പകിട്ടില്ലാത്ത ഈ ചരിത്രത്തെ അവഗണിച്ചു ഹൈന്ദവ കെട്ടുകഥകളിൽ നിന്നും മഹാബലിയുടെ സ്വത്വം കണ്ടെടുക്കാൻ ശ്രമിക്കുന്നവർ ലോകാവസാനം വരെ തുടരേണ്ടിവരും.ഇന്ത്യയിലെ ബൗദ്ധ പാരമ്പര്യത്തിന്റെ അടിസ്ഥാനം കണ്ടെത്തുകയും അംഗീകരിക്കുകയും ചെയ്യുന്നവർക്ക് യഥാർത്ഥ ഓണാഘോഷത്തെയും മഹാബലിയെയും കണ്ടെത്താൻ കഴിയും.ഈ ദിക്കിലേക്ക് ശരിയായ ഒരു അന്വെഷണമാണ് നടക്കേണ്ടത്.ചരിത്രത്തെ മൂടിവെക്കാമെങ്കിലും ഉരുക്കിക്കളയാനോ മായ്ച്ചുകളയാനോ ആവില്ല.അവിടെ നിന്നാണ് മഹാബലിയെ വീണ്ടെടുക്കേണ്ടത്.ദുർമ്മേദസ്സില്ലാത്ത കരുത്തുള്ള മഹാബലിയെ.!ഉത്തരേന്ത്യക്കാരന്റെ ബലിക്കും നമ്മുടെ മഹാബലിക്കും തമ്മിലുള്ള ബന്ധം വട്ടപ്പൂജ്യമാണ്.നമ്മളാണ് തീരുമാനിക്കേണ്ടത്,ഗോസായിയുടെ ബാലിയെ പുണർന്നു അടിമയാകണോ,അതോ നമ്മുടെ ബലിയെ ഏഴുന്നേല്പിച്ചു നിർത്തി അഭിമാനിയാകണോയെന്ന്.

(കണ്ണൻ മേലോത്ത് എഡിറ്റ് ചെയ്‌ത പുസ്തത്തിനു വേണ്ടി ഞാൻ എഴുതിയ ലേഖനം)




No comments:

Post a Comment