Friday, March 4, 2022

fb കുറിപ്പുകൾ:പാർട്ടികളിലെ എലുമ്പൻ കൊച്ചാത്തന്മാർ

    


സി.അയ്യപ്പൻ മാഷിന്റെ കഥകൾ സാധാരണ കഥപറച്ചിലുകളുടെ രീതിശാസ്ത്രത്തിലല്ല നടക്കുന്നത്.മലയാളികൾ വായിക്കാതെ പോയ ലോക നിലവാരമുള്ള ആ എഴുത്തുകാരനെ ദളിതരും വേണ്ടവിധം പരിഗണിച്ചില്ല.അദ്ദേഹത്തിന്റെ മുഴുവൻ കഥകളിൽ നിന്നും വ്യത്യസ്തമാണ് 'എലുമ്പൻ കൊച്ചാത്തൻ' എന്ന അതാണ് അതിന്റെ ആഖ്യാനവും . അത് പാരമ്പര്യ കഥാകഥന രീതിയെ ആണ് അവലംബിക്കുന്നത്.ഇന്നത്തെ സാഹചര്യത്തിൽ(എന്നത്തേയും) ഇതിനു വലിയ പ്രാധാന്യമുണ്ട് . 

   ആ കഥയിലെ നായകനായ എലുമ്പൻ  കൊച്ചാത്തൻ ദൂരെയുള്ള പെങ്ങളെ കാണാൻ അവരുടെ വീട്ടിലെത്തുന്നു.പെങ്ങൾ ആങ്ങളയെ സന്തോഷത്തോടെ സ്വീകരിച്ചു.പിന്നെ തന്റെ ജോലിയിലേക്ക് കടന്നു .ഭർത്താവ് പാടാത്ത പൂട്ടാൻ പോയിരിക്കുന്നു.ഉച്ചയ്ക്ക് ഭക്ഷണം കൊടുക്കണം.ഉച്ചയായി കൊച്ചാത്തനു വിശന്നു തുടങ്ങി.അപ്പോഴേക്കും അളിയനും വന്നു .പെങ്ങൾ ഉടനെ അളിയന് കഞ്ഞിവിളമ്പി,ഊട്ടി.അതിനു ശേഷമാണ് കൊച്ചതാണ് കൊടുക്കുന്നത്.ഇത് അവനിൽ വലിയ അപമാനത്തിന്റെ വിത്തുമുളപ്പിച്ചു വളർത്തി കൊയ്ത്തു മെതിക്കാൻ അധിക നേരം വേണ്ടി വന്നില്ല.അതവൻ മനസ്സിൽ സൂക്ഷിച്ചു.

   അങ്ങനെയിരിക്കുമ്പോൾ തമ്പ്രാന്റെപോത്ത് കാടുകയറി.അതിനെ അന്വേഷിച്ചു കൊണ്ടുവരാൻ കൊച്ചാത്തൻ പോവുകയും 'ആദിച്ചൻ തലപ്പോത്തി'നൊപ്പം കാറ്റിൽ നിന്നും അനേകം പോത്തുകളുമായി തമ്പ്രാന്റെ മുമ്പിൽ തിരിച്ചെത്തി.അതുകണ്ടു സന്തോഷിച്ച തമ്പ്രാൻ എന്ത് വേണമെന്ന് ചോദിച്ചപ്പോൾ എടങ്ങഴി നെല്ല് മതിയെന്ന് പറഞ്ഞു വിനീതനായി പിന്നെയാണ് കഥയിലെ ട്വിസ്റ്റ് .

  ആദിച്ചൻ തലപ്പോത്തിനെ വയലിൽ നിന്ന പെങ്ങൾക്ക് നേരെ പ്രതികാര ദാഹിയെപ്പോലെ അവൻ പായിച്ചു.അതവളെ ജീവൻ നിലയ്ക്കും വരെ കുത്തി.കണ്ടു അലറിവിളിച്ചു കരഞ്ഞ അളിയനെയും  കുഞ്ഞുങ്ങളെയും പുരുഷാരത്തെയും അവൻ കണ്ടില്ല.അവരെ കടന്നു അവൻ ഇങ്ങനെ ദലിതർക്കിടയിലൂടെ ആദിച്ചൻ തലപ്പോത്തിനെയും തെളിച്ചു കൊണ്ട് രക്തദാഹം നിലയ്ക്കാത്ത അശ്വത്ഥാമാവിനെപ്പോലെ നടക്കുകയാണ്ഇനി, സ്ഥലം കാലം ആൾ എന്നിവയുടെ രൂപവും ഭാവവും മാറിയേക്കാം.പഴയ സ്വഭാവവും പ്രവർത്തിയും മാറുന്നില്ല.സൂക്ഷിക്കുക,നിങ്ങൾ ഒന്ന് നേരെ നിൽക്കാൻ ശ്രമിക്കുമ്പോൾ തൊട്ടുപിന്നിൽ എലുമ്പൻ കൊച്ചാത്തനും  ആദിച്ചൻ തലപ്പോത്തും നിൽക്കുന്നുണ്ടാകും.






No comments:

Post a Comment