Friday, March 4, 2022

fb കുറിപ്പുകൾ: പുലയൻ മറ്റാരേക്കാളും അവമതിക്കപ്പെട്ടതിനു പിന്നിൽ ഒരു ചരിത്രമുണ്ട്

 മിഴ്സാഹിത്യത്തിൽ ഇളിച്ചയൻ, ഇളിപ്പിയൻ,ഇളിപ്പിറപ്പാളൻ എന്നിങ്ങനെ പറയുന്നത് പുലയാരെയാണ്. തമിഴ് സിനിമയിൽ ഒരാളെ മോശമായി പറയുമ്പോൾ "നാ എന്ന ഇളിച്ചിയനാ?"എന്നു ചോദിക്കുന്നത് കേട്ടിട്ടുണ്ടാകും.ഞാനെന്താ പുലയന്റെ (താഴ്ന്നജാതി)നിലവാരത്തിൽ ഉള്ളവൻ ആണോ എന്നാണ് ചോദ്യം.ഇതിന്റെ മലയാളം പഠഭേദമാണ് ഇളിഭ്യനായി എന്നുള്ളത്.വിഡ്ഢിയായി എന്നോ താഴ്ന്നവനായി എന്നോ ആണ് അർത്ഥം.ഓരോ വാക്കും പ്രത്യക്ഷത്തിൽ ഉള്ള അർത്ഥത്തെയല്ല ഉൾക്കൊള്ളുന്നത്.ഇത്തരം വംശീയ വിഷം നിറഞ്ഞ വാക്കുകൾ ധാരാളമുണ്ട്.എന്തുകൊണ്ട് പുലയൻ ഇങ്ങനെമറ്റാരേക്കാളും അവഹേളിക്കപ്പെട്ടു എന്നതിന് വലിയ ചരിത്രമുണ്ട്.ജ്ഞാനവും അധികാരവും ഉള്ള ഒരു ജനതയോടാണ് അധിനിവശകർക്ക് കൂടുതൽ പക ഉണ്ടായിരിക്കുക എന്നാണ് അതിനുള്ള മറുപടി.

കേരളം പുലയരുടെ പ്രധാന ഭൂമികയാണ്.പറയരും ആശാരിമാരും ഈഴവരുമൊക്കെ ഇങ്ങോട്ട് കുടിയേറിയിരിക്കാനാണ് സാധ്യത.ഏതാണ്ടെല്ലാ ജാതികൾക്കും അവരുടേതായ ഭാഷയുണ്ട്. പുലയ്ർക്ക് അതില്ല. പറയർക്ക് ഭാഷയുള്ളത് നമുക്കറിയാം ആശാരിമാരും കുറവരൊക്കെ തമിഴ് പാരമ്പര്യമുള്ളവരാണ്.പുലയരുടെ ഭാഷയാണ് ഇന്നത്തെ മലയാളമായി വികസിക്കുന്നത്.
തമിഴ് പുലയർ ഇന്നില്ല.അവർ പറയരുമായി കലർന്ന് ഒരു വലിയ ജനതയായി മാറിയെന്നു വിശ്വസിക്കുന്നു.ഇന്ത്യയിൽ തന്നെ ഏറ്റവും പ്രതികരണശേഷിയും ദിശാബോധവും ഉള്ളുറപ്പും ഉള്ള ദളിതർ തമിഴ് പറയാറാണ്.ആദ്യത്തെ കപ്പൽ വ്യവസായി മധുരൈ പിള്ളൈ പറയാനാണ്.ഇളയരാജ,ഗംഗൈ അമരൻ സ്.ശിവരാജ്,അന്നൈ മീനാമ്പാൾ ഇപ്പോൾ സാഹിത്യരംഗം അടക്കിവാഴുന്ന അഴകിയ പേരിയവൻ, സ്റ്റാലിൻ രാജാങ്കം, സുകൃതാ റാണി അങ്ങനെ വലിയ നിര.വർഷങ്ങളായി തമിഴ് സിനിമയിൽ നായകരായി നിരവധി ദളിതർ വന്നെങ്കിലും ദളിത് പ്ര മേയങ്ങളും അംബേദ്ക്കറും ബുദ്ധനും പ്രതീകങ്ങളായില്ല.പാ രഞ്ജിത്തും കൂട്ടരും വന്നപ്പോഴാണ് ദളിതർക്ക് അഡ്രസ്സ് ഉണ്ടായത്.പറഞ്ഞു വന്നത് പറയരുടെ ഇച്ഛാശക്തിയിലാണ് ഇതൊക്കെ നടന്നത്. അംബേദ്ക്കറിസവും ബുദ്ധിസവും വളരുന്നതും അവരിലൂടെയാണ്.ബാക്കിയുള്ള ദളിതരിൽ 99 ശതമാനവും കേരളത്തിലെ കൂട്ടിക്കൊടുപ്പ് ജാതി സംഘടനകളെപ്പോലെയാണ്.


No comments:

Post a Comment