"ന്താ നമ്പൂരി..ഞാനിവിടെ ഇരിക്കുന്ന കണ്ടിട്ട് തനിക്കെന്തേലും വെഷമോണ്ടോ?" എന്നു ചോദിച്ചു.
"ഹേയ്..തീരെല്യാ..ജഡ്‌ജീടച്ചൻ ഇതിലും ഉയരത്തിലിരിക്കണത് എത്രോട്ടം നോം കണ്ടിരിക്കണു..." നമ്പൂരി കൂളായങ്ങ് പറഞ്ഞു.
ഇത് നമ്പൂരിമാർ പറഞ്ഞു ചിരിക്കണ ഒരു ഫലിതമാണ്.സാമൂഹ്യ നീതിയെ തലകുത്തി നിർത്തുന്നതും ഇവർക്ക് ഫലിതമാണ്.കേരളത്തിൽ ഉണ്ടായ എല്ലാ നവോദ്ധാന ശ്രമങ്ങളെയും ഇങ്ങനെ പരിഹാസ്യമായാണ് ഇവർ കണ്ടത്.ഇവരുടെ കാഴ്ചപ്പാടിന്റെ വാർപ്പ് മാതൃകയാണ് താഴ്ന്ന ജാതിക്കാരും ഇതര മതക്കാരും പിന്തുടരുന്നത്.പുലയരെ അമ്പലത്തിൽ കയറ്റിയതിന് ഗുരുവിനെതിരെ വൈരാഗ്യ ബുദ്ധിയോടെ ഈഴവർ തിരിയുന്നത് ഈ രീതിയിലാണ്.ക്രിസ്ത്യാനിറ്റിയിലും ഇസ്ളാമിലും ജാതി ഉള്ളതുകൊണ്ടല്ല അവർ അയിത്തവും ജാത്യാചാരവും വച്ചു പുലർത്തിയതും.മലയാളി പലവലുപ്പത്തിലുള്ള കാഞ്ഞിരക്കുരുവാണ്.
അതുകൊണ്ടാണ് അത് മറ്റൊന്നിനുള്ള സമയം ആയിരുന്നിട്ടും വിനായകനോട് അത്തരത്തിൽ ഒരു ചോദ്യം ചോദിച്ചത്.സംസ്‌ക്കാര ശൂന്യനായ മാധ്യമ പ്രവർത്തകന്റെ ചോദ്യം അവഗണിച്ചു കളയേണ്ടതായിരുന്നു.അത്രയും ഉയരത്തിൽ ഒരു ദളിതൻ അതും വിനയം തീരെയില്ലാത്തവനുമായ ഒരുത്തനെ സങ്കൽപ്പിക്കാൻ കഴിയാത്തവരാണ് വിവാദത്തിന് പിന്നിൽ.കലാഭവൻ മണിയെ ജാതിവിളിച്ചു അധിക്ഷേപിച്ചപ്പോൾ അവന്റെ മൂക്കിടിച്ചു പരത്തി. അന്നും മര്യാദരാമന്മാർ പറഞ്ഞു."മണിക്കത് പാടുണ്ടോ?"പാടില്ലെന്നാണ് ധർമ്മ ശാസ്ത്രം.മണി പിന്നെ എല്ലാവരെയും ചിരിച്ചും ചിരിപ്പിച്ചും മയക്കി.വല്യ കുഴപ്പമില്ലാതെ പോയി.ചിലരുടെ ഇങ്ങിത്തിനൊത്ത് പെരുമാറാതെ പോയ വിനായകൻ കെണിയിലായി.
ദലിതർ എത്ര ഉയരത്തിലെത്തിയാലും എപ്പോഴും കാലപൂട്ടുകാരന്റെ രീതി ഉണ്ടയിരിക്കണം എന്ന ഒരു വാശി ഇവിടെ ചിലർക്കുണ്ട്.ദളിത് പുരുഷന്മാരെ തകർക്കുക എന്നത് ഇവിടുത്തെ ഇതരരുടെ അജണ്ടയാണ്.അതിനവർ ഉപയോഗിക്കുന്നത് പ്രശസ്തിക്ക് കൊതിച്ചു നടക്കുന്ന ദളിത് സ്ത്രീകളിത്തന്നെയാണ്.അവർ ദളിത് ഇടങ്ങളിൽ ഇല്ലാത്ത ആണാധികാരത്തെ ഉണ്ടന്ന് വരുത്തി തീർത്ത് സ്ഫോടനത്തിനുള്ള ഇടം കണ്ടെത്തുന്നു.ഇത്തരമൊരു നീക്കം നടത്തുന്നവരുടെ ഇരയാണ് വിനായകൻ.ദളിതർക്കുള്ളിൽ അപകടകാരികളായ ഒരു അധമ സംഘം ഒളിച്ചിരുപ്പുണ്ട്.എതിരാളികൾക്ക് വാതിൽ തുറന്നുകൊടുക്കുന്ന ഇവരെ തിരിച്ചറിയുക എളുപ്പമല്ല.
No comments:
Post a Comment