Thursday, March 24, 2022

Fb കുറിപ്പുകൾ:വിനായകനും മാധ്യമ അപ്പക്കാളകളും:രജിശങ്കർബോധി

   1

ദൃശ്യ മാധ്യമങ്ങളുടെ വരവോടെ സ്വതവേ അഹങ്കാരികളായ മലയാള മാധ്യമാക്കാരുടെ കുന്തളിപ്പ് കൂടി.ആരെയും തങ്ങളുടെ കയ്യിലിരിക്കുന്ന ദിവ്യായുദ്ധം കൊണ്ട് അടിച്ചിടാമെന്നു വെറുതെ വ്യാമോഹിക്കുന്നവരാണ്.എന്നാൽ പലരും ഇവരുടെ  ഇരുട്ടടിയിൽ വീണിട്ടുണ്ട്.വീഴുന്നുണ്ട്.ക്യാമറയ്ക്ക് മുമ്പിലിരിരുന്നു പിടഞ്ഞിട്ടുണ്ട്.അനാ വശ്യ ചോദ്യങ്ങൾ  അനവസരങ്ങളിൽ ചോദിച്ചു എത്രയോപേരുടെ ജീവിതം കാട്ടാപ്പുക ആക്കിയവരാണ് ഇവർ!മാധ്യമ പ്രവർത്തകർ എന്ന നിലയിലേക്ക് വളരാൻ ഇവർക്ക് ഇനിയും ഒരു നൂറു വർഷമെങ്കിലും ഇവർക്ക് വേണ്ടി വരും.വേണമെങ്കിൽ  പാപ്പരാസികൾ എന്നു വിളിക്കാം.ഇപ്പോൾ അതിനൊക്കെയുള്ള ആളെയുള്ളൂ.

  

     പറഞ്ഞു വന്നത്,ഒരുത്തിയെന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന മീറ്റ്,മീടൂവിലേക്ക് തിരിച്ചത് ഒരു മാധ്യമ പ്രവർത്തകന്റെ അന്തസ്സില്ലാത്ത ചോദ്യത്തിലൂടെ ആയിരുന്നു.ഇത് മറ്റൊരു വേദിയാണ് അതിവിടെ വേണോ എന്ന് വിനായകൻ ചോദിക്കുമ്പോൾ മുന്നോട്ട് എന്ന നിലപാടിൽ നിന്ന മാധ്യമാക്കാരോട് വിനായകൻ ചോദിക്കാൻ തുടങ്ങിയതോടെ കളം മാറുന്നു.തികച്ചും ദുരുദ്ദേശപരമായി നടനെ അപമാനിക്കാൻ ഉദ്ദേശിച്ചു തന്നെയാണ് വേണ്ടാതിടത്ത് ചോദ്യം ചോദിച്ചതെന്ന് ആ വീഡിയോ വ്യക്തമാക്കുന്നുണ്ട്.ഇത് കൃത്യമായും മനസ്സിലാക്കിയ വിനായകൻ തിരിച്ചു ചോദിച്ചപ്പോൾ ഉത്തരം മുട്ടി പമ്മിയ മാധ്യമക്കാരുടെ പരാജയ ബോധമാണ് ഒരു നാറിയ വിവാദമായി മാറിയത്.


  'യെസ് 'പറഞ്ഞ 10 പേരോട് സെക്‌സ് ചെയ്‌തെന്ന് വിനായകൻ പറഞ്ഞത് വലിയ സ്ത്രീ വിരുദ്ധതയായിട്ടാണ് സദാചാരികൾ പറയുന്നത്.മൂവായിരം പുരുഷന്മാരുമായി ബന്ധപ്പെട്ടന്ന് പറയുന്ന നളിനി ജമീലയുടെ പുസ്തകം വാങ്ങിയത് ആരായിരിക്കും?മാധവിക്കുട്ടിയുടെ തുറന്ന ഹൃദയത്തെ സ്വീകരിക്കുന്നവർ ആരാണ്?ആയിരത്തിലധികം പെണ്ണുങ്ങളോടൊപ്പം ഉറങ്ങിയന്ന് അവകാശപ്പെടുന്ന കലാകാരൻ ഇവിടെയുണ്ട്. നിനക്ക് ഒരു രാത്രിക്ക് ആയിരം രൂപയാണോടി എന്ന് പരസ്യമായി പ്രസിദ്ധ നായികയോട്  ചോദിച്ച വിശ്രുത കവിയുണ്ട്. ഇവരെയാരും  എടുത്തലക്കിയിട്ടില്ല.

എന്നാൽ വിനായകനെ ബോധപൂർവ്വം അപമാനിക്കുന്നതിന് കാരണം ജാതിയും നിറവുമാണ്.മറ്റൊന്ന് കലാഭവൻ മണിയുടെ; പ്രിയപ്പെട്ടവൻ ആയിരിക്കണം എന്ന അടിസ്ഥാന പ്രമാണം വിനായകനില്ല.


      വിനായകൻ ബന്ധപ്പെട്ട 10 പെണ്ണുങ്ങളോടും സമ്മതം ചോദിച്ചത് താൻ തന്നെയാണെന്ന് പറഞ്ഞതാണോ ഇത്രവലിയ ആണാധികാരത്തിന്റെ കൊമ്പ്?കിട്ടിയ അവസരത്തിൽ കയറിപ്പിടിച്ച് ബലാത്സംഗം ചെയ്തിട്ട് "ദുർബ്ബല നിമിഷത്തിൽ സംഭവിച്ചു പോയി,നിന്റെ രൂപം എന്നെ നിയന്ത്രിക്കാൻ കഴിയാത്ത നിലയിലാക്കി..ഒന്നു കുതറിയിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ.."എന്നൊക്കെയുള്ള ലൈനാണല്ലോ നമുക്കുള്ളത്.മാധ്യമാക്കാർ ചോദിച്ചിച്ചു വശക്കെടാക്കിയില്ലായിരുന്നെങ്കിൽ  അയാളുടെ ഉള്ളിലിരിക്കേണ്ട കാര്യം ഇങ്ങനെ പറയില്ലായിരുന്നു.മാദ്യമാക്കാർ ജീവിതത്തിൽ ആദ്യമായി വെള്ളം കുടിപ്പിച്ചവനെ കണ്ടെന്ന് പറയുന്നതാകും ശരി.


  വിനായകനെ അപമാനിക്കുന്നതിന് പ്രധാനമായും വഴി വെച്ചു കൊടുക്കുന്നത് ദലിത് പക്ഷം തന്നെയാണ്.ആണാധികാരത്തിന്റെ ടച്ച് വെട്ടാൻ തോട്ടിയിയുമായി നടക്കുന്ന ചിലർ.വിനായകനെന്നല്ല ഏതവനെയും എടുത്തിട്ടു ചവിട്ടാം, തന്തയില്ലായ്ക ചെയ്തിട്ടുണ്ടെങ്കിൽ.ദലിത് പ്രതിഭകളെ ഇല്ലാതാക്കാനുള്ള ശ്രമം എക്കാലത്തും നടന്നിട്ടുണ്ട്.അതിന്റെ കോടാലിക്കൈ അകത്തു നിന്നും മാത്രമാണ് ഉണ്ടായിട്ടുള്ളതും.

https://fb.watch/bYLP8L2ecW/

ഈ ലിങ്ക് കണ്ടതിന് ശേഷം വെറുതെ തുഴഞ്ഞവർ വാ പൊളിക്കുക.

No comments:

Post a Comment