Thursday, March 3, 2022

fb കുറിപ്പുകൾ: ദൈവങ്ങളെ പോളിറ്റ് ബ്യുറോയിലെടുക്കണം

 


ണ്ട് ദൈവവിശ്വാസികളെ കണ്ടാൽ സോക്ഷ്യലിസം ചോർന്നു പോകുമായിരുന്നു.വീട്ടുകാരുടെ വിശ്വാസത്തിന്റെ പേരിൽ ഗതികിട്ടാതെ പോയ ഒത്തിരി കമ്യുണിസ്റ്റുകാർ മനം നൊന്തു ചത്തുപോയി .ഇപ്പൾ കഥ മാറി .നേതാക്കൾ തന്നെ ഉഗ്രവിശ്വാസ; തപശ്ശക്തിയുള്ളവരായി.ജി.സുധാകരൻ,ജയരാജൻ,പന്ന്യൻ രവീന്ദ്രൻ ഇങ്ങനെ ആത്മീയതയെ മറനീക്കി പ്രതിഷ്ഠിച്ചവരുടെ നിര നീളുന്നു.ഭാര്യയുടെ പേര് പറഞ്ഞു തീർത്ഥാടനം നടത്തിയ ഒരു വലിയ നേതാവുമുണ്ട്.

 ഒരിക്കൽ മതബന്ധമുള്ളവരെ വിലക്കിയവർ ഇപ്പോൾ മതചിഹ്നങ്ങൾ പാർട്ടി പരിപാടികളിൽ ഇറക്കി അതാത് മതക്കാരെ വശീകരിക്കാൻ നോക്കുന്ന ദയനീയമായ കാഴ്ച നമ്മൾ കണ്ടു.രാഷ്ട്രീയ നിലപാടുകളിൽ സുതാര്യതയും സത്യസന്ധതയും ഇല്ലാതാകുമ്പോഴാണ് തന്ത്രപരമായി ഇടപെടേണ്ടി വരുന്നത് .

ഒരിക്കൽ പാർട്ടിയുടെ മത - ദൈവ നിരാസത്തെ ഏറ്റവും വേഗത്തിൽ സ്വീകരിച്ചത് ദളിതർ ആയിരുന്നു.അതിനു ചരിത്രപരമായ കാരണവുമുണ്ട് .ഈ മതങ്ങളും ദൈവങ്ങളുമാണ് അവരെ ചവുട്ടി മെതിച്ചത്.അങ്ങനെ മതങ്ങളേയും  ദൈവങ്ങങ്ങളെയും  കൈവിട്ട ദളിതർക്ക് പിൽക്കാലത്തു വിവാഹ - മരണാനന്തര ചടങ്ങുകൾ നടത്താൻ ഒരു പൂജാരി പോലും ഇല്ലാത്തവരായി.സ്വന്തം പാരമ്പര്യ ആചാരങ്ങൾ മറന്നു.അങ്ങനെ ഇതിനായി ഈഴവ പൂജാരിമാരെ പറയുന്ന കാശുകൊടുത്തു കൊണ്ട് വരേണ്ട സ്ഥിതിയായി.അങ്ങനെ ഹൈന്ദവ രീതികൾ വളരെ വേഗം സംക്രമിച്ചു.ഇപ്പോൾ പാർട്ടിയിലെ ദളിതരുടെ പ്രധാന പണസമ്മേളനങ്ങളിൽ ദൈവങ്ങളുടെ വേഷം കെട്ടലാണ്.

    ഏതായാലും പാർട്ടി അടിയന്തിരമായി ദൈവങ്ങളെ പോളിറ്റ് ബ്യുറോയിൽ എടുക്കണമെന്നാണ് എന്റെ വിനീതമായ അപേക്ഷ.കാരണം ദൈവങ്ങൾ ബ്രാഹ്മണരേക്കാൾ വലിയവരാണ്‌. 






No comments:

Post a Comment