Tuesday, March 1, 2022

2.fbകുറിപ്പുകൾ, അംബേദ്ക്കറെ തിരസ്ക്കച്ചുണ്ടാക്കുന്ന ശൂന്യത ആർക്ക് വേണ്ടിയാണ്?

 


      ഫ്രോ വംശജർക്ക് മാൽക്കം എക്സിനെയും മാർട്ടിൻ ലൂഥറേയും ഒരുപോലെ സ്വീകരിക്കാൻ കഴിയുന്നുവെന്നു മത്രമല്ല,ഇന്ത്യയിലെ ദലിതർ അടക്കമുള്ള ലോകമെമ്പാടുമുള്ള അടിസ്ഥാന ജനതയുടെ സാഹോദര്യം അവർ ഉയർത്തുന്നുമുണ്ട്.അന്തരിച്ച ആഫ്രോ അമേരിക്കൻ ചരിത്രകാരനും അടിസ്ഥാന ജനതയുടെ ചരിത്രം തേടി ലോകംമുഴുവൻ സഞ്ചരിച്ചു ആഫ്രിക്കയുടെ ഹൃദയത്തിലേക്കൊരു വഴിവെട്ടിയ Dr. രുണാക്കോ റാഷിദി യുടെ ശ്രമങ്ങളാണ് അതിന്റെ ചാലക ശക്തി.ലോകം ഇങ്ങനെ രക്തബന്ധത്തെ കണ്ടെടുക്കുമ്പോൾ ഇവിടെ നടക്കുന്ന പേക്കൂത്തുകൾ ലജ്ജാകരമാണ്.

     ജാതികൊണ്ടു വിഭജിക്കപ്പെട്ടവരുടെ കൂട്ടായ്മയെ മതംകൊണ്ടു വേർപെടുത്തി ഒരിക്കലും ചേരാൻ കഴിയാത്ത നില ഉണ്ടാക്കിയെങ്കിലും അതിനെ വിളക്കിച്ചേർത്തുകൊണ്ടിരുന്നത് അംബേദ്ക്കറിസം കൊണ്ടായിരുന്നു.ഇതിനെ ഏറ്റവും വലിയ അപകടമായി തന്നെയാണ് ജാതി ഹിന്ദുവിനെപ്പോലെ തന്നെ ഇതര മതങ്ങളും കാണുന്നത്.കൂടാതെ മതങ്ങൾ വച്ചു പുലർത്തുന്ന അവഗണനയെ ഉൾക്കൊള്ളാത്തവർ ഇപ്പോൾ ബുദ്ധമതം സ്വീകരിക്കുന്നത് മറ്റൊരു തലവേദനയാണ്.ക്രിസ്ത്യാനികൾ ആയവർ മുമ്പൊക്കെ അതിനോടുള്ള വിരക്തിയിൽ ഹിന്ദു ആകുകയെന്നത് പതിവായിരുന്നു.ഇപ്പോഴത്തെ മാറ്റം ക്രിസ്ത്യൻ ഹിന്ദു എന്നിവർക്ക് ഒരുപോലെ നഷ്ടം വരുത്തി വെയ്ക്കുന്നു.അതുകൊണ്ടാണ് ഹിന്ദു ദളിതരും ക്രിസ്ത്യൻ ദളിതരും ഒരുപോലെ ബുദ്ധമത്തെ എതിർക്കുന്നത്.ഇത് അവരുടെ യജമാനന്മാരുടെ താല്പര്യമാണ്.

    ദലിതർ ബുദ്ധമതം സ്വീകരിക്കുന്നത് അംബേദ്ക്കർ എന്ന വെളിച്ചതിലൂടെയാകുന്നത് കൊണ്ടാണ് അംബേദ്ക്കറെ വിമർശിച്ചു ഇല്ലാതാക്കുക എന്ന ദൗത്യം ക്രിസ്ത്യൻ ദളിതരിൽ സഭകളുടെ പിണിയാള്കളായ ചില തൽപ്പരകക്ഷികൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.ഒരു വശത്ത് അംബേദ്ക്കർ ഹിന്ദുവാണെന്നും ബുദ്ധൻ ഹിന്ദുവിന്റെ ഭാഗമാണെന്നും ദാലിതർക്കിടയിൽ പുതു ഹിന്ദുക്കൾ വന്നു ഘോഷിക്കുമ്പോൾ അംബേദ്ക്കർ അസ്പർശ്യ ഹിന്ദുക്കളുടെ മാത്രം പ്രതിനിധി ആയിരുന്നുവെന്ന് പ്രസ്താവിച്ചുകൊണ്ടു ദളിത് ക്രൈസ്തവരെ തെറ്റിദ്ധരിപ്പിച്ച് അംബേദ്ക്കറിസത്തിൽ നിന്നും അകറ്റുന്നു.

    ദളിത് ക്രിസ്ത്യാനി നേരിട്ടത് ഏറ്റവും വലിയ അവഗണനയും വഞ്ചനയും ആണെന്ന യാഥാർഥ്യം നമുക്ക് മുന്നിലുണ്ട്.സംവരണം എന്ന വരത്തിന്റ ലഹരി പൂണ്ട പുതുഹിന്ദു സ്ഥിരബുദ്ധി ഇല്ലാത്തവനെപ്പോലെയാണ് ദളിത് ക്രിസ്ത്യാനിയെ നേരിട്ടത്.എന്നാൽ യഥാർത്ഥത്തിൽ ഭയപ്പെട്ടത് ഹിന്ദു തന്നെയായിരുന്നു.കാരണം പുതു ഹിന്ദുവിനെക്കാൾ പൊതു ജീവിത പരിചയമുള്ള ദളിത് ക്രിസ്ത്യാനിക്ക് സംവരണം ലഭിച്ചാൽ സംവരണ സീറ്റിലൂടെ ക്രിസ്ത്യൻ പ്രതിനിധികൾ കൂടുതൽ ഉണ്ടാകും.പുതു ഹിന്ദുക്കൾ മത്സരത്തിൽ തോൽക്കുകയും ഹിന്ദുത്വ് താൽപ്പര്യം മങ്ങുകയും ചെയ്യും.ഇതു തുറന്ന് ചർച്ച ചെയ്യാതെ പുതു ഹിന്ദുവിന്റെ നഷ്ടത്തെക്കുറിച്ചു ഹിന്ദു സങ്കടപ്പെട്ടുകൊണ്ടിരുന്നതാണ് വിജയിച്ചുകൊണ്ടിരുന്നത്, ദളിത് ക്രൈസ്തവരോടുള്ള പുതു ഹിന്ദു വിരോധത്തിന്റെ ആഴത്തിൽ നിന്നും മനസ്സിലാക്കാം.ഇങ്ങനെ സംവരണംകൊണ്ടു മുറിഞ്ഞ ദളിത് ക്രൈസ്തവന്റെ വികാരം മനസ്സിലാക്കാം.എങ്കിലും അവർ അംബേദ്ക്കറിസത്തെ കൈവിട്ടില്ല.അംബേദ്ക്കറിസ്റ്റുകളായ ബുദ്ധിസ്റ്റുകൾ ദളിത് ക്രിസ്ത്യാനിക്ക് കിട്ടേണ്ട നീതിക്കെതിരല്ലായിരുന്നു.എന്നാൽ ഇന്ന് രാഷ്ട്രീയവും സഭയുമായും കൈകോർക്കുന്നവർക്ക്ഹിന്ദു ദളിതർക്കൊപ്പം ഇവരെയും ശത്രുപക്ഷത്ത് അവതരിപ്പിക്കുന്നതിൽ സംവരണം എന്നതിന്റെ അപ്പുറത്തുള്ള ചില ലക്ഷ്യങ്ങൾ അവ്യക്തമായി കാണുന്നുണ്ട്.രണ്ടു വലിയ പങ്കു ദളിത് സമൂഹങ്ങൾ അംബേദ്കർ വിമുക്തമാകുമ്പോൾ ഉണ്ടാകുന്ന നിശ്ചലതയാണ് ഹിന്ദുത്വവാദികളും,രാഷ്ട്രീയവും സഭകളും ആഗ്രഹിക്കുന്നത്.

     ദളിത് ക്രൈസ്തവർ ഒരു പ്രസ്ഥാനമായി മാറേണ്ടത് വലിയ അത്യാവശ്യം തന്നെയാണെന്നിരിക്കെ അത് അംബേദ്ക്കറെ നിരാകരിച്ചുകൊണ്ടാകണമെന്നു വിവേകമുള്ളവർ കരുതുമെന്നു തോന്നുന്നില്ല.

 

No comments:

Post a Comment