Tuesday, March 1, 2022

FB കുറിപ്പുകൾ 1,സംവരണ വിഷയത്തിൽ ദളിത് ക്രിസ്ത്യാനികൾ എത്രത്തോളം സമർപ്പിതരായിരുന്നു?

 

                        

 


      ളിത് ക്രൈസ്തവ സംവരണ വിവാദത്തിന് സംവരണത്തിന്റെ അത്രയും പഴക്കമുണ്ട്.ഇതൊരു നീതികേടാണെന്നു എല്ലാവർക്കും അറിയാമെങ്കിലും അത് സൗകര്യം പോലെ മറക്കുകയാണ്.ഞാനിപ്പോൾ ചോദിക്കാൻ ആഗ്രഹിക്കുന്നത് മറ്റൊന്നാണ്. വിഷയത്തിൽ ദളിത് ക്രിസ്ത്യാനികൾ എത്രത്തോളം സമർപ്പിതരായിരുന്നു എന്നതാണ്.ദലിത് സഭകൾ എങ്ങനെ ഇതിനെ സമീപിച്ചു എന്നുകാണാൻ ആഗ്രഹമുണ്ട്.എന്റെ അനുഭവത്തിൽ ചുരുക്കം ചില ആളുകളാണ് ഇക്കാര്യത്തിൽ സമർപ്പിതരായി ഇടപെട്ടിട്ടുള്ളൂ.ആദ്യകാലത്ത് V.D.ജോണ് സാറിന്റെ നേതൃത്വത്തിൽ വലിയരു മുന്നേറ്റം നടത്തിയതിന്റെ ഫലമായാണ് ഇന്നുള്ള ചില സൗകാര്യങ്ങൾ ലഭിക്കുന്നത്.പിന്നീട് മൂവ്മെന്റും തളർന്നു.അദ്ദേഹത്തിന്റെ ജീവിതവും നശിച്ചു. ദലിത് ഭൂരിപക്ഷമുള്ള ഏറ്റവും വലിയ സഭയായ cms csi ആയി മാറുമ്പോൾ ഇന്ത്യ വിട്ടുപോകുന്ന ബ്രിട്ടീഷ് മിഷണറിമാർക്ക് മുന്നിൽ ദലിതരും സുറിയാനിക്കാരും പള്ളിക്കു മേലുള്ള അവകാശത്തിന്റെ വിവാദവുമായി നിന്നു.ദളിതരിൽ ഒരു വിഭാഗം cms എന്ന പേരിൽ നിൽക്കാൻ ആഗ്രഹിച്ചു.ഇതു ആത്മഹത്യാപരമായ തീരുമാണെന്നു VD ജോൺ പറഞ്ഞെങ്കിലും ബുദ്ധിയില്ലാത്തവർ അംഗീകരിച്ചില്ല.കാരണം ചർച്ചുമായുള്ള ആംഗ്ലിക്കൻ ചർച്ചിന്റെ തുടർ ബന്ധം csi എന്ന ഐഡന്റിറ്റിയുമായി മാത്രമേ ഉണ്ടാവുകയുള്ളൂ.ഇരുകൂട്ടരും വാശിയോടെ നിന്നു.അപ്പോൾ ചർച്ചിന്റെ തീരുമാനം,അതാതിടങ്ങളിൽ ആർക്കാണോ ഭൂരിപക്ഷം,പള്ളി അവർക്കായിരിക്കും.

ഇവിടെയാണ് വമ്പൻ ട്വിസ്റ്റ് നടക്കുന്നത്.സുറിയാനിക്കാർ ഒരു ദളിത് ബിഷപ്പിനെ പ്രഖ്യാപിച്ചു ദലിതരെ ഞെട്ടിച്ചു.അവർ സുറിയാനിക്കാർക്കൊപ്പം നിന്നു.സമ്പത്തുള്ള മുഴുവൻ പള്ളിയും അനുബന്ധ സ്ഥാപനങ്ങളും സുറിയാനിക്കാരുടെ കയ്യിലെത്തി.എത്ര കടുത്ത തീരുമാനമെടുത്താലും നന്നായി ഒന്നുപവസിപ്പിച്ചാൽ ദളിതരുടെ മനസ്സ് കളിമണ്ണ് പോലെ കുഴയും.അവർ വചനത്തിന്റെ അടിമകളാണ്.കോട്ടയം cms കോളേജ് പേരിൽ മാത്രമേ cms ഉള്ളു.അത് സുറിയാനിക്കാർ അച്ചായന്മാരുടേതാണ്.അങ്ങനെ കിളി ഇല്ലാത്ത കൂടുമായി cms കാർ പോയി.അതിനെക്കുറിച്ചു പറഞ്ഞപ്പോൾ ഒരു അപ്പച്ചൻ പറഞ്ഞത് അന്നത്തെ (എന്നത്തേയും)ദലിത് ക്രിസ്ത്യാനിയുടെ മാനസിക നിലയെ കാണിക്കുന്നു.

"അന്നത്തിലും സോർണ്ണത്തിലുമല്ല കാര്യം,കർത്താവ് നമുക്കൊപ്പമുണ്ട് "

ഇങ്ങനെ പരിസരബോധമില്ലാത്ത വിശ്വാസം കൊണ്ടു നടക്കുന്നവർ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്ന ഒന്നിലും ഇടപെടാൻ തയ്യാറില്ല. ആത്മീയമായി ഉയരുന്നുമില്ല.നൂറായിരം സഭകളായി വിഘടിച്ചു നിന്നു സ്വയം തോൽക്കുന്നു.പൊരുതി നിൽക്കുന്നവരുടെ വിശ്വാസ ദാർഢ്യതേക്കുറിച്ചു അവർക്ക് ആശങ്കയുണ്ട്. അവർക്ക് ആശങ്കയുണ്ട്.

കുറെ വർഷങ്ങളായി തുല്യതയ്ക്ക് വേണ്ടി പൊരുതുന്ന വിജയപുരം സഭയിലെ സഹോദരന്മാരെ ഇവരാരും കണ്ടഭാവം നടിക്കാറില്ല.ദളിത് ക്രൈസ്തവ സംവരണമെന്ന സ്വപ്നം യാഥാർത്ഥ്യമായ്ക്കാൻ ഒരു സഹായവും ചെയ്യില്ലന്ന് മാത്രമല്ല,ദൈവത്താൽ അസാധ്യം മറ്റൊന്നിനുമില്ലന്ന് പറയുകയും ചെയ്യും.

എന്നാൽ തീക്ഷ്ണമായ ചിന്തയും ആർപ്പണബോധവുമുള്ള ഒരു കൂട്ടം മനുഷ്യർ നിരന്തരം ശബ്ദിക്കുന്നുണ്ട്.അവരാണ് കേസ് കോടതിയിൽ എത്തിച്ചതും തുടർന്ന് വിഷയം രംഗനാഥ മിശ്ര കമ്മീഷൻ അന്വേഷിച്ചു അനുകൂലമായ റിപ്പോർട്ട് നൽകുന്നതും.ഇവർക്ക് മുന്നിൽ എതിരാളികളെക്കാൾ വലിയ പ്രതിബന്ധം അന്തവിട്ട വിശ്വാസികളാണ്.



 

No comments:

Post a Comment