മറികടക്കകാനുള്ള
പുഴയാഴങ്ങളോർത്ത് പരിതപിക്കാതെ
ഇറങ്ങിനടന്നപ്പോൾ
ഇരുകൈകൊണ്ട് ചേർത്ത് പിടിച്ചവരെ
കരയണഞ്ഞപ്പോൾ കാണാതെ പോയതിൻറെ
മായമോർത്ത് വിരണ്ട് നിൽക്കാതെ
പുതിയ ആഴങ്ങൾ തിരഞ്ഞ് പോയവൻ.
തെളിഞ്ഞ് നിന്നപ്പോൾ
പകർന്ന് കത്താൻ ഒരുങ്ങാത്തവർ;
അണഞ്ഞമാത്രയിൽ
ശേഷിച്ച എണ്ണയൂറ്റിക്കടന്ന്പോയി.
ആത്മാവുലയാൻ
അങ്ങനെയൊന്നിൽ നീ
ചാരിയിരുന്നില്ലല്ലോ!
പിന്നെ ഞാനെന്ത് പറയാൻ!!
എങ്കിലും,
ചിലപ്പോഴൊക്കെ കൗശലത്തിൻറെ
കുമിളപൊട്ടുമ്പോൾ
കുറുനരികൾ ഞെട്ടാതിരിക്കില്ല.
ഭീരുവായ ചതിയൻ പേടിക്കുന്നത്
ഒന്നും നേരിൽ കണ്ടത് കൊണ്ട് മാത്രമല്ലല്ലോ!
No comments:
Post a Comment