Thursday, March 3, 2022

fb കുറിപ്പുകൾ : ദളിതർ പാർട്ടിയിൽ വെറും ഊഴിയ വേലക്കാർ

      ണ്ട് ഊഴിയ വേല എന്നൊരു ഏർപ്പാട് ഉണ്ടായിരുന്നു.പ്രതിഫലമില്ലാതെ അടിസ്ഥാന ജനതയെക്കൊണ്ടു പണിയെടുപ്പിച്ചു 'സുവർണ്ണ കാലം'ഉണ്ടാക്കിയ കഥ സവർണ്ണ ചരിത്രകാരന്മാർ വർണ്ണിച്ചു പാടിയതിന് പിന്നിലുള്ള ശക്തിയാണ് ഊഴിയ വേല.

പറഞ്ഞു വന്നത്,പത്തെഴുപത് കൊല്ലമായി കമ്യുണിസ്റ്റ് പാർട്ടിക്ക് വേണ്ടി ഊഴിയ വേല ചെയ്ത ദലിതരെ ഒരു അന്തസ്സുള്ള മനുഷ്യ സമൂഹമായി ഇതുവരെ പരിഗണിച്ചിട്ടില്ല.തലയിൽ വെളിച്ചം ഉണ്ടായ പുതിയ തലമുറ അതി വേഗം ഇത് തിരിച്ചറിഞ്ഞു പാർട്ടി വിട്ടു പോകുകയായിരുന്നു വെന്ന് ഇപ്പോൾ പാർട്ടി തിരിച്ചറിയുന്നു.താങ്കളെക്കുറിച്ച് ഒട്ടും ബോധമില്ലാത്ത ചിലരാണ് ഇപ്പോൾ അവിടെയുള്ളത്.
ദലിതരുടെ പാതിപോലും സംഖ്യയില്ലാത്ത സമുദായങ്ങൾക്ക് ഉയർന്ന പദവിയും മാന്യതയും പാർട്ടിയിലും അധികാരത്തിലും കിട്ടുമ്പോൾ ദലിതർ ചുവരൊട്ടികളും കൂലിയില്ലാത്ത തല്ലുകാരുമായി കഴിഞ്ഞു കൂടുന്നു.എല്ലാ പാർട്ടിയിലും ഇതൊക്കെ തന്നെയാണ് നടക്കുന്നത്.എങ്കിലും ഇത്രയും കുറുകിയ അടിമത്തം മറ്റൊരിടത്തും ഉണ്ടന്ന് തോന്നുന്നില്ല.
ദലിതർ പാർട്ടി വിട്ടു പോകുന്നുവെന്ന് ഇപ്പോൾ തുറന്നു സമ്മതിക്കുകയാണ്.ഇത്രത്തോളം ഇളക്കാതെ അനക്കാതെ വെക്കാൻ കൊള്ളാവുന്ന ജാതി വിട്ടുപോകുന്നത് ചെറിയ കാര്യമല്ല.മറ്റു ജാതിക്കാർ അവരവരുടെ കാര്യത്തിന് മുൻതൂക്കം കൊടുക്കുന്നവരാണ്.ഇവർ അങ്ങനെയല്ല.അതുകൊണ്ട് എങ്ങനെയെങ്കിലും തിരികെ കൊണ്ടുവരേണ്ടതുണ്ട്.
പരിവർത്തിത ക്രൈസ്തവ കോർപ്പറേഷൻ ചെയർമാനായി ജാസിഗിഫ്റ്റിനെ നിയമിച്ചത് ഒരു മുഴം മുമ്പേ എറിഞ്ഞതായി കാണണം.പട്ടികജാതിക്കാർ പാർട്ടി വിടുമ്പോൾ ഇതുവരെ ഒരു സമ്മർദ്ദ രാഷ്ട്രീയത്തിന്റെ ഭാഗമാകാത്ത വോട്ട് ബാങ്ക് ആകാത്ത ദളിത് ക്രൈസ്തവരിലേക്ക് തിരിയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.അംബേദ്ക്കറിസവും ബുദ്ധിസവുമാണ് ദലിതരെ മാറ്റി ചിന്തിപ്പിക്കുന്നത്.ഈ രണ്ടു ബിംബങ്ങളില്ലാത്ത സമുദായതെയാണ് ബിജെപി യും സിപിഎം ഉം ആഗ്രഹിക്കുന്നത്.അടുത്തകാലത്ത് ചില ദലിത് ക്രൈസ്തവ നേതാക്കൾ അംബേദ്ക്കറെ തള്ളിപ്പറഞ്ഞത് നമ്മൾ കണ്ടു.ജാസി യെ നിയമിക്കുന്ന അതേ സമയത്താണ് ഇതുണ്ടായത് എന്നകാര്യം ശ്രദ്ധേയമാണ്.
രാഷ്ട്രീയത്തിൽ സമവാക്യങ്ങൾ മാറുന്നതും വിജയിക്കുന്നതും തെറ്റുന്നതും നമ്മൾ കണ്ടതാണ്.എങ്കിലും ഒരിക്കലും നന്നാകാത്ത ഇനമായി ദളിതർ മാത്രം അവശേഷിക്കുന്നത് അതിശയം തന്നെയാണ്.
ഊഴിയ വേല ബ്രിട്ടീഷ്കാർ അന്നേ നിർത്തലാക്കിയിരുന്നു.എങ്കിലും സ്വമേധയാ ചെയ്യാൻ സന്നദ്ധരായവർ ഇനിയും അവശേഷിക്കുന്നുവെന്നത് പാർട്ടിക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.





No comments:

Post a Comment