Tuesday, March 1, 2022

 


   ന്ത്യ ഇതര ഏഷ്യൻ രാജ്യങ്ങളെപ്പോലെ തന്നെ ആധുനിക സമൂഹമായി വികസിച്ചിട്ടില്ല.ഓരോന്നും ഓരോ സ്വാഭാവിക പരിണാമത്തിലൂടെ കടന്നു പോകേണ്ടതുണ്ട്.യൂറോപ്യൻ രാജ്യങ്ങൾ അത്തരത്തിലുള്ള ഒരു കടന്നു പോക്കിന് വിധേയമായത് കൊണ്ടാണ്ഒരു പരിഷ്കൃത സമൂഹമായി മാറാൻ കഴിഞ്ഞത്.വ്യക്തി സ്വാതന്ത്ര്യം അതിന്റെ ഉള്ളടക്കം മനുഷ്യാവകാശം സ്റ്റേറ്റിന്റെ ഉത്തരവാദിത്തം എല്ലാറ്റിലും ഉപരിയായി പാരമ്പര്യമെന്ന വിഷവൃക്ഷത്തെ അവർ പരിപാലിക്കുന്നില്ല.അതുകൊണ്ടാണ് തങ്ങൾക്ക് വെളിയിൽ ഉള്ളവരെ അംഗീകരിക്കാനും തുല്യരായി കാണാനുംകഴിയുന്നത്.(ഇതു മുഴുവൻ യൂറോപ്യൻറെയും ചിത്രമല്ല,അപവാദങ്ങളുമുണ്ട്.)

പറഞ്ഞു വന്നത് ശിരോവസ്ത്രത്തിലേക്കാണ്.അവർ ശിരോ വസ്ത്രം ധരിച്ചാൽ മറ്റുള്ളവർക്കെന്താണ് കുഴപ്പം?പെരുമാറ്റം പോലെ നല്ലതും ചീത്തയുമായ ഫലം നൽകാൻ വസ്ത്രത്തിന് കഴിയുമോ?എന്റെ വസ്ത്രം എങ്ങനെയാണ് നിങ്ങളെ ശല്യപ്പെടുത്തുന്നത്?

ഇത്രയും കലാം എല്ലാ മതക്കാരും അവരവരുടെ വേഷമല്ലേ ധരിച്ചു വന്നത്?ഇവിടെയാർക്കും ഒരു വിഷമവും കണ്ടില്ല.മുസ്ലീം പെണ്ണ് ബുർക്കായിട്ടപ്പോൾ ശ്വാസം മുട്ടിയതായി ആരും രേഖപ്പെടുത്തിയിട്ടുമില്ല.ബിജെപിക്കാർ വന്നപ്പോൾ രാജ്യത്തെ പട്ടാളമുണ്ടായി,ദേശാഭിമാനം ഉണ്ടായി ഏതാണ്ടൊക്കെ ഉണ്ടായി.

സണ്ണിലിയോണിന് കോടി കണക്കിന് ആരാധകർ ഉള്ള നാടാണ്.അതിൽ സനാതനികളും സസ്തനികളും ഉണ്ട്.എന്നാലും വല്ലവരുടെയും തലമൂടിക്കഴിയുമ്പോൾ ഉള്ള ആശ്ളീലത്തേക്കുറിച്ചോർത്ത് എന്തൊരു വേദന. രാത്രിയിൽ ചെറ്റ പൊക്കി നോക്കുന്ന ഒരു സുഖം.

ഗോത്രമനുഷ്യൻ സൈബർ യുഗത്തിൽ വന്നുപെട്ടാൽമറ്റെന്താകാൻ.

 

No comments:

Post a Comment