എന്നാണ് ഹിന്ദു ഇരകൾ ആയിരുന്നത്?ബ്രാഹ്മണർ ചങ്കായ ഹിന്ദുയിസം അതുണ്ടായ കാലം മുതൽ മേൽക്കോയ്മ പുലർത്തുന്നു.മുഗളരുടെ കാലത്തു മികച്ച സേവനം നൽകി.പെണ്ണുകൊടുത്തു.അങ്ങനെ സാമൂഹ്യ അന്തസ്സ് നിലനിർത്തി.അവർക്ക് ഇഷ്ടമുള്ള രീതിയിൽ സമൂഹത്തെ ഡിസൈൻ ചെയ്തു.യഥാർഥ ഇന്ത്യക്കാരെ വരിഞ്ഞുമുറുക്കി.ബൗദ്ധഭരണ കാലത്താണ് അവർക്കുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞത്.അതാണ് പിന്നീട് തീവ്രമായി ബൗദ്ധത്തെ തകർക്കാൻ തുനിഞ്ഞത്..
ഇപ്പോൾ മുൻ ഇരകളുടെ വേഷം കെട്ടുന്നത് അധികാരത്തിനുള്ള അടങ്ങാത്ത ദുരയാണ്.ദളിതർ പീഡനത്തെക്കുറിച്ചു മിണ്ടിയാൽ അപകർഷതയാണെന്നു പറഞ്ഞു ഇവർ പരിഹസിക്കാറുണ്ട്.ഇതിനെ എന്താണ് വിളിക്കേണ്ടത്?ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ നിന്നും ബൗദ്ധത്തെ തുടച്ചു നീക്കിയത് ഹിന്ദുവാണ്.അത് ദളിതരുടെ ചരിത്രം കൂടിയാണ്.അവരുടെ പ്രതിരോധത്തിന്റെ മുനയൊടിക്കാനാണ് ഇരവേഷം കെട്ടൽ ഒപ്പം ഇസ്ലാമിന്റെ അടിത്തറയിളക്കുകയും വേണം.അതാണീ വേഷം കെട്ടൽ.
No comments:
Post a Comment