ഹിന്ദു മതവും ക്രിസ്തു മതവും എങ്ങനെയാണ് ഒരുപോലെയാകുന്നത്?ഹിന്ദുമതം സൈദ്ധാന്തികമായി സാമൂഹ്യവിരുദ്ധമാണ്.അത് മനുഷ്യരെമൃഗങ്ങളെപ്പോലെ കാണുന്നതാണ്.തുല്യ നീതി എന്നൊന്ന് അവർക്കില്ല.എന്നാൽ ക്രിസ്തുമതത്തിൽ ഇതൊന്നുമല്ല.ഇന്ത്യയിലെ ഹിന്ദുവാദികൾ ക്രിസ്ത്യാനി ആയപ്പോൾ ജാത്യാചാരം കൂടി കൊണ്ടുവന്നു.അതിനെക്കുറിച്ചു ധാരാളം പറയാനുണ്ട്.ഇത് വേറൊരുവിഷയമാണ്.
ഹിന്ദുത്വത്തെ വിമർശിച്ചു പോസ്റ്റിട്ടപ്പോൾ ഒരു അംബേദ്ക്കറിസ്റ്റിന് ഉണ്ടായ നീറ്റലാണ് താഴെ കാണുന്നത്.ഹിന്ദുവിനെ ആർക്കും വിമർശിക്കാം,ആരും പ്രതികരിക്കില്ല.അത് നിർഗ്ഗുണ പരബ്രഹ്മമാണ് എന്നൊക്കെ ഓർമ്മിപ്പിക്കുകയാണ് കുറിപ്പകാരൻ.ക്രിസ്ത്യാനിയെ വിമർശിച്ചാൽ ഇവിടെ ഉണ്ടാകുന്നത് വലിയ ഭൂകമ്പമായിരിക്കും എന്നുകൂടി മനസ്സിലാക്കണം.
ദളിതർ ഹിന്ദുവാക്കപ്പെടുന്നത് എങ്ങനെയോക്കെ എന്നുള്ള എന്റെ കുറിപ്പിൽ കല്ലറ സുകുമാരന്റെ ഗുരുവായൂർ പദയാത്രയെ സൂചിപ്പിച്ചതിനെ ഇദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്.തനിക്കുള്ളിൽ അറിയാതെ ഒളിച്ചിരിക്കുന്ന ഹിന്ദുവിനെ കാണാത്തവർ എങ്ങനെയാണ് സമൂഹത്തിൽ നിശബ്ദമായി നടക്കുന്ന മാറ്റങ്ങളെ കണ്ടുപിടിക്കുന്നത്!!
No comments:
Post a Comment