Friday, March 4, 2022

fb കുറിപ്പുകൾ:മലയാളിയെ തുണിയുടുപ്പിച്ചത് അയ്യങ്കാളിയും മിഷനറിമാരുമാണ്.

 


സ്ത്രമെന്നാൽ മനുഷ്യന്റെ നഗ്നതയെ മൂടുക എന്ന പ്രാഥമിക ആവവശ്യത്തിനപ്പുറം പ്രതികൂല കാലാവസ്ഥയെ ചെറുക്കാനും ഉപയോഗിച്ച് വന്നു.പിന്നെ അന്തസ്സും കുലമഹിമയും ഗോത്ര ചിഹ്നങ്ങളും ഒക്കെയായി തരം തിരിഞ്ഞു.വസ്ത്രധാരണം,അതിന്റെ രീതിയിലൂടെ മനുഷ്യന്റെ മുന്നോട്ടുള്ള മാനസിക പരിവർത്തനത്തിന്റെ ഒരു ചിഹ്നമാകുന്നുണ്ട്.പരിഷ്കൃത സമൂഹം ശ്ലീലമായ വസ്ത്രങ്ങൾ ഉപയോഗിക്കും.


  എന്നാൽ കേരളത്തെ സംബന്ധിച്ചു ഇതു വളരെ ദയനീയമായ ഒരവസ്ഥയിൽ ആയിരുന്നു.ക്രൈസ്തവരും മുസ്ലീങ്ങളുമൊഴികെയുള്ള ജാതികൂട്ടങ്ങളുടെ കാര്യമാണ് പറഞ്ഞു വരുന്നത്.അവർക്ക് വസ്ത്രം തീരെ ഉണ്ടായിരുന്നില്ല.ഉയർന്ന ജാതിയിൽ പെട്ടവരുടെ കാര്യം പോലും വലിയ ദാരിദ്ര്യമായിരുന്നു.പോർച്ചുഗീസുകാർ വരച്ച ചിത്രത്തിലെ നായർ പടയുടെ ജനറലിനെ കണ്ടാൽ തമിഴ് നാട്ടിലെ കുഗ്രാമത്തിൽ കൃഷിപ്പണി ചെയ്യുന്ന ദരിദ്ർവൃദ്ധന്റെ ഓർമ്മ വരും.അവർക്ക് നഗ്നതയെക്കുറിച്ചു വലിയ ബോധമൊന്നും ഇല്ലായിരുന്നോ എന്തോ!ചുറ്റുമുള്ള നസ്രാണികളുടെയും മുസ്ലീങ്ങളുടെയും പെണ്ണുങ്ങൾ മാറു മറയ്ക്കുന്ന വസ്ത്രം ധരിച്ചത് കാണാഞ്ഞിട്ടല്ല പെണ്ണുങ്ങളുടെ മാറ് തുറന്നിട്ടത്.രാജകുമാരിമാരോ പ്രഭുകന്യകമാരോ മാറു മറച്ചിട്ടുണ്ടാകും.
  തിരുവിതാംകൂറിൽ മതം മാറിയ ചാന്നാർ സ്ത്രീകൾ മാറു മറച്ചു.ഹിന്ദുക്കളായ ചാന്നാർസ്ത്രീകളും മാറുമറയ്ക്കാൻ തുടങ്ങിയപ്പോൾ സാമൂഹ്യവിരുദ്ധരായ പ്രമാണിമാർ അതിനെതിരെ വലിയ അക്രമം അഴിച്ചു വിട്ടു.

  തൃപ്പൂണിത്തുറയിൽ മാർ മറച്ചു ക്ഷേത്രത്തിൽ വന്ന ഈഴവ പെണ്കുട്ടികളുടെ ബ്ലൗസ് ബലമായി നായൻമാർ കീറിക്കളഞ്ഞകാര്യം മറന്ന അവരുടെ കൊച്ചു മക്കൾ ശിരോവസ്ത്രം തപ്പി നടക്കുകയാണ്

    ഇങ്ങനെയൊക്കെ ആണെങ്കിലും കേരളത്തിൽ എല്ലാ പെണ്ണുങ്ങളും മാറുമറയ്ക്കാൻ അവസരമുണ്ടാക്കിയത് അനേകം പുലയർ ജീവൻ പണയം വെച്ചു നടത്തിയ സമരങ്ങളും ഏറ്റുമുട്ടലുകളിലൂടെയുമായിരുന്നു.അതിന്റെ പേരിൽ പുലയർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു.അനേകം പേർ കാണാതായി . യുഗപുരുഷൻ അയ്യൻകാളിയുടെ ശക്തമായ ഇടപെടലിലാണ് സംസ്‌ക്കാര ശൂന്യരുടെ അക്രമം അവസാനിച്ചത്.ഇനി ഞങ്ങളുടെ പെണ്ണുങ്ങളുടെ മാർ നിങ്ങൾ കാണില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് അയ്യൻകാളി എല്ലാവർക്കും റൗക്കകൾ നൽകി.കേരളത്തിലെ സകലാജാതി പെണ്ണുങ്ങളും മാർ മറയ്ക്കാൻ കാരണമായത് ദലിതരും അവരുടെ നിത്യാനായകനുമായ പിതാവ്‌ അയ്യൻ കാളിയാണ്.മാറുമറയ്ക്കാൻ അവസരം വന്നപ്പോൾ മുന്തിയ തരം പട്ടു തുണിയുടുത്ത് മേല്ജാതി പെണ്ണുങ്ങൾ പാവപ്പെട്ട ദളിത് പെണ്ണുങ്ങളുടെ മുന്നിലൂടെ നികളിച്ചു നടന്നുപോയി.

 മാന്യമായ വസ്ത്രധാരണയേക്കുറിച്ച് ഇന്ന് ഹിന്ദുക്കൾ സംസാരിക്കുന്നു.ശിരോവസ്ത്രം യൂണിഫോമുമായി ഒത്തുപോകില്ലന്ന് പറയുന്നു.ഇവർ നായർ പട്ടാളത്തിന്റെ യൂണിഫോമിനെക്കുറിച്ചും ഓർക്കണം.അത് അന്നല്ലെ എന്നു ചോദിക്കും.കേരളത്തിൽ എല്ലാ നല്ലകാര്യങ്ങളും സമരം ചെയ്തു നേടിയതാണ്.പഠിക്കാൻ,വഴി നടക്കാൻ,തൊഴിലെടുക്കാൻ,ആരാധിക്കാൻ,തുണിയുടുക്കാൻ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങളുണ്ട്. ഇതെല്ലാം നേടാൻ ഒത്തിരിപ്പേർ ജാതിഹിന്ദുവിന്റെ തല്ലുകൊണ്ടു ചത്തിട്ടുണ്ട്.

വാൽക്കഷണം:
കോവിഡ്‌ വന്നപ്പോൾ സാമൂഹ്യ അകലത്തിന് 'തീണ്ടാപ്പാട്'എന്ന സനാതന സംഗതിയുമായി വന്ന സഖാക്കളുടെ ബോധത്തിൽ ഇപ്പോഴും 'പപ്പനാവ'ദാസനാണ് നാട് ഭരിക്കുന്നത്. "വഞ്ചിഭുമി പദേ ചിരം..."
 



 

No comments:

Post a Comment