Thursday, March 3, 2022

fb കുറിപ്പുകൾ:അന്തംവിട്ട ദലിതർ

 "ഗവാൻ ചീതയെ തേരേക്കേററുമ്പോൾ

ഏനന്റെ ചിരുതയെ ചേരേ കേറ്റും.

ഭഗവാൻ പന്തലിൽ പഴക്കുല തൂക്കുമ്പോൾ
ഏനെൻറെ പന്തലിൽ പഴമുറം തൂക്കും
ഭഗവാൻ കുട്ടിയെ എഴുത്തിനിരുത്തുമ്പോൾ
ഏനെൻറെ കുട്ടിയെ മാന്താനിരുത്തും."
-- ഒരു പഴയ പാട്ട്‌

ദലിതർക്ക് പ്രതി നിർമ്മിതികളോടാണ് താൽപ്പര്യമെന്ന് പലവട്ടം പറഞ്ഞിട്ടുള്ളതാണ്. Fb യിലെ സ്വത്വ വാദികളൊന്നുകിൽ പുരാതന ഹിന്ദുവാണന്നു വാശിപിടിക്കും.ഗുണമൊന്നുമില്ല.പിന്നെ,സ്വതന്ത്ര വാദികൾ ദ്രാവിഡ ലോകം നിർമ്മിക്കും.സവർണ്ണർ എന്തൊക്കെ ഉണ്ടാക്കിയോ അതിന്റെ നേർ വിപരീതിങ്ങൾ ഉണ്ടാക്കും പക്ഷെ ക്ളൈമാക്സിൽ മാത്രമേ വ്യത്യാസം കാണൂ.ചുരുക്കിപ്പറഞ്ഞാൽ ഉള്ളത് വെച്ച് സവർണ്ണന്റെ മറുപുറം ഉണ്ടാക്കും.ഇതവസാനം അവനെ കൊണ്ടെത്തിക്കുന്നത് ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും പര്യം പുറത്തായിരിക്കും.

"ഭഗവാൻ കുട്ടിയെ എഴുത്തിനിരുത്തുമ്പോൾ
ഏനെൻറെ കുട്ടിയെ മാന്താനിരുത്തും."

നേതാക്കന്മാരുടെ മക്കൾ പഠിച്ചും വളര്ന്നും അങ്ങു പടവുകൾ കയറിപ്പോകുന്നു.ദലിതന്റെ മക്കൾ pks, ദലിത് കോണ്ഗ്രസ്സ്,ദലിത് മോർച്ചയൊക്കെയായി മാന്തിക്കൊണ്ടിരിക്കുന്നു.

മക്കളെ ചെറുപ്പത്തിലേ കണ്ടവന്റെ കൊടിയും കൊടുത്തു പറഞ്ഞു വിടുന്ന തന്തമാരാണ് കുറ്റക്കാർ.എത്രയെത്ര രക്തസാക്ഷികൾ പല പാർട്ടികളായി ഉണ്ടായിക്കൊണ്ടിരിക്കുന്നു.എങ്കിലും ഒരുത്തനും ഒന്നും മനസിലാകുന്നില്ല. 


No comments:

Post a Comment