ശ്രീ നാരായണ ഗുരു ഒരു ഹിന്ദു ഭക്തൻ ആയിരുന്നു.ജാതിക്കെതിരെ പൊറുത്തുന്നവർ അനാചാരങ്ങളെ ചെറുക്കുന്നവർക്ക് അദ്ദേഹം ഒരു സമ്പൂർണ്ണ മാതൃകയല്ല.സഹോദരൻ അയ്യപ്പനെപ്പോലെ ഹിന്ദുയിസത്തെ അവഗണിക്കുകയും വിമർശിക്കുകയും ചെയ്ത ധീരതയാണ് മാതൃകയാക്കേണ്ടത്. ബ്രാഹ്മണൻ ചെയ്യുന്നത് എന്തോ സംഭവമാണെന്ന് ധരിച്ചവരാണ് അതിന് പുറകെ പോയത്.അതൊക്കെ ചെയ്യാൻപാകത്തിൽ എത്തുന്നത് വലിയ വിപ്ലവം ആണന്നു കരുതുന്നവർ ധാരാളമുണ്ട്.
ബ്രാഹ്മണിസം സാമൂഹ്യവിരുദ്ധമാണെന്നു തിരിച്ചറിഞ്ഞ അംബേദ്ക്കറും സഹോദരനും അതിനെതിരെ നിന്നു പൊരുതി.ഇന്നും ഹിന്ദു ഫാസിസത്തെ നേരിടുന്നവർക്ക് ഊർജ്ജം പകരുന്നത് ഇവരെപ്പോലുള്ളവരാണ്.അല്ലാതെ ഗുരുവിനെപ്പോലുള്ളവല്ല.അത് ഹിന്ദുവിലേക്കു അടുപ്പിക്കുകയെ ഉള്ളു
ഈഴവശിവൻ എന്നു പറഞ്ഞാലും ഇല്ലെങ്കിലും ശിവപ്രതിഷ്ഠ ഹിന്ദുമതവുമായുള്ള അടുപ്പവും,ബന്ധവുമാണ് കാണിക്കുന്നത്.ഗുരുമുന്നോട്ടു വയ്ക്കുന്ന ആത്മീയതയും അതിന്റെ ചുറ്റുപാടും ഹൈന്ദവമാണ്.അതിന്ന് വളർന്നു ബ്രാഹ്മണിസത്തിന്റെ ഏറ്റവും വലിയ പരിച്ചയാകുന്നത് കണ്ടുകൊണ്ടിരിരിക്കുന്നവരാണ് നമ്മൾ.
അംബേദ്ക്കറും സഹോദരനും മുന്നോട്ടു വച്ച ആശയത്തിൽ ഈഴവർ നീങ്ങിയിരുന്നെങ്കിൽ ഇന്ന് കേരളത്തിന്റ മുഖഛായ മറ്റൊന്നാകുമായിരുന്നു.
ഗുരു പറഞ്ഞ മൃദുഹിന്ദുത്വം ഇപ്പോൾ വല്ലാതാങ്ങ് മൂത്തുപോയി .ഇന്ന് കേരളത്തിലെ ഹിന്ദുത്വ് അജണ്ട സംരക്ഷിക്കുന്ന നിലയിലേക്കത് വളർന്നുപോയി.ഗുരുവിലെ മനുഷ്യ സ്നേഹിയും മികച്ച സാമൂഹ്യജീവിയെയും അനുയായികൾ മറികടന്നു.അദ്ദേഹം ഉപേക്ഷിച്ചുപോയ ജാതിയെ അവർ ഉറപ്പുള്ളതാക്കി.ഹിന്ദു മതത്തിന്റെ ഭാഗമായല്ല ഗുരു നിന്നിരുന്നതെങ്കിൽ ഒരിക്കലും അങ്ങനെ സംഭവിക്കാൻ ഇടയുണ്ടാകുമായിരുന്നില്ല.
No comments:
Post a Comment