Bsp യിൽ തലയ്ക്ക് വെളിവുള്ളവർ ഉണ്ടങ്കിൽ പാർട്ടിയിൽ എന്തു നടക്കുന്നവന്നു പഠിച്ചിട്ടു പ്രസ്താവനയും വെല്ലുവിളിയും നടത്തുക.കാൻഷിറാംജിയുടെ ആശയത്തിൽ നിന്നും പാർട്ടി എത്രദൂരം മാറിപ്പോയെന്ന പരിശോധന നടത്താൻ ഉത്തരവാദിത്തമുണ്ടന്ന കാര്യം മറക്കരുത്.വിമർശകരെ ശത്രുവായി കണ്ടത് കൊണ്ട് ആരും രക്ഷപെടാൻ പോകുന്നില്ല.bsp ക്ക് ലഭിക്കുന്ന വോട്ട് പാർട്ടിക്കാരുടേത് മാത്രമല്ലന്നു മനസ്സിലാക്കണം.കേരളത്തിലെ അംബേദ്ക്കറിസ്റ്റ് - ബുദ്ധിസ്റ്റ് കൾ ഇപ്പോഴും bsp ക്കാണ് വോട്ടുചെയ്യുന്നത്.വോട്ടു വേണം അഭിപ്രായങ്ങൾ വേണ്ട എന്നു പറയുന്നത് ബ്രാഹ്മണിസ്റ്റ് നിലപാടാണ്.
ഹിന്ദുത്വ പാർട്ടിയോട് ഉപാധികളോടെ സഖ്യം ചെയ്യുന്നതുപോലല്ല ഹിന്ദു ഐക്കണുകളും അജണ്ടകളും പാർട്ടിയുടെ മുഖമുദ്രയും നായവുമാക്കുന്നത്.ഇത് തിരിച്ചറിയാതെ മണ്ടന്മാരെപ്പോലെ വികൃതമായി പെരുമാറരുത്
No comments:
Post a Comment