Sunday, March 6, 2022

Fb കുറിപ്പുകൾ.ദളിതർ ഹിന്ദുത്വത്തിലേക്ക് അടുക്കുന്നത്

 ക ല്ലറയുടെ ഗൃവായൂർ പദയാത്ര ഒരുസാമൂഹ്യ വിപ്ലവം ആണെന്ന് വിലയിരുത്തുമ്പോഴും ഒരു ചോദ്യം ബാക്കി നിൽക്കുന്നു.എന്തു പരിവർത്തനമാണ് അതുണ്ടാക്കിയത്?

അക്കാലത്തു ഹിന്ദുത്വത്തിനു ദളിതരോടോ,ദളിതർക്ക് ഹിന്ദുമതത്തോടൊ വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല.ചില ഉദ്യോദഗസ്ഥ പ്രമാണിമാരായ ദളിതർ അവർണ്ണ അമ്പലങ്ങളിൽ പോവുകയും സാമ്പത്തികം നല്കികൊണ്ടുമിരുന്നു.ഗുരുവായൂർ മറ്റ് ക്ഷേത്രങ്ങളെപ്പോലെ ആയിരുന്നില്ല ബ്രാഹ്മണരുടെ സമ്പൂര്ണഅധികാരത്തിലായിരുന്നു.അവിടെ കയറി ബ്രാഹ്മണരുടെ ഊട്ട് പുരയിൽ നിന്നും ഭക്ഷണം കഴിച്ചുവെന്നാണ് പറയുന്നത്ഗുരുവായൂരമ്പലം ഒരു പൊതു ഇടമെന്ന വ്യവഹാര മേഖലയല്ല. അവിടെ ഇടപെട്ട ഒരു പൊതു മനുഷ്യനെന്ന നിലയിൽ അദ്ദേഹത്തിന്റെ ധൈര്യത്തെ അഭിനന്ദിക്കുന്നു.എന്നാൽ ഒരു അംബേദ്ക്കറിസ്റ്റ്‌ കാഴ്ചപ്പാടിൽ നിന്നു നോക്കുമ്പോൾ അതൊരു അനാവശ്യ ഇടപെടൽ മാത്രമാണ്.അംബേദ്ക്കർ തന്റേ പൊതുജർവിതത്തിന്റെ ആരംഭ കാലത്തു നടത്തിയ പരിഷ്‌കരണ ശ്രമം അദ്ദേഹം ഉപേക്ഷിച്ചു.ദളിതർ ഹിന്ദുവിന്റെ ഭാഗമല്ലന്ന് പ്രഖ്യാപിച്ചു.ഹിന്ദുക്കൾ അവരുടെ മതത്തിലും സ്ഥാപനങ്ങളിലും സാമൂഹ്യവിരുദ്ധത കാണിച്ചാൽ അതിന്റെ ഭാഗമല്ലാത്തവർക്ക് വിഷമം ഉണ്ടാകാം,എന്നാൽ അതു പരിഹരിക്കാൻ വലിയ റിസ്‌ക്ക് എടുക്കേണ്ട കാര്യമില്ല. അക്കാലത്തു ദളിതർ അനുഭവിക്കുന്ന വലിയ വിഷയങ്ങൾ ഭൂമിയടക്കമുള്ള ആവശ്യങ്ങൾ നിലനിൽക്കുമ്പോഴാണ് ഇത്തരത്തിലൊരു പദയാത്ര നടത്തുന്നത്.

ഹിന്ദുവിനോട് അകന്നു നിന്ന വർക്ക് അതിലേക്ക് കൂടുതൽ അടുക്കാനും തങ്ങൾക്കും അവിടെ അവകാശമുണ്ടന്ന ഒരു തന്റേടം ദളിതർക്കുണ്ടായി.കല്ലറ ഗുരുവായൂരിൽ നിന്നും തിരിച്ചു പോന്നു.എന്നാൽ ദളിതർ സമ്പാദ്യവുമായി അങ്ങോട്ടു നീങ്ങാൻ തുടങ്ങി.

അയ്യങ്കാളിയും പിതാവും പുലയരും ചിൽസഭയിൽ ചേർന്നു ഹിന്ദുത്വം പുല്കിയതോടെയാണ് ദളിതർ ഹിന്ദുമതത്തിനോട് ചേരുന്നത്.ഇത് തിരുവിതാം കൂർ സർക്കാർ മതപരിവർത്തനം തടയാനുള്ള ആസൂത്രിത നീക്കമായിരുന്നു.പ്രജാസഭയിലേക്ക് ദലിതരെ തെരഞ്ഞെടുക്കുന്നത് ഇത്തരമൊരു ഗൂഢോദ്ദേശമായിരുന്നു.അല്ലാതെ സാമൂഹ്യബോധത്തിന്റെ വെളിച്ചത്തിൽ ആയിരുന്നില്ല.മുള്ളിനെ മുള്ളുകൊണ്ടെടുക്കുക.

അംബേദ്ക്കറെ കാര്യമായി അറിയാതിരുന്ന കല്ലറസുകുമാരൻ ഹിന്ദുമതത്തിലെ പരിഷ്ക്കാരത്തിനായാണ് ശ്രമിച്ചത്.ധമ്മാചാരി കുമ്പഴ ആദിച്ചൻ അതിനും മുമ്പേ പത്തനംതിട്ടയിലും തിരുവനന്തുപരത്തും വിഹാരങ്ങൾ ഉണ്ടാക്കുകയും ധർമ്മ പ്രചാരണം നടത്തുകയും ചെയ്തു വന്നിരുന്നു.എന്നാൽ ജാതിയേയും ബ്രാഹ്മണിസത്തെയും വിമർശിച്ച കല്ലറ ഹിന്ദുമതത്തിനുള്ളിൽ നിന്നുകൊണ്ടായിരുന്നു എന്നതുകൊണ്ടാണ് ഇന്നും അനുയായികൾ ഹിന്ദുമത്തിൽ നിൽക്കുന്നത്.സംവരണത്തിന്റെ സാങ്കേതികത ചിലർ പറയാറുണ്ട്.എന്നാൽ വിശ്വാസ ജീവിതവും സർട്ടിഫിക്കറ്റ് ജീവിതവും തമ്മിൽ വ്യത്യാസമുണ്ട്.മനസ്സുകൊണ്ട് ഉപേക്ഷിച്ചവരും ഔദ്യോഗികമായും ഉപേക്ഷിച്ചവരും അന്നും ഇന്നും ഉണ്ട്.അയ്യങ്കാളിക്ക് ശേഷം ദലിതരെ സ്വാധീനിച്ച കല്ലറ സുകുമാരൻ ഒരു അംബേദ്ക്കറിസ്റ്റ്‌ നിലപാട് എടുത്തിരുന്നുവെങ്കിൽ കേരളത്തിന്റെ ചിത്രം ഇന്ന് ഇങ്ങനെ ആകുമായിരുന്നില്ല.

ഈ കുറിപ്പിനെ അവഹേളനമായി കരുതേണ്ടതില്ല.പൂർവീകർക്ക് വന്ന പിഴവുകൾ ചില്ലിട്ടു വെക്കുകയല്ല, തിരുത്തുകയാണ് വേണ്ടത്.




No comments:

Post a Comment