ആർക്കും മനസ്സിലാകുന്ന ഒരു ചെറിയ കാര്യം bsp ക്കാർക്ക് മാത്രം മനസ്സിലാവുന്നില്ല.
പാർട്ടിയുയുടെ ആരംഭകാലം മുതൽ അതിനെ ആവേശത്തോടെ ആശ്ലീഷിക്കുകയും അതിനൊപ്പം നടന്നവരും അതിൽ ഹിന്ദുത്വ പ്രതീകങ്ങളോ ആശയങ്ങളോ അതിൽ ഉൾക്കൊള്ളുമെന്നു സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. എൺപതുകളിൽ കേരളത്തിൽ ബാബയെ വായിക്കുന്ന ആളുകൾ ധാരാളം ഉണ്ടായിട്ടുണ്ട്. പട്ടിക ജാതി ഭാവനകൾക്കപ്പുറത്തേക്ക് ദളിത് എന്നെ വിശാലമായ ഒരു ഭൂമികയിലേക്ക് പ്രവേശിക്കുന്ന സമയത്താണ് bsp വരുന്നത്. ഹിന്ദുത്വത്തിൽ നിന്നും കുതറിമാറാൻ ശ്രമിച്ചവരാണ് bsp യിലേക്ക് വരുന്നത്.
ഹൈനന്ദവതയെ നിശിതമായി ചോദ്യം ചെയ്തുകൊണ്ടാണ് അത് സമൂഹത്തിലേക്ക് പ്രവേശിക്കുന്നത് തന്നെ. 'ഞങ്ങളുടെ വോട്ടിൽ നിങ്ങളുടെ ഭരണം' നടക്കില്ലന്ന് പറയുന്നത് പ്രത്യക്ഷത്തിൽ ഹിന്ദു ഭരണം എന്നു കാണുന്നില്ലെങ്കിലും അതിനെയാണ് ഉദ്ദേശിക്കുന്നതെന്ന്. മനസ്സിലാകും. രാജഭരണം പോയെങ്കിലും ഇന്ത്യയിൽ നിലനിൽക്കുന്നത് 'ഹിന്ദു രാജ് ' ആണെന്ന് ആർക്കാണ് അറിയാത്തത് ?അതിനെയാണ് കാൻഷിറാം ആത്മബോധം കൊണ്ട് വെല്ലു വിളിച്ചത്.'
'ബ്രാഹ്‌മണനെയും ക്ഷത്രിയനെയും വൈശ്യനെയും ചെരുപ്പുകൊണ്ടടിക്കണം' എന്ന മുദ്രാവാക്യം ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രകോപിതവും പ്രതിരോധ ദാർട്യവും. ഉള്ളതായിരുന്നു. ഇതു ജാതി ഹിന്ദുവിനെ വിറളി പിടിപ്പിച്ചെങ്കിൽ ദളിതരെ സംബന്ധിച്ച് വലിയരു ആത്മംവിശ്വാസം പകരുന്നതായിരുന്നു. യാചകരിൽ നിന്നും ദായകരിലേക്കും അടിമയിൽ നിന്നും ഉടമയിലേക്കും വളരുന്നതെങ്ങനെയെന്ന് ഇവിടെ കാണാം. ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഹിന്ദുത്വത്തെ പ്രീണിപ്പിച്ചുകൊണ്ടല്ല bsp വളർച്ചയുടെ പടവുകൾ കയറിയത് എന്നാണ്. അത് കൃത്യമായും പ്രതിരോധിച്ചുകൊണ്ടുതന്നെയാണ്.
എന്നാൽ അദ്ദേഹത്തിന് ശേഷം എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഹിന്ദുത്വ അജണ്ട ഒരു അംബേദ്‌കറി സ്റ്റ് പ്രസ്ഥാനത്തിന്റെ ഉള്ളിലേക്ക് വരുന്നു. പാർട്ടിയുടെ അഭിമാന ചിഹ്നം ആനയല്ല, ഗണപതി ആണന്നു പ്രഖ്യാപിക്കുന്നു , പരശുരാമനെ പ്രതീകമാക്കുന്നു ക്ഷേത്രം പണിയാൻ ഒരുങ്ങുന്നു!
കാൻഷിറാം ജീ കൊണ്ടുവന്ന അടിസ്ഥാന പ്രമാണങ്ങൾ അങ്ങനെ ചവിട്ടി മെതിക്കപ്പെടുന്നു.ഇതൊരു തെറ്റാണന്നു ഇവർക്ക് മനസ്സിലാകാതെ പോകുന്നതിന്റെ കാരണം എന്തായിരിക്കും.?ജയ്ഭിം ശീലിച്ചവരെക്കൊണ്ട് ജയ് ഗണേഷ് വിളിപ്പിച്ചത് എന്തിനാണന്ന് ഒന്ന് സംശയിക്കാൻ പോലുമുള്ള ബുദ്ധിയില്ലാത്തവരായി മാറിയത് ഒരു മഹാത്മാവിന്റെ സ്വപ്നങ്ങൾ തകർത്തുകൊണ്ടാണ് എന്നുപോലും മനസ്സിലാക്കാതെ അദ്ദേഹത്തിന്റെ സോക്ഷ്യൽ എഞ്ചിനീയറിങ്ങാണ് ഇപ്പോഴും നടക്കുന്നതെന്നാണ് ഇപ്പോഴും ഇവർ കരുതുന്നത്.
യൂപിയിലെ bsp യുടെ ശക്തി ദളിതറും അതിനോട് നിന്ന് മുസ്‌ങ്ങളും ആയിരുന്നു. കാൻഷി റാമിന് ശേഷം മുസ്ലിങ്ങളെ പാർട്ടിയിൽ നിന്നും അകറ്റി ബ്രാഹ്‌മണരെ അകത്തുള്ള ആളാക്കി മാറ്റുന്നതാണ് പിന്നീട് കാണുന്നത്.
ഒരു ബ്രാഹ്‌മണൻ പാർട്ടിയിൽ കടന്നുവന്നതിനെ ആശങ്കയോടെ കാണേണ്ട കാര്യമൊന്നും ഇല്ല, അയാൾ പാർട്ടിയുടെ അടിസ്ഥാന പ്രമാണങ്ങളിൽ കൈ വെക്കുന്നത് വരെ. സതീഷ് ചന്ദ്ര മിശ്രയെ സംബന്ധിച്ചു അയാൾ പാർട്ടിയിൽ കടന്നു വന്നത് ബഹുജൻ ആശയങ്ങളിൽ ആകൃഷ്ടനായത് കൊണ്ടല്ലന്ന് നമുക്കറിയാം. അയാൾ പാർട്ടിയിൽ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റമാണ് അമ്മളെ ചിന്തിപ്പിക്കുന്നത്.
"ബിഎസ്പി അധികാരത്തിൽ വരുമ്പോൾ, ആധുനിക ആശുപത്രികളും കമ്മ്യൂണിറ്റി സെന്ററുകളും പ്രത്യേകിച്ച് ബ്രാഹ്മണ സമുദായത്തിന്റെ പ്രതീകമായും അഭിമാനമായും കണക്കാക്കുന്ന പരശുരാമന്റെ പേരിൽ നിർമ്മിക്കും, അതുപോലെ തന്നെ മറ്റ് മതങ്ങളുടെയും ജാതികളുടെയും പ്രതീകമായി, "മായാവതി പ്രസ്താവനയിൽ പറഞ്ഞു."(ഇന്ത്യൻ എക്സ്പ്രെസ്)
ഒരു സമുദായതോടൊ പാർട്ടിയോടോ സഖ്യത്തിൽ ഏർപ്പെടുന്നത് പോലെയല്ല പാർട്ടിക്കുള്ളിൽ ഒരു വിപരീത സംസ്ക്കാരത്തിന്റെ പ്രതിനിധി കയറി വന്നു അതിന്റെ അടിസ്ഥാന പ്രമാണങ്ങളെ തിരുത്തുന്നത്?എന്ത്കൊണ്ടാണ് മായാവതി ഇതനുവധിക്കുന്നത്?എന്തുകൊണ്ടൻകാൻഷി രാമന്റെ കാലംമുതൽ ഒപ്പമുണ്ടായിരുന്ന ചിന്തിക്കാനും ചോദ്യം ചെയ്യാനും ശേഷിയുള്ളവരെ പുറത്താക്കിയത്?അവരെ പുറത്താക്കുമ്പോൾ അതു ശരിയാണെന്ന് ഇപ്പോഴുള്ളവരെ എങ്ങനെയാണ് ബോദ്ധ്യപ്പെടുത്തിയത്?ഇതൊക്കെ അറിയാനുള്ള ബാധ്യതയും ഉത്തരവാദിത്തവും കാൻഷിറാംജിയെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവർക്കുണ്ട്.bsp നേതൃത്വത്തിന് ഇതിനുള്ള ശരിയായ ഉത്തരം പറയാതെ മുന്നോട്ടു പോകാൻ കഴിയില്ല.
ഹിന്ദുത്വയെ തകർക്കാൻ കഴിയുന്ന ശക്തമായ ദാർശനികവും പ്രയോഗികവുമായ പ്രത്യയശാമായിരുന്നു ബഹുജൻ. അതിനെ രാഷ്ട്രീയമായി ചെറുക്കാൻ ഹിന്ദുത്വ രാഷ്ട്രീത്തിനു പ്രത്യയശാസ്ത്രംപരമായ കഴിവ് ഇല്ല. അതുകൊണ്ട് അതിനെ ആന്തരികമായ കടന്നു കയറ്റത്തിലൂടെ തകർക്കാൻ കഴിയുമെന്ന ബ്രാഹ്മണിസ്റ്റ് അജൻഡയുടെ പ്രയോഗ്ത്താവാണ് മിഷ്ര. ഇതിനെക്കുറിച്ച് പ്രവർത്തകർക്ക് സംശയം ഉണ്ടെങ്കിലും അത് ചോദിക്കാനുള്ള ബോധ്യമോ ധൈര്യമോ അവർക്കില്ല. ഏത് ജാതി എന്നതല്ല എന്താണ് നിലപാട് എന്നതാണ് പ്രശ്നം. മിഷ്ര ചെയ്യുന്നത് അംബേദ്കർ രാഷ്ട്രീയം തകർത്തുകൊണ്ട് ബി ജെ പി ക്ക് സൗകര്യം ഒരുക്കുക എന്നതാണ്. അനുയായികൾ പറയുന്നത് ദളിത്തുകളും ബ്രാഹ്മ്ണരും ഒന്നിച്ചു നിന്നാൽ യൂ പി പിടിക്കാൻ കഴിയും എന്നായിരുന്നു. പക്ഷേ നമ്മളെന്താണ് കണ്ടത്? മായവതിയുടെ ജാതിക്കാർ ഒഴികെയുള്ള ദളിതുകൾ അവരെ കയ്യൊഴിയുന്നതാണ്. മാത്രമല്ല ബ്രാഹ്മണരിൽ 70%പേർ ബി ജെ പി ക്കോട്ടു ചെയ്തപ്പോൾ വെറും 7% വോട്ട് മാത്രമാണ് ബി എസ് പി ക്ക് ലഭിച്ചത്. ബ്രാഹ്മണർ അവരുടെ സ്വന്തം പാർട്ടിയായ ബി ജെ പി ഉള്ളപ്പോൾ എന്തിന് ഈ അധ :കൃത പാർട്ടിക്കൊപ്പം കൂടണം.
ReplyDeleteഇനിയും ചരിത്രപരമായ മണ്ടത്തരങ്ങളിൽ നിന്നും പാർട്ടി രക്ഷപ്പെടാൻ തീരുമാനിക്കുന്നില്ലെങ്കിൽ അത് കൺഷിരാമിനോടുള്ള അവഹേളനം ആയിരിക്കും എന്നുള്ളതിൽ സംശയമില്ല.
കൃത്യമായ നിരീക്ഷണം
Delete