Thursday, March 17, 2022

Fb കുറിപ്പുകൾ : ദലിത് സ്ത്രീകൾ പുരുഷ അടിമകളല്ല,

 

https://utharakalam.com/intersectional-dalit-politics


  ശ്രീജിതയുടെ ലേഖനത്തോട് ചില കാര്യങ്ങളിൽ യോജിച്ചുകൊണ്ടു ചില കാര്യങ്ങൾ നോക്കിക്കാണാൻ ആഗ്രഹിക്കുന്നു.

'ദലിത് പുരുഷ ഇടം'എന്നത് തന്നെ ഒരു ആലങ്കാരിക പ്രയോഗത്തിനപ്പുറത്തേക്ക് വലിയ പ്രസക്തിയൊന്നും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.കാരണം പരമ്പരാഗതമായി തന്നെ ദലിതകങ്ങളിൽ 'ആണ് - പെണ്ണ് ' അടയാളപ്പെടുത്തലുകൾക്ക് വലിയ പ്രസക്തിയൊന്നും ഇല്ല.കാരണം തുല്യമോ അതിൽ കൂടുതലോ പങ്കാളിത്തം ദലിതർക്കിടയിൽ സ്ത്രീകൾക്കുണ്ടായിരുന്നു.'അമ്മവഴി കേരള' മെന്ന സാമൂഹ്യവിചാരം രൂപപ്പെട്ടത് തന്നെ ദളിത് പാരമ്പര്യത്തിന്റെ പൂർവീകതയിൽ നിന്നാണ്.ഇതിനെ അട്ടിമറിച്ച ഹിന്ദുത്തവമാണ് ദായകക്രമത്തിനും സാമൂഹ്യ ക്രമത്തിനും വീക്ഷണത്തിനും എതിർ രംഗങ്ങൾ ഉണ്ടാക്കിയത്.എങ്കിലും പൊതു സമൂഹമെന്ന ഘടനയിൽ നിന്നും വെട്ടേറ്റു വീണ ദലിതർക്കിടയിൽ ആൺകോയ്മ നിലനിന്നിട്ടില്ല.അപ്പോഴും പെണ്ണുങ്ങളുടെ വാക്കുകൾ വിലപ്പെട്ടതായിരുന്നു.ആ വഴിക്കാണ് കുടുംബത്തിലെ ചടങ്ങുകളിൽ അമ്മാവൻ 'കാരണവർ' എന്ന സ്ഥാനത്തെക്കുയരുന്നത്.

അടിമത്ത കാലത്തു പോലും സ്ത്രീകളുടെ വാക്കുകൾക്ക് ആണുങ്ങൾ വില കല്പിച്ചിരുന്നു.പിന്നീടിങ്ങോട്ടുള്ള വരവിലും മറ്റൊന്നുമല്ല കണ്ടത്.കുടുംബത്തെ സംബന്ധിച്ച നിലപാടുകളുടെ അടിത്തറ അമ്മമാരണന്നു കാണാം.ഓരോ വീടിനെയും ഡിസൈൻ ചെയ്യുന്നതും അവർ തന്നെയാണ്.താരതമ്യേന ദലിത് പുരുഷന്മാരേക്കാൾ സ്ത്രീകൾ തന്നെയാണ് കുടുംബത്തെ സംബന്ധിച്ച തീരുമാനങ്ങളുടെ അവസാന വാക്കെന്നു കാണാം.പഴയ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ പുരുഷനൊപ്പം ചുടെടുക്കുന്ന കാളയ്ക്കും കലപ്പയ്ക്കും ഒപ്പം നിൽക്കുന്ന കോത രാണിമാരെ നമുക്ക് കാണാം.

പിന്നെയും മുന്നോട്ടു വരുമ്പോൾ ഷാപ്പിലൊക്കെ പോകാനുള്ള കരുത്തു നേടിയ പുരുഷന്മാർ കുടിച്ചു മറിഞ്ഞു നടക്കുമ്പോൾ ജീവിതത്തെയും കുടുംബത്തെയും വീഴാതെ മുണ്ട് മുറുക്കിയുടുത്ത് പിടിച്ചു നിർത്തിയ അമ്മമാരുടെ സമുദായമാണ് ദളിതകം.അവർ വാക്കിനും പ്രവർത്തിക്കും പുരുഷന്റെ അനുവാദത്തിന് യാചിച്ചു നിന്നവരല്ല.കരുത്തും കനിവും ഒന്നിച്ച അത്ഭുതങ്ങളാണ്.

ഇവരോട്  ശൂദ്ര സംസ്ക്കാരത്തിന്റെ അവക്ഷിപ്തങ്ങളോട് ചേർത്തു വായിക്കരുത്. പുരുഷാധിപത്യത്തിന്റെ സമഗ്ര തീവ്രതയും അനുഭവിച്ച അവരുടെ സ്ത്രീകൾക്ക് പറയാനുള്ളത് വളരെ വലുതാണ്.എന്നാൽ ഒരു ദലിത് സ്ത്രീയ്ക്ക് അതുപോലെ എന്താണ് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്.?ജീവിത സൗകര്യങ്ങൾ മാറ്റിവെച്ചാൽ രണ്ടുപേരും അനുഭവിച്ചത് രണ്ടുതരം ജീവിതമാണെന്നു കാണാം.

പിന്നെ മറ്റൊന്നു പറയുമ്പോൾ ഇഷ്ടപ്പെടാൻ ഇടയില്ല. എത്ര ദലിത് സ്ത്രീകൾ ഭർത്താവിന്റെ നിർദ്ദേശങ്ങൾ ശിരസ്സാവഹിക്കുന്നുണ്ട്?ഇഷ്ടപ്പെടാത്തവയെ നിശബ്ദം അംഗീകരിക്കുന്ന എത്ര പേരുണ്ട്?മാറിയ കാലത്തെ ചില വ്യതാസത്തെ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ ദലിത് സമൂഹത്തിനുള്ളിൽ സ്ത്രീ വിരുദ്ധത എന്നത്  ഇല്ലന്ന് പറയുന്നില്ലങ്കിലും ഫെമിനിസ്റ്റുകൾ അവരുടെ വാദം പുന:പരിശോധിക്കേണ്ടിയുമിരിക്കുന്നു വെന്നുകൂടി പറയാതെ വയ്യ.

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. രജി ശങ്കർ , സന്തോഷം. ഒരു ലേഖനം എഴുതിയാൽ വ്യക്തിപരമായി അപമാനിക്കുക എന്ന രീതിയിൽ നിന്നും വ്യത്യസ്തമായി ആശയങ്ങളോടു പ്രതികരിച്ചതിന്.

    ReplyDelete
  3. Rejishankarbodhi ഒരു പാട് വിശദമായി എഴുതേണ്ടതാണ്. But quicly

    രണ്ടു കാര്യങ്ങൾ:

    സ്ത്രീയുടെ ഇടം കുടുംബം മാത്രമാണോ? സാമൂഹിക സ്ഥാപനങ്ങളുടെ ആൺ സ്വഭാവം നിങ്ങൾ അറിയാതെ പോവുന്നതെന്തുകൊണ്ട്?

    ദളിത് ഇടങ്ങൾ ദളിത് പുരുഷ ഇടങ്ങൾ സമൂഹത്തിലേക്ക് കടക്കുമ്പോൾ എന്തെല്ലാമാണ് അവർക്കുണ്ടാക്കുന്ന മാറ്റങ്ങൾ?

    ദളിത് കുടുംബങ്ങളിലെ വ്യത്യസ്തത ചർച്ച ചെയ്യപ്പെട്ടതും ഇനിയും നമ്മൾ സംസാരിക്കേണ്ടതുമായ കാര്യമാണ്. ചൂണ്ടിക്കാണിച്ചത് നന്നായി.

    ReplyDelete
    Replies
    1. ഞാനും ചുരുക്കിയാണ് എഴുതിയത്.വിട്ടുപോയ കാര്യം ചൂണ്ടിക്കാണിച്ചതിന് നന്ദി.

      Delete