Tuesday, March 1, 2022

fb കുറിപ്പുകൾ 5,വെളുത്ത ദലിതരോട് പുശ്ചമുള്ള ദലിത് സ്വത്വവാദികൾ

 


     പ്രഖ്യാപിത ദലിത് സ്വത്വ വാദികൾ അടക്കം ഏതാണ്ടെല്ലാവരും ദലിത് എന്ന ഐഡന്റിറ്റിയെ ബ്രാഹ്മണിസ്റ്റ് കണ്ണിലൂടെയാണ് നോക്കിക്കാണുന്നത്.ഇന്ത്യപോലെ നരവർഗ്ഗ വൈവിധ്യമുള്ള രാജ്യത്തെ വംശീയമായി ഒറ്റ ചരടിൽ കോർക്കാനുള്ള വ്യാമോഹമാണ് ഇവരെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്.അതിന്റെ നന്മ തിന്മലേക്കുറിച്ചല്ല ഇപ്പോൾ ചിന്തിക്കുന്നത്

നിറം കൊണ്ട് അന്തസ്സും ആഭിജാത്യവും അളക്കുന്ന സവർണ്ണരുടെ പ്രാഥമിക ഉപകരണം ചില ദലിതരും സുലഭമായി ഉപയോഗിക്കുന്നു.പടിപ്പും ഉദ്യോഗവും വെളുപ്പും ഉള്ള ദലിതനേക്കാൾ പടിപ്പും ഉദ്യോഗവും വെളുപ്പും ഇല്ലാത്ത നായർ അഭിജാതനും മികച്ചവനും ആകുന്ന മറുവശമുണ്ട്. ഉൾക്കാമ്പാണ്ഇന്ത്യയുടെ ആത്മാവ്. ഇതിന്റെ അപരം കൊണ്ടാണ് വെളുത്ത ദളിതർ പുച്ഛിക്കപ്പെടുന്നത്.നിറമല്ല ദളിതത്വത്തിന്റെ അടിസ്ഥാനം എന്ന തിരിച്ചറിവില്ലാത്ത വിഡ്ഢികളാണ് ഇത്തരം സ്വത്വ സാമ്രാജ്യം വികസിപ്പിക്കാൻ ഇറങ്ങുന്നത്.

  കേവലം ആര്യം, ദ്രാവിഡം എന്നിങ്ങനെ രണ്ടായി മാത്രം വിഭജിച്ച് തങ്ങളിൽ മാത്രം സംസ്കൃതിയും സഭ്യതയും നിറച്ചുകൊണ്ടു നടത്തുന്ന കീഴ്മേൽ മറിച്ചിലുകളാണ് ഇന്ത്യൻ സാമൂഹ്യ ചലനങ്ങൾ എന്നു വിളിക്കപ്പെടുന്നത്.കറുത്തവനും വെളുത്തവനും എന്ന നിറ സൂചകങ്ങളും ഇവയ്ക്ക് മേൽ ചാർത്തുന്നു.എന്നാൽ ദ്രാവിടത്തിലെയും ആര്യത്തിലെയും മലിനമായ ഭാഗങ്ങൾ വിട്ടുകളയുകയും ചെയ്യുന്നു. ഭാഗത്താണ് ദളിതരുടെ യഥാർഥ ചരിത്രം ഇരിക്കുന്നത്.

ദളിതർ ഒരേ ജനിതക പാരമ്പര്യമുള്ളവരല്ലെന്ന തിരിച്ചറിവിൽ നിന്നും വേണം ദലിത് ഐക്യം എന്ന ഭൂമികയിലേക്ക് സഞ്ചരിക്കേണ്ടത്.ഓരോ ജാതിയും; വംശശുദ്ധിയും ഭരിച്ച പരമ്പര അവകാശ വാദവും ഉയർത്തുമ്പോലെ ദളിത് എന്ന തലക്കെട്ടിനു കീഴിൽ അങ്ങനെയൊന്ന് ഉയർത്തുന്നത് വിഡ്ഢിത്തണ്. കാരണം അവർ അനേക വർഗ്ഗങ്ങളിൽ നിന്നുള്ളവരാണ്.അതുകൊണ്ടാണ് ഉത്തരേന്ത്യൻ ദളിതരിൽ പലരും ചുവന്ന് തുടുത്തിരിക്കുന്നത്.അവരിൽ ആര്യ ദ്രാവിഡ മംഗോൾ,ജീനുകളുണ്ട്.അതാത് വർഗ്ഗങ്ങളിൽ പല കാരണങ്ങൾ കൊണ്ടു താഴ്ത്തപ്പെട്ടവർ ആധുനിക കാലത്ത് സമാന അനുഭങ്ങൾ കൊണ്ടാണ് സാഹോദര്യം വളർത്തിയെടുക്കുന്നത്.ഇതിനെ വംശപാരമ്പര്യം കൊണ്ട് വലിച്ചു മുറുക്കി പൊട്ടിക്കരുതെന്നാണ് അപേക്ഷ.

  റോമിലെ ജിപ്സികൾ,അമേരിക്കയിലും ആഫ്രിക്കയിലും ഉള്ള കരുത്തവർ നിറം കൊണ്ടും വർഗ്ഗം കൊണ്ടു വ്യത്യസ്തരാകുമ്പോഴും അംബേദ്ക്കറിസവും ബുദ്ധിസവും കൊണ്ടും സാഹോദര്യം ഉണ്ടാക്കുന്നത് മാനവികതയെക്കുറിച്ചുള്ള അവബോധം കൊണ്ടാണ്.വെളുത്ത ദളിതർ അവിഹിത സന്താനങ്ങളാണെന്നു വരെയുള്ള പരിഹാസം സോക്ഷ്യൽ മീഡിയയിൽ കാണാറുണ്ട്.ഇത് ബ്രാഹ്മണിസത്തിന്റെ മറ്റൊരു രൂപമാണ്,അല്ലങ്കിൽ അപരിഷ്കൃതരുടെ വികൃത ഭാവനയാണ്.

No comments:

Post a Comment