Saturday, March 26, 2022
Fb കുറിപ്പുകൾ :വിനായകനെക്കാൾ വലിയ ജാതിക്കാരൻ ആരാണുള്ളത്?
Friday, March 25, 2022
Fb കുറിപ്പുകൾ : ബുദ്ധിമാനായ അവർണ്ണൻ വിഡ്ഢിയായ സവർണ്ണനെക്കാൾ താഴെയാണ്
"ന്താ നമ്പൂരി..ഞാനിവിടെ ഇരിക്കുന്ന കണ്ടിട്ട് തനിക്കെന്തേലും വെഷമോണ്ടോ?" എന്നു ചോദിച്ചു.
"ഹേയ്..തീരെല്യാ..ജഡ്‌ജീടച്ചൻ ഇതിലും ഉയരത്തിലിരിക്കണത് എത്രോട്ടം നോം കണ്ടിരിക്കണു..." നമ്പൂരി കൂളായങ്ങ് പറഞ്ഞു.
ഇത് നമ്പൂരിമാർ പറഞ്ഞു ചിരിക്കണ ഒരു ഫലിതമാണ്.സാമൂഹ്യ നീതിയെ തലകുത്തി നിർത്തുന്നതും ഇവർക്ക് ഫലിതമാണ്.കേരളത്തിൽ ഉണ്ടായ എല്ലാ നവോദ്ധാന ശ്രമങ്ങളെയും ഇങ്ങനെ പരിഹാസ്യമായാണ് ഇവർ കണ്ടത്.ഇവരുടെ കാഴ്ചപ്പാടിന്റെ വാർപ്പ് മാതൃകയാണ് താഴ്ന്ന ജാതിക്കാരും ഇതര മതക്കാരും പിന്തുടരുന്നത്.പുലയരെ അമ്പലത്തിൽ കയറ്റിയതിന് ഗുരുവിനെതിരെ വൈരാഗ്യ ബുദ്ധിയോടെ ഈഴവർ തിരിയുന്നത് ഈ രീതിയിലാണ്.ക്രിസ്ത്യാനിറ്റിയിലും ഇസ്ളാമിലും ജാതി ഉള്ളതുകൊണ്ടല്ല അവർ അയിത്തവും ജാത്യാചാരവും വച്ചു പുലർത്തിയതും.മലയാളി പലവലുപ്പത്തിലുള്ള കാഞ്ഞിരക്കുരുവാണ്.
അതുകൊണ്ടാണ് അത് മറ്റൊന്നിനുള്ള സമയം ആയിരുന്നിട്ടും വിനായകനോട് അത്തരത്തിൽ ഒരു ചോദ്യം ചോദിച്ചത്.സംസ്‌ക്കാര ശൂന്യനായ മാധ്യമ പ്രവർത്തകന്റെ ചോദ്യം അവഗണിച്ചു കളയേണ്ടതായിരുന്നു.അത്രയും ഉയരത്തിൽ ഒരു ദളിതൻ അതും വിനയം തീരെയില്ലാത്തവനുമായ ഒരുത്തനെ സങ്കൽപ്പിക്കാൻ കഴിയാത്തവരാണ് വിവാദത്തിന് പിന്നിൽ.കലാഭവൻ മണിയെ ജാതിവിളിച്ചു അധിക്ഷേപിച്ചപ്പോൾ അവന്റെ മൂക്കിടിച്ചു പരത്തി. അന്നും മര്യാദരാമന്മാർ പറഞ്ഞു."മണിക്കത് പാടുണ്ടോ?"പാടില്ലെന്നാണ് ധർമ്മ ശാസ്ത്രം.മണി പിന്നെ എല്ലാവരെയും ചിരിച്ചും ചിരിപ്പിച്ചും മയക്കി.വല്യ കുഴപ്പമില്ലാതെ പോയി.ചിലരുടെ ഇങ്ങിത്തിനൊത്ത് പെരുമാറാതെ പോയ വിനായകൻ കെണിയിലായി.
ദലിതർ എത്ര ഉയരത്തിലെത്തിയാലും എപ്പോഴും കാലപൂട്ടുകാരന്റെ രീതി ഉണ്ടയിരിക്കണം എന്ന ഒരു വാശി ഇവിടെ ചിലർക്കുണ്ട്.ദളിത് പുരുഷന്മാരെ തകർക്കുക എന്നത് ഇവിടുത്തെ ഇതരരുടെ അജണ്ടയാണ്.അതിനവർ ഉപയോഗിക്കുന്നത് പ്രശസ്തിക്ക് കൊതിച്ചു നടക്കുന്ന ദളിത് സ്ത്രീകളിത്തന്നെയാണ്.അവർ ദളിത് ഇടങ്ങളിൽ ഇല്ലാത്ത ആണാധികാരത്തെ ഉണ്ടന്ന് വരുത്തി തീർത്ത് സ്ഫോടനത്തിനുള്ള ഇടം കണ്ടെത്തുന്നു.ഇത്തരമൊരു നീക്കം നടത്തുന്നവരുടെ ഇരയാണ് വിനായകൻ.ദളിതർക്കുള്ളിൽ അപകടകാരികളായ ഒരു അധമ സംഘം ഒളിച്ചിരുപ്പുണ്ട്.എതിരാളികൾക്ക് വാതിൽ തുറന്നുകൊടുക്കുന്ന ഇവരെ തിരിച്ചറിയുക എളുപ്പമല്ല.
Thursday, March 24, 2022
Fb കുറിപ്പുകൾ:വിനായകനും മാധ്യമ അപ്പക്കാളകളും:രജിശങ്കർബോധി
1
പറഞ്ഞു വന്നത്,ഒരുത്തിയെന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന മീറ്റ്,മീടൂവിലേക്ക് തിരിച്ചത് ഒരു മാധ്യമ പ്രവർത്തകന്റെ അന്തസ്സില്ലാത്ത ചോദ്യത്തിലൂടെ ആയിരുന്നു.ഇത് മറ്റൊരു വേദിയാണ് അതിവിടെ വേണോ എന്ന് വിനായകൻ ചോദിക്കുമ്പോൾ മുന്നോട്ട് എന്ന നിലപാടിൽ നിന്ന മാധ്യമാക്കാരോട് വിനായകൻ ചോദിക്കാൻ തുടങ്ങിയതോടെ കളം മാറുന്നു.തികച്ചും ദുരുദ്ദേശപരമായി നടനെ അപമാനിക്കാൻ ഉദ്ദേശിച്ചു തന്നെയാണ് വേണ്ടാതിടത്ത് ചോദ്യം ചോദിച്ചതെന്ന് ആ വീഡിയോ വ്യക്തമാക്കുന്നുണ്ട്.ഇത് കൃത്യമായും മനസ്സിലാക്കിയ വിനായകൻ തിരിച്ചു ചോദിച്ചപ്പോൾ ഉത്തരം മുട്ടി പമ്മിയ മാധ്യമക്കാരുടെ പരാജയ ബോധമാണ് ഒരു നാറിയ വിവാദമായി മാറിയത്.
'യെസ് 'പറഞ്ഞ 10 പേരോട് സെക്‌സ് ചെയ്‌തെന്ന് വിനായകൻ പറഞ്ഞത് വലിയ സ്ത്രീ വിരുദ്ധതയായിട്ടാണ് സദാചാരികൾ പറയുന്നത്.മൂവായിരം പുരുഷന്മാരുമായി ബന്ധപ്പെട്ടന്ന് പറയുന്ന നളിനി ജമീലയുടെ പുസ്തകം വാങ്ങിയത് ആരായിരിക്കും?മാധവിക്കുട്ടിയുടെ തുറന്ന ഹൃദയത്തെ സ്വീകരിക്കുന്നവർ ആരാണ്?ആയിരത്തിലധികം പെണ്ണുങ്ങളോടൊപ്പം ഉറങ്ങിയന്ന് അവകാശപ്പെടുന്ന കലാകാരൻ ഇവിടെയുണ്ട്. നിനക്ക് ഒരു രാത്രിക്ക് ആയിരം രൂപയാണോടി എന്ന് പരസ്യമായി പ്രസിദ്ധ നായികയോട് ചോദിച്ച വിശ്രുത കവിയുണ്ട്. ഇവരെയാരും എടുത്തലക്കിയിട്ടില്ല.
എന്നാൽ വിനായകനെ ബോധപൂർവ്വം അപമാനിക്കുന്നതിന് കാരണം ജാതിയും നിറവുമാണ്.മറ്റൊന്ന് കലാഭവൻ മണിയുടെ; പ്രിയപ്പെട്ടവൻ ആയിരിക്കണം എന്ന അടിസ്ഥാന പ്രമാണം വിനായകനില്ല.
വിനായകൻ ബന്ധപ്പെട്ട 10 പെണ്ണുങ്ങളോടും സമ്മതം ചോദിച്ചത് താൻ തന്നെയാണെന്ന് പറഞ്ഞതാണോ ഇത്രവലിയ ആണാധികാരത്തിന്റെ കൊമ്പ്?കിട്ടിയ അവസരത്തിൽ കയറിപ്പിടിച്ച് ബലാത്സംഗം ചെയ്തിട്ട് "ദുർബ്ബല നിമിഷത്തിൽ സംഭവിച്ചു പോയി,നിന്റെ രൂപം എന്നെ നിയന്ത്രിക്കാൻ കഴിയാത്ത നിലയിലാക്കി..ഒന്നു കുതറിയിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ.."എന്നൊക്കെയുള്ള ലൈനാണല്ലോ നമുക്കുള്ളത്.മാധ്യമാക്കാർ ചോദിച്ചിച്ചു വശക്കെടാക്കിയില്ലായിരുന്നെങ്കിൽ അയാളുടെ ഉള്ളിലിരിക്കേണ്ട കാര്യം ഇങ്ങനെ പറയില്ലായിരുന്നു.മാദ്യമാക്കാർ ജീവിതത്തിൽ ആദ്യമായി വെള്ളം കുടിപ്പിച്ചവനെ കണ്ടെന്ന് പറയുന്നതാകും ശരി.
വിനായകനെ അപമാനിക്കുന്നതിന് പ്രധാനമായും വഴി വെച്ചു കൊടുക്കുന്നത് ദലിത് പക്ഷം തന്നെയാണ്.ആണാധികാരത്തിന്റെ ടച്ച് വെട്ടാൻ തോട്ടിയിയുമായി നടക്കുന്ന ചിലർ.വിനായകനെന്നല്ല ഏതവനെയും എടുത്തിട്ടു ചവിട്ടാം, തന്തയില്ലായ്ക ചെയ്തിട്ടുണ്ടെങ്കിൽ.ദലിത് പ്രതിഭകളെ ഇല്ലാതാക്കാനുള്ള ശ്രമം എക്കാലത്തും നടന്നിട്ടുണ്ട്.അതിന്റെ കോടാലിക്കൈ അകത്തു നിന്നും മാത്രമാണ് ഉണ്ടായിട്ടുള്ളതും.
https://fb.watch/bYLP8L2ecW/
ഈ ലിങ്ക് കണ്ടതിന് ശേഷം വെറുതെ തുഴഞ്ഞവർ വാ പൊളിക്കുക.
Fb കുറിപ്പുകൾ:മലയാളിയുടെ സെക്സ് ഷൂവിൽ കുടുങ്ങിയ കല്ലാണ്, രജിശങ്കർ ബോധി
മലയാളികളുടെ സംസ്‌ക്കാരം കോണകത്തിലാണെന്നു വീണ്ടും പറയേണ്ടി വരുന്നതിൽ ഖേദമൊന്നുമില്ല.നമ്മുടെ മുഖമുദ്ര കോണകമാകുമ്പോൾ അതിന്റെ കാര്യമില്ല.
"കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തിടുക"എന്ന ആപ്ത വാക്യം മറന്നൊരു പരിപാടിയും മലയാളിക്കില്ല.തങ്ങൾക്ക് ഇല്ലാത്തത് ഉണ്ടന്ന് കാണിക്കാനും ഉള്ള ചീഞ്ഞ സ്വഭാവം ഇല്ലന്ന് കാണിക്കാനും മിടുക്കരാണ്.ഒരു പെണ്ണിനെ ആറുമണി കഴിഞ്ഞു ഒരു കോപ്പി എടുത്തു വെച്ചിട്ടല്ലാതെ പുറത്തു വിടാൻ പറ്റാത്ത നാട്ടിലിരുന്നാണ് സദാചാരത്തിൽ കുറുകുന്നത്.സത്യത്തിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം തുറന്ന ലൈംഗികതയുടെ തലസ്ഥാനമായിരുന്നു.ഹൈന്ദവ സംസ്‌ക്കാരം പന്ത്രണ്ടാം നൂറ്റാണ്ടിൽ ഉറച്ചതോടെ സഭ്യതയുടെ നിറവും സങ്കൽപ്പവും മാറുന്നുണ്ട്. അധികാരികളെ ലൈംഗികമായി തൃപ്തിപ്പെടുത്തുന്നത് ഒരു ഉത്തരവാദിത്തമായി മാറി. ഇതു നിഷേധിക്കുന്നവരെ ശിക്ഷിക്കാനുള്ള നിയമം ഉണ്ടായിരുന്നു.
കേരളത്തിൽ അങ്ങോളമിങ്ങോളം ലൈംഗിക കോളനി സ്ഥാപിച്ച ബ്രാഹ്മണരും താഴോട്ടുള്ള അധികാരികളും ഒരു അവകാശമായി ഇതു കണ്ടു.വേശ്യകളും വേശ്യാവൃത്തിയും മാന്യയുള്ളതായി മാറി.കൂത്തച്ചികളും തേവടിശ്ശികളും പ്രജകളെക്കാൾ മുകളിൽ ഉള്ളവരായി.ആത്തച്ചികളും തങ്കച്ചികളും മണാളന്മാരും ഊർജ്ജസ്വലരായി ഉണർന്നിരുന്നു.ബഹുഭാര്യത്വവും ഭർതൃത്വവും സ്വാഭാവികമായി.ആർക്കും ആരെയും സമീപിക്കാം അല്ലെങ്കിൽ കീഴ്പ്പെടുത്താം.വഴങ്ങിയില്ലെങ്കിൽ കൊന്നുകാളയാം. ഏതാണ്ട് 800 വർഷങ്ങൾ കേരളം എടുത്തണിഞ്ഞ മുഖത്തെഴുത്താണിത്.
വിദേശ മിഷനറിമാരുടെ വരവോടെയാണ് ഈ ജീവിത ക്രമം തെറ്റുന്നത്. സ്ത്രീകൾക്ക് നാട് നിവർത്താൻ സമയം കിട്ടിയെന്ന് പറയുന്നതാകും ശരി.ഇത്രയ്ക്ക് സ്ത്രീ വിരുദ്ധമായ ഒരു നാട് അന്തർവാഹിനിയായി ഓരോ മലയാളിയുടെയും ഉള്ളിലൂടെ ഒഴുകുന്നുണ്ട്.സ്ത്രീ വിരുദ്ധതയെ എതിർക്കുന്നവരുടെ പോലും വാക്കുകളിൽ എഴുന്നു നിൽക്കുന്നത് കടഞ്ഞെടുത്ത ലൈംഗികതയാണ്.(ഞാനുൾപ്പെടാത്ത ലൈംഗികത).ഇവിടെ വിറ്റഴിയുന്ന നളിനി ജമീലയുടെ പുസ്തകം ഒരു തുറന്നു പറച്ചിലാണ്. അതിൽ അവരുടെ ആസ്വാദന സൂചികയുണ്ട്.അതിനെ ഹർഷാരവത്തോടെ സ്വീകരിച്ചവർ എന്തുകൊണ്ടാണ് വിനായകനോട് ചോദിച്ച ചോദ്യത്തിന് ലഭിച്ച ഉത്തരങ്ങൾ അപകടകരമായ സ്ത്രീ വിരുദ്ധതയെന്നു ചൂണ്ടിക്കാണിച്ച് വിനായകനെ ആക്രമിക്കുന്നതിന്റെ നിരമെന്താണ്?മലയാളത്തിലെ തന്നെ നിരവധി നടിമാർ തന്നെ സംവിധായകരുടെയും സഹനടന്മാരുടെയും മാന്യമല്ലാത്ത ഇടപെടലുകളെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.അതിനെയൊക്കെ പ്രതിഭാവിലാസം എന്ന നിലയിൽ രസകരമായി നോക്കിക്കാണുന്നവരാണ് മലയാളികൾ.
കാണുന്നവരോടെല്ലാം അല്ലങ്കിൽ കണ്ടമാത്രയിൽ ചോദിക്കുമെന്നൊന്നും വിനായകൻ പറഞ്ഞില്ല.അദ്ദേഹത്തോട് ചോദിച്ചതിന് മറുപടി പറഞ്ഞു.
നമുക്കറിയാം ഒരു പെണ്ണിനോടുള്ള ദേഹദാഹം മറച്ചു വെച്ച് മാന്യമായി പെരുമാറുകയും അവസരം കിട്ടുമ്പോൾ ഉപയോഗിക്കുകയും ചെയ്യുന്നവരാണ് അധികം.ഇതിൽ മിക്കവയും ഇരകൾക്ക് പോലും ആസൂത്രിതമായി അകപ്പെടുത്തിയതാണെന്നു കരുതാൻ ഇടകൊടുക്കാത്ത വിധം ആയിരിക്കും.ഒരു പെണ്ണിനെ ബലമായോ അല്ലാതെയോ കീഴ്പ്പെടുത്തുന്നത് വീരസമായി കരുതുന്ന സമൂഹമാണ് ഇപ്പോഴും കേരളം.അത് താനല്ലങ്കിൽ ഉയരുന്ന ഒരു ധാർമ്മിക ബോധവും ഉണ്ടന്നറിയണം.
ഞെക്കിപ്പിഴിഞ്ഞ വലിയ സ്ത്രീ സുരക്ഷാ ശാസ്ത്രങ്ങൾ ഉള്ള ഇന്ത്യയിൽ നടക്കുന്നതെന്താണ്?നദിയും നാരിയും ദേവതകളാണ് പോലും!ഇത്രമാത്രം മലിനമാക്കപ്പെട്ട എന്താണുള്ളത്?മറിച്ചു,യൂറോപ്യൻ രാജ്യങ്ങളിൽ സ്ത്രീകൾ എന്തുകൊണ്ടാണ് ഇങ്ങനെ ആക്രമിക്കപ്പെടുന്നില്ലന്നത് ചിന്തനീയമാണ്.അവിടെ ദേവിയെന്ന അമിത ഭാവനയൊന്നുമില്ല. മനുഷ്യൻ എന്ന പൂർണ്ണതയിലാണ് അവർ വിശ്വസിക്കുന്നത്.അതുകൊണ്ട് സ്വാതന്ത്ര്യം എന്നതിന്റെ അർത്ഥം അവർക്കറിയാം.
വിനായകനെ ആക്രമിക്കുന്നതിന്റെ കാരണം മറ്റൊന്നാണ്. ആരൊക്കൊയാണ് സംസാരിക്കാൻ യോഗ്യർ എന്നു മുമ്പേ തീരുമാനിച്ചിട്ടുണ്ട്.പഴയ ലൈംഗിക കോളനികളിലെ ഇരകളും വേട്ടക്കാരും കൈകോർത്തപ്പോൾ അത്ഭുതങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്ന വാർത്തകളാണ് വരുന്നത്.
ദലിത് മേഖലയിൽ നിന്നും ഉയർന്നു വരുന്നവരെ ഇല്ലായ്മചെയ്യുകയെന്നത് വരേണ്യരിൽ കൂടുതൽ അഭിജാതരുടെ ഉദ്ദേശമാണ്.കലാഭവൻ മണിയെ നക്കിക്കൊന്നത് നമ്മൾ കണ്ടു.ഇനി വിനായകനെ കുത്തിക്കൊല്ലണം. കാരണം വിനായകൻ നിലപാട് തുറന്ന് പ്രഖ്യാപിക്കുന്നവനാണ്.ആവശ്യത്തിന് പോലും ചിരിക്കാത്തവനാണ്.മലയാളിക്ക് സെക്‌സ്,ഷൂസിനിടയിൽ കുടുങ്ങിയ കല്ലാണ്.അതിന്റെ കിരുകിരുപ്പ് പോകാൻ സമയമെടുക്കും.
Sunday, March 20, 2022
Fb കുറിപ്പുകൾ :ഇതുവരെ തുറക്കാത്ത ദളിത് ഫയൽ
കഥ പറയുമ്പോൾ 'ഒരിക്കൽ ഒരു ഗ്രാമത്തിൽ ഒരു ശുദ്ധ ബ്രാഹ്മണൻ ഉണ്ടായിരുന്നു..'എന്നാണ് തുടങ്ങുന്നത്.ബ്രാഹ്മണർ ജന്മനാ ശുദ്ധരാണ്. അതുകൊണ്ട് അവരുടെ ദുഃഖവും വേദനയും നാടിന്റേതാണ്. കാശ്മീർ ഫയൽ എന്ന ചിത്രം ഉയർത്താൻ പോകുന്നത് ഒരു ദേശീയ നൊമ്പരത്തിൽ ഊന്നിയ വംശവെറി ആയിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.അതിന്റെ കാലാൾ പട ദലിതർ ആയിരിക്കും എന്ന് പ്രത്യേകം പറയേണ്ട കാര്യമുണ്ടന്ന് തോന്നുന്നില്ല.ഗുജറാത്ത് കാലാപത്തിലും കാണ്ഡമാൽ ഘർവാപസി കാലാപത്തിലും ഇവരുടെ റോൾ കൃത്യമായിരുന്നു.
എനിക്ക് ചോദിക്കാനുള്ളത് എങ്ങനെയാണ് കാശ്മീരി പണ്ഡിറ്റുകൾ ഇരയാകുന്നത് എന്നാണ്?'നിങ്ങളുടെ കൈകൾ തണുത്തു വിറയ്ക്കുമ്പോഴും സമ്പന്നനെ ഷാൾ പുതപ്പിക്കുന്നു 'വെന്ന് മുഹമ്മദ് ഇഖ്ബാൽ പാടിയതിന് പിന്നിൽ ഒരു ചരിത്രമുണ്ട്.നെത്തുകാരെ ചൂഷണം ചെയ്തുവന്ന സമ്പന്നരിൽ ഭൂരിഭാഗവും കാശ്മീരി പണ്ഡിറ്റുകളും വൈശ്യരും പിന്നെ സമ്പന്ന മുസ്ലീങ്ങളും ആയിരുന്നു.ദരിദ്രരും പീഡിതരും ആയ മുസ്‌ലിം നെയ്ത്തുകാർ ദേശിയ ജനതയും സമ്പന്ന മുസ്ലീമും ബ്രാഹ്മണരും ഒരേ ജനിതക പാരമ്പര്യം പേറുന്ന വിദേശികളുമാണ്.അതുകൊണ്ടാണ് നഖ്വിയെപ്പോലുള്ള അഭിജാത മുസ്ലിമിന് ബിജെപിയിൽ ആത്മ വിശ്വാസത്തോടെ നിൽക്കാൻ കഴിയുന്നത്.
കാശ്മീരിൽ എന്തു സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന സ്വതന്ത്ര പഠനങ്ങൾ ഉണ്ടാകണം.ഇന്ത്യയുടെ ഖേദങ്ങൾ മുഴുവൻ സവർണരുടെ ഭാവനയാണ്. അതിനെ തിരുമ്മി സുഖിപ്പിക്കുന്ന അവർണ്ണ ഹിന്ദുക്കളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ തെറ്റിക്കുന്നത്. ഇന്ത്യാ ചരിത്രത്തെ ഇത്രമാത്രം ചോരയിൽ മുക്കിയെടുത്ത ഒരു സമൂഹം ബ്രാഹ്‌മണരല്ലാതെ മറ്റാരുമില്ല.ജാതികൊണ്ടു മുറിയാത്തവർ ആരാണ് ഇന്ത്യയിലുള്ളത്.?താഴേക്ക് വരും തോറും അതിന്റെ ആഴം കൂടും. ബ്രിട്ടീഷ്കാർ കച്ചവടത്തിൽ നിന്നും ഭരണത്തിലേക്ക് തിരിയുമ്പോൾ ഇവിടെ വന്ന മിഷനറിമാരുടെ സ്വാധിനം കൊണ്ടാണ്”;ഞങ്ങൾ';എന്നതിൽ നിന്നു'നമ്മളി'ലേക്ക് ഇന്ത്യക്കാർ തിരിഞ്ഞു നോക്കുന്നത്.അത്രയ്ക്ക് ഗോത്രമയമായ ഇന്ത്യയിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ കണക്കെടുത്താൽ പണ്ഡിറ്റുകൾ മിണ്ടാതെ പോകും.ഇത് മനസ്സിലാകാൻ പ്രാചിന ശിക്ഷാരീതികളും സാമൂഹ്യ ചലന നിയമങ്ങളും എങ്ങനെ ആയിരുന്നുവെന്ന് ഒന്നു കണ്ണോടിച്ചാൽ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ പുറത്തു വരും.അല്ലെങ്കിൽ ഇത് എല്ലാവർക്കും അറിയാം.
കേരളത്തിൽ മാത്രം നില നിന്ന നീതികേടുകളെക്കുറിച്ച് നമുക്കൊന്നു ചിന്തിക്കാം.എങ്ങനെയാണ് ദളിത് ജീവിതമെന്ന് ഇന്ന് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. 'വിൽക്കുന്നങ്കിൽ വിലയ്ക്ക് മാറും,കൊല്ലുന്നെങ്കിൽ കൊലയ്ക്കുമാറും 'ഇതായിരുന്നു ഒരു കാർഷിക അടിമയെ സംബന്ധിച്ച അടിസ്ഥാന പ്രമാണം.ഉടമയ്ക്ക് ഇഷ്ടമുള്ളത് ചെയ്യാം.കന്നിനോടും കാളയോടും ചേർത്തു കെട്ടി ഉഴുതത്, ചേറിൽ ചവുട്ടി താഴ്ത്തി കൊന്നത് ഒരു സാധാരണകാര്യം മാത്രമായിരുന്നു. ഏറ്റവും ഭീകരമായത് കരു നിർത്തുക എന്നൊരു ചടങ്ങാണ്.പാലം അല്ലെങ്കിൽ മട ഉറച്ചില്ലെല്ലങ്കിൽ ഒരു മനുഷ്യനെ ജീവനോടെ ഇറക്കിനിർത്തി മൂടുന്നു.വളരെ അടുത്ത കാലം വരെ ഇത് തുടർന്നുവെന്നു ചില വാമൊഴികൾ നമ്മോട് പറയുന്നു.ഇത്തരം അശാസ്ത്രീയവും മനുഷ്യത്വ വിരുദ്ധവുമായ കാര്യങ്ങൾ ബ്രിട്ടീഷ് ഗവണ്മെന്റ് നിരോധിച്ചെങ്കിലും ഗോത്രജീവികൾ അത് തുടർന്നുവെന്നാണ് സൂചിപ്പിക്കുന്നത്. കാർഷിക അടിമകളോട് മൃഗങ്ങളോട് പോലും ചെയ്യാത്ത രീതിയിലുള്ള സമീപനമായിരുന്നു.വെളിച്ചത്തിന്റെ ഒരു കീറെങ്കിലും അവശേഷിക്കും വരെ അവരെക്കൊണ്ട് പണിയെടുപ്പിച്ചു.പെറ്റു കിടന്ന പെണ്ണുങ്ങളെപ്പോലും പണിക്കിറങ്ങാൻ നിർബ്ബന്ധിച്ചു. മൃഗങ്ങളെയെന്നപോലെ വിൽക്കുകയും വാങ്ങുകയും ചെയ്തു.ഇവർക്ക് കുടുംബം കുട്ടികൾ ദുഃഖം നൊമ്പരം ഒക്കെ ഉണ്ടന്ന് ആരും ചിന്തിച്ചിട്ടില്ല.അച്ഛനെ ഒരുദിക്കിൽ,അമ്മയെ മറ്റൊരു ദിക്കിൽ വിൽക്കുമ്പോൾ അനാഥമാകുന്ന കുഞ്ഞുങ്ങൾ ഒരു വലിയ നൊമ്പരമായി കരഞ്ഞു കരഞ്ഞു നടന്നകാലം ഒത്തിരി പുറകിലല്ല. മുലകുടിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ മാറത്ത് നിന്നും പറിച്ചെടുത്ത് കൊണ്ടുപോയപ്പോൾ നെഞ്ചു പിളർന്ന അമ്മയാണ് ഇന്ത്യയുടെ യഥാർഥ അമ്മ. പ്രസവിച്ചിട്ടു അധികമാകാത്ത പെണ്ണിനെ നിബ്ബന്ധിച്ച് പാടത്തിറക്കി.വരമ്പത്ത് കിടന്ന കുഞ്ഞിനെ ഉറുമ്പരിച്ചു കൊന്നു.ചങ്കുപൊട്ടി ചത്തുപോയ ആ അമ്മ ചരിത്രത്തിലില്ല.ഇത്തരം അനുഭവങ്ങൾ ഉണ്ടായ ഏതു ജാതിയാണ് വേ റെയുള്ളത്? പൊതുവഴി ഉപയോഗിക്കാൻ കഴിയാതെ വസ്ത്രം ധരിക്കാൻ കഴിയാതെ വിദ്യ അഭ്യസിക്കാൻ കഴിയാതെ, സംസാരിക്കുന്ന മൃഗങ്ങളായി നരക ജീവിതം നയിച്ച മനുഷ്യർ വേറെയുണ്ടോ?
മുതലാളിയുടെ ഇഷ്ടക്കേടിൽ അടികൊണ്ട് ചത്തവർ എത്രയെന്ന് കണക്കുണ്ടോ? " നേരമ്പോയ് നേരമ്പോയ് പൂക്കൈത മറപച്ചി... നേരോല്ലാ നേരത്തും കൊല്ലാക്കൊല കൊല്ലണിയെ."പഴയ നാടൻ പാട്ടുകളിൽ വിണ്ടുകീറിയ ഹൃദയം നിങ്ങൾക്ക് കാണാം. അതൊരു കലാസൃഷ്ടിയല്ല, ജീവിതം തുറന്നു വെച്ചതാണ്.ഇത്തരം പാട്ടുകൾ ചരിത്രത്തിൽ ഇല്ലാത്തവരുടെ ജീവിത രേഖയാണ്.ചക്കിപ്പരുന്തിനോട് "നീയെന്റെ അമ്മേനേം അപ്പനേം കണ്ടോ "എന്ന് ചോദിക്കുന്ന കുഞ്ഞു ഹൃദയങ്ങളെ നൊമ്പരത്തോടെ ആരൊക്കെ നോക്കി കണ്ടിട്ടുണ്ട്?
ശാരീരിക പീഡനങ്ങൾക്ക് അപ്പുറത്തുള്ള ഭയാനകവും അറപ്പുളവാക്കുന്നതുമായ ആചാരങ്ങളും അകലവും ബുദ്ധിയെയും ചിന്തയെയും എത്രമാത്രം കലക്കി കളഞ്ഞുവെന്ന് ആരെങ്കിലും തിരക്കിയിട്ടുണ്ടോ?മോഷണ കുറ്റം ആരോപിച്ചു അറസ്റ്റിലാവുകയും പിന്നീട് നിരപരാധിയെന്നു കണ്ടെത്തുകയും ചെയ്ത ദലിതൻ മാന നഷ്ടത്തിന് കേസ്സ് കൊടുത്തപ്പോൾ ഇന്ത്യക്കാരനായ ജഡ്ജി ദലിതന് മാനം ഇല്ലാത്തത് കൊണ്ട് കേസ്സ് നിലനിൽക്കില്ലന്ന് വിധിച്ചു. എന്നാൽ മേൽക്കോടതിയിൽ അപ്പീൽ പോയപ്പോൾ ഇംഗ്ലീഷ് ജഡ്ജി അനുകൂലമായി വിധിക്കുകയും നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച ബാബാ സാഹബ്. പറയുന്നുണ്ട്.
മിഷനറിമാർ ഇംഗ്ലീഷ് മരുന്ന് കൊണ്ട് വരുന്നത് വരെ പുലയരുടെ ആയുർദൈർഘ്യം അൻപത് വയസ്സിൽ താഴെയായിരുന്നു. പുലർച്ച മുതൽ ഇരുളും വരെ വെള്ളത്തിൽ നിന്ന് ജോലി ചെയ്യേണ്ടി വരുന്ന ഇവർക്ക് റുമാറ്റിക് ഫീവർ പിടികൂടുന്നത് സാധാരണമായിരുന്നു.ശരിയായ ആഹാരവും മരുന്നും ഇല്ലാതെ കുട്ടികളടക്കം അകാലമൃത്യുവടയുന്നതു പതിവായിരുന്നു. ഭൂവുടമയെ സംബന്ധിച്ചു. ഇതൊന്നുമല്ലായിരുന്നു.ബ്രാഹ്മണർ അവരുടെ കാർഷിക ആവശ്യങ്ങൾക്കായി കാട്ടിൽ നിന്നും പിടിച്ചു കൊണ്ട് വന്നു പരിശീലിപ്പിച്ചതാണ് എന്നൊരു വിശ്വാസം വച്ചു പുലർത്തുന്നുണ്ട്. ഷെവലിയാർ ജോർജ്‌ജ് ഇങ്ങനെ എഴുതിയിട്ടുണ്ട്.
കൊച്ചിയിലെ പള്ളികൾ തിങ്കൾ മുതൽ ശനി വരെ അടിമക്കച്ചവട കേന്ദ്രമായിരുന്നു. പിറന്ന മണ്ണിൽ മനുഷ്യനെന്ന യാതൊരു പരിഗണനയുമില്ലാതെ വിൽക്കപ്പെടുകയും വാങ്ങപ്പെടുകയും ചെയ്തവരുടെ വിലാപം ഇപ്പോഴും ദിഗംന്തങ്ങളെ ചൂഴ്ന്നു നിൽക്കുന്നുണ്ട്.
പൂതം കൊണ്ടുപോയ ഉണ്ണിയെയും നങ്ങേലിയെയും ഓർത്ത് തേങ്ങാത്ത മലയാളികൾ ഇല്ല. എന്നാൽ ഭുതഗണങ്ങൾ നൂറ്റാണ്ടുകളിലൂടെ എത്ര അമ്മമാരെ കുഞ്ഞുങ്ങളുടെ മുന്നിൽ നിന്നും വലിച്ചിഴച്ചുകൊണ്ടുപോയി,എത്ര പിഞ്ചിളം ചുണ്ടുകൾ മുലഞെട്ടിൽ നിന്നും വേർപെട്ട് വിലപിച്ചു മരിച്ചു.!! എത്ര പിതാക്കന്മാർ കുടുംബത്തെ വേർപെട്ട് എരിഞ്ഞു തീർന്നു! നൂറ്റാണ്ടുകൾ സാക്ഷിയായ ഈ ക്രൂരത ബ്രാഹ്മണ രുടെ നേതൃത്വത്തിൽ ശുദ്രരും ക്രിസ്ത്യാനി കളും മുസ്ലിങ്ങളും ചേർന്നു നടത്തിയതാണ്. ഇതിനുമുമ്പിൽ ഇതിനേക്കാൾ തീവ്രതയുള്ള ഒരു ഫയൽ വെക്കാൻ ഇവിടെ ഒരുത്തനുമില്ലന്ന് ഇന്ത്യയുടെ ചരിത്രം അറിയുന്നവർക്കറിയാം.
ഇവർ എത്ര തലമുറകളെ തകർക്കുകയും മലിനമാക്കുകയും ചെയ്തിട്ടുണ്ടെന്നറിയുമോ?ഇത്രമാത്രം കൃത്യമായി മനുഷ്യരെ അപനിർമ്മിച്ചെടുത്ത ഒരു രാജ്യം ലോകത്ത് ഇല്ലെന്നതാണ് വാസ്തവം.'കൊല്ലുന്നെങ്കിൽ കൊലയ്ക്ക് മാറും 'എന്ന നിയമ സാധുത ഉപയോഗിച്ച് കുടുംബത്തിന്റെ മുന്നിലിട്ട് അടിച്ചു കൊന്ന ഹതഭാഗ്യരെത്രയെന്ന് ആരും ചിന്തിച്ചിട്ടില്ല.അതിന്റെ കാരണം അടുത്ത കാലം വരെ ഹിന്ദുത്ത ഇന്ത്യ 'ഞങ്ങൾ 'എന്നല്ലാതെ 'നമ്മൾ 'എന്ന് ചിന്തിച്ചിട്ടില്ല. അവർക്കതിന് കഴിയില്ല.കാരണം അവരുടെ സാമൂഹ്യ വീക്ഷണം ചേർന്നു നിൽക്കാനല്ല, അകന്നു നിൽക്കാനുള്ള പാഠമാണ് അവർക്ക് നൽകുന്നത്. തുല്യതയുള്ള ഒരു പരിഷകൃത സമൂഹത്തെ അവർക്ക് സൃഷ്ടിക്കാൻ കഴിയാതെ പോകുന്നത് അതുകൊണ്ടാണ്. ഇവരുടെ ജീവിത ക്രമമെന്ന് പറയുന്നത് തന്നെ തികഞ്ഞ സാമൂഹ്യ വിരുദ്ധതയാണ് ഇതിന്റെയൊക്കെ ഏറ്റവും വലിയ ഇരകൾ ദലിതരും അവരുടെ തന്നെ സ്ത്രീകളുമായിരുന്നു.
ബ്രിട്ടീഷ്കാർ അടിമക്കച്ചവടം നിരോധിച്ചപ്പോൾ അതിനെതിരെ പ്രതികരിച്ചവരാണ് ഇവിടെയുള്ള സകല അഭിജാതരുമെന്ന് നമ്മൾ തിരിച്ചറിയണം.
കാശ്മീർ ഫയൽ പോലുള്ള ചിത്രം ഇന്ത്യയിൽ ആഘോഷിക്കപ്പെടുക തന്നെ ചെയ്യും. കാരണം അവർ പറയുന്നത് ബ്രാഹ്മണരുടെ ദുഖമാണ്. കാശ്മീരിലെ ദരിദ്ര നെയ്ത്തുകാരുടെ വേദന അദൃശ്യമായിപ്പോയി. അതുപോലെ തന്നെ നരക തുല്യമായ ലോകത്ത് നൂറ്റാണ്ടുകൾ ജീവിച്ചു മരിച്ചുപോയ മനുഷ്യരുടെ വ്യഥകൾ ആർത്തു കരയുമ്പോൾ ബ്രാഹ്‌മണ നൊമ്പരത്തിന്റെ ഫയൽ തുറക്കുന്നത് ഒരു രാഷ്ട്രീയമാണ്.
Fb കുറിപ്പുകൾ : പിങ്ക് പോലീസല്ല, ചുവന്ന പോലിസ്
Friday, March 18, 2022
Fb കുറിപ്പുകൾ : പുലയർ സംഘ കൃതികളിൽ
പുലയൻ എന്നത് അശുദ്ധിയുടെ അടയാളമാണ് എന്ന് വാദിക്കുന്ന ചേരമർക്കും മറ്റു ചിലർക്കും ഇത് വരെ നേരം വെളുത്തിട്ടില്ല. അവർക്ക് ഇവിടെ നിന്നാണ് ഈ അറിവ് കിട്ടിയതെന്ന് അറിയില്ല.പുലയൻ എന്ന ജാതി ഇല്ല ചേരമർ ആണ് ശരിയായ ജാതി എന്ന് ഇവർ വാദിക്കുന്നു.ഇവർ സംഘകാല കൃതികൾ കൈകൊണ്ട് തൊട്ടു നോക്കിയിട്ടുണ്ടാവില്ല.
പുതിയ പഠനങ്ങളോട് മുഖം തിരിച്ചു നിൽക്കന്നവരാണ് ദളിതരിൽ ഭൂരിപക്ഷവും.തങ്ങൾ അറിഞ്ഞതിൽ അപ്പുറം ഒന്നും ഇല്ലന്ന സ്ഥായിയായ ഒരു വികാരം അവർ തങ്ങളിലൊട്ടിച്ചു വച്ചിട്ടുണ്ട്. രാഷ്ട്രീയമായാലും മതമായാലും ഇവർ ഇങ്ങനെയാണ്.ഒരു സാധ്യതയെക്കുറിച്ച് ചിന്തിക്കുന്നില്ല. ചേരമർ വാദികൾ ഇനിയും പഠിക്കാനുണ്ട്.അതല്ല രസം, 'രാജകീയ ജാതി നാമ'മായ ചേരമർ എന്ന് വാക്ക് ഒരു ജാതി നാമമായി സംഘകാല കൃതികളിൽ കാണപ്പെടുന്നില്ല.
സംഘ കൃതിയിൽ പുലയരെ പരാമർശിക്കുന്ന ചില സന്ദർഭങ്ങൾ.
1
.'തുടിയെറിയും പുലയ'
തുടിയെന്ന കൊട്ട് വാദ്യം ഉപയോഗിക്കുന്ന പുലയൻ
(പുറനാനൂറ് 287)
2.
'പോകിപ് പുലയൻ
പെരുന്തുടി കറങ്ക '
(നറ്റിണൈ77)
ആനയുടെ പുറത്തിരുന്നു പെരും തുടി മുഴക്കുന്ന പുലയൻ.
[അതായത്, സൈന്യത്തെ നയിക്കാൻ കാഹളം മുഴക്കുകയോ അല്ലെങ്കിൽ രാജാവിന്റെ വരവ് പ്രഖ്യാപിക്കാൻ ആനയുടെ നേരെ വലിയ ശബ്ദവും ഉണ്ടാക്കുക].
3
'പുലയൻ ഏവപ് പുന്മേൽ അമർന്നുണ്ട്'
( പുറനാനൂറ് 360)
അതായത്, പുലയർ ദാസന്മാർക്കൊപ്പം അന്ത്യാനുഷ്ഠാനം നടത്തി ശ്മശാനത്തിൽ പടച്ചോറ് വെച്ചത് .
[അതായത്, അന്ത്യാചാർ ആചാരം( സംസ്കാര കർമ്മം) നടത്തിയതായി പറയുന്നു]
4
'പുലയൻ പേഴ് വായ് തന്നുമൈ'
നറ്റിണൈ: 347)
അതായത്, പുലിയാർ കൈവശം വച്ചിരിക്കുന്ന വലിയ മദ്ദളം പോലുള്ള സംഗീതോപകരണം.
5
പിരിയാക് കവി കൈപ് പുലയൻ തൻ യാഴിൻ
ഇകുത്ത ചെവി ചായ്ത്ത്
(കലിത്തൊകൈ 95)
പുലയൻ യാഴ് മീട്ടിയതിനെക്കുറിച്ചു പറയുന്നു.
പുലയ സ്ത്രീയെക്കുറിച്ച് ,
6
ഉടയ് ഓർ പാന്മഇൻ പെരുങ്കയ് തൂവാ വറൻ ഇൽ പുലയ്ത്തി
(കലിത്തൊകൈ90)
തുണികൾ തരം തിരിച്ചു അലക്കി വെളുപ്പിക്കുന്ന ദാരിദ്ര്യം ഇല്ലാത്ത പുലയി
7
നലത്തകപ് പുലയ്ത്തി പസൈ തേയ്ത്തു എടുത്ത് തലൈപ് പുടയ്പ് പോക്കിത് തൺ കയത്ത് ഇട്ട നീരിൻ പിരിയാപ് പരുഉത് തിരി കടുക്കും (കുറുന്തൊകൈ 330)
ഇതിനർത്ഥം നല്ല ഗുണങ്ങളുള്ള പുലയി വസ്ത്രങ്ങളിൽ പശയിട്ട് പിഴിഞ്ഞു മുറുക്കി കുളത്തിൽ കഴുകുകയും ചെയ്യുന്നു എന്നാണ്
8
ആടൈ കൊണ്ട് ഒലിക്കും
നിൻ പുലൈത്തി കാട്ട് എൻറാളോ
(കലിത്തൊകൈ 72)
പുലയ സ്ത്രീ തുണിയലക്കുന്ന ജോലി ചെയ്യുന്നതിനേക്കുറിച്ച്
9
മാതർപ് പുലത്തി വിലൈആകച് ചെയ്തു ഒർ
പോഴിൻ പുനൈന്ത വരിപ്പുട്ടിൽ
(കലിത്തൊകൈ 117)
Fb കുറിപ്പുകൾ : നേതാക്കന്മാരുടെ സ്വന്തം അടിമകൾ
ദലിതരുടെ പ്രധാന ശത്രു അവർ തന്നെയാണ്.അവരുടെ ഒടുക്കത്തെ വീരാരാധനയും ഭക്തിയുമാണ് പിച്ചയെടുപ്പിക്കുന്നത്.നേതാവിനെ ആരാധിച്ചു വഷളാക്കും. അവസാനം അവൻ/അവൾ അടപടലം മൂഞ്ചിച്ചിട്ടു പോകും.
ജാതി സംഘടനകൾ ഇന്നുവരെ ഈ ജനതയ്ക്ക് ഒരു ചുക്കും ചെയ്തിട്ടില്ലെങ്കിലും അതില്ലായിരുന്നെങ്കിൽ ജീവനോടെ കാണില്ലായിരുന്നു എന്നൊരു ബോധത്തിലാണ് അവരൊക്കെ ജീവിക്കുന്നത്.നേതാവിനോടുള്ള സമീപനത്തിന് ദൈവവും ഭക്തനും തമ്മിലുള്ള ബന്ധം പോലെയാണ്.വിമര്ശകരെ ഭുതഗണങ്ങളെപ്പോലെ നേരിടും.എന്ത് നേടുന്നു എന്ന ചോദ്യം അപ്രസക്തമാണ്.
ഇതിന്റെ കാരണം ഗോത്ര സ്വാഭാവത്തിൽ നിന്നും പുറത്തു കടന്നിട്ടില്ല എന്നുള്ളതാണ്.വ്യക്തി,വ്യക്തി യുടെ വികാസം, അവകാശം, ഇവയെക്കുറിച്ചുള്ള അവബോധം എന്നിവ പടിപടിയായി ആർജ്ജിച്ചെങ്കിലെ മാനസികആരോഗ്യമുള്ള പൗരൻ രൂപപ്പെടുകയുള്ളൂ.നിർഭാഗ്യവശാൽ ഇത് സംഭവിക്കുന്നില്ല.ജനാധിപത്യ സമൂഹത്തിൽ ജീവിക്കുമ്പോഴും അവർ നേതാവിനെ കാണുന്നത് ദൈവത്തിന് തുല്യനായ ഗോത്രത്തലവനായാണ്.
നേതാവ് തെറ്റുചെയ്താൽ തിരുത്താൻ ആർജ്ജ്വവമുള്ള ജനതയ്ക്കെ ഉത്ക്കർഷമുണ്ടാവുകയുള്ളൂ.
Thursday, March 17, 2022
Fb കുറിപ്പുകൾ : അയ്യങ്കാളിയെക്കൊണ്ട് അംബേദ്ക്കറ തല്ലിക്കുന്നവർ
ജാതി ഹിന്ദുവിന്റെ വാനരന്മാർ അയ്യൻകാളിയെ അവർക്ക് ബഹുജൻ രാഷ്ട്രീയത്തിനും ഐക്യത്തിനും എതിരായി ഉപയോഗിക്കാനുള്ള ആയുധമാക്കുന്നു.സൂക്ഷിക്കേണ്ട കാലമാണ്.ചിലർക്ക് പിതാവിന്റെ ഫോട്ടോ കാണുമ്പോൾ വെറും പുലയൻ എന്നാണ് ഓർമ്മ വരുന്നത്.സമ്മതിച്ചു,അദ്ദേഹം പുലയൻ തന്നെയാണ്.എന്നാൽ അതിനതീതമായി എല്ലാവരെയും ചേർത്തു നിർത്തിയവനാണ്.
ദലിത് ലോകത്തിന്റെ ദാർശനിക അടിത്തറ അംബേദ്ക്കറാണ്.അദ്ദേഹം ജീവിച്ച കാലത്തെ പ്രതിരോധം മാത്രമല്ല,വരുവാനുള്ള കാലങ്ങളിൽ പിന്തുടരുന്ന മഹാ കാവലും കോട്ടയുമാണ്.അതുകൊണ്ടാണ് ജാതിഹിന്ദു അംബേദ്ക്കറെ ലക്ഷ്യമിടുന്നത്.ജാതി മത വൈജാത്യങ്ങൾക്കപ്പുറം ദലിതർ ഒന്നിക്കുന്നത് അംബേദ്ക്കർ എന്ന വെളിച്ചത്തിലാണ്.പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല,അംബേദ്ക്കാറേക്കാൾ മഹാൻ അയ്യൻ കളിയാണ് എന്ന പ്രചാരണമാണ് നടക്കുന്നത്.ഇവരെ തമ്മിൽ താരതമ്യം ചെയ്യാൻ കഴിയാത്ത വിധം അഗാധമായ വ്യത്യസ്തമായ ഇടപെടലുകൾ നടത്തിയവരാണ് ഈ പിതാക്കന്മാർ.
തെരുവിൽ നിറഞ്ഞു നിന്ന ജാതിയുടെ അഹങ്കാര തീവ്രതയെ കുന്തമുനയായി എതിരിട്ട കനൽ സൂര്യനാണ് അയ്യൻകാളി.മേധാവിത്വത്തിന്റെ കുടിലത കൂടുകെട്ടിയ നെഞ്ചിൽ കാലുമടക്കിയടിച്ച ധീരൻ,പെണ്ണുങ്ങളെ അപമാനിച്ച ജാതി ഹിന്ദുവിൻറെ ചോര വീഴ്ത്തിയ പോരാളി.പിതാവിന്റെ തീപിടിച്ച ജീവിതത്തിന് സമാനതകളില്ല.
ബ്രാഹ്മണൻ എന്നാൽ അറിവ് എന്നൊരു അലിഖിതമായ ഒരു പരിഭാഷ നിലനിൽക്കുന്നുണ്ട്.അവൻ ഉണ്ടാക്കിവെച്ച സകലതും സാമൂഹ്യവിരുദ്ധമാണെന്നു തെളിവുകൾ നിരത്തി സ്ഥാപിക്കുന്നത് അംബേദ്ക്കറാണ്.കായികമായ പരാജയത്തേക്കാൾ വലുതാണ് ദാര്ശനികമായ പരാജയം.ബാബ ഒരായുസ് മുഴുവൻ അതിന്‌വേണ്ടി പണിയെടുത്തത്.പുതിയ തലമുറ അംബേദ്ക്കറിസത്തിലേക്ക് കടന്നു പോകുന്നത് രാഷ്ട്രീയത്തിനും ഹിന്ദുവിനും വലിയ തലവേദനയാണ്.അതുകൊണ്ടാണ് ഇവരെ രണ്ടുപേരെയും പിരിക്കാൻ നോക്കുന്നത്.
ഈ ജോലി ചെയ്യുന്നത് ദളിതരാണ്.അയ്യങ്കാളിയാണ് ഈ കാലഘട്ടത്തിൽ ആവശ്യം എന്നു പറയുമ്പോൾ ഒരു ജാതിയെക്കൂടിയാണ് അഡ്രസ്സ് ചെയ്യുന്നത്.ഹിന്ദുത്വത്തിൽ നിന്നും അകന്നു പോകുന്നവരെ ചേർത്തു നിർത്തുകയെന്നതാണ് ഉദ്ദേശം.ഇതിനെ തിരിച്ചറിയുകയെന്നത് അത്യാവശ്യമാണ്.നമ്മുടെ പിതാക്കന്മാരെ വല്ലവനും തട്ടിക്കളിക്കാൻ ഇട വരരുത്തി ഹിന്ദുവിന്റെ വാനരന്മാർ അയ്യൻകാളിയെ അവർക്ക് ബഹുജൻ രാഷ്ട്രീയത്തിനും ഐക്യത്തിനും എതിരായി ഉപയോഗിക്കാനുള്ള ആയുധമാക്കുന്നു.സൂക്ഷിക്കേണ്ട കാലമാണ്.ചിലർക്ക് പിതാവിന്റെ ഫോട്ടോ കാണുമ്പോൾ വെറും പുലയൻ എന്നാണ് ഓർമ്മ വരുന്നത്.സമ്മതിച്ചു,അദ്ദേഹം പുലയൻ തന്നെയാണ്.എന്നാൽ അതിനതീതമായി എല്ലാവരെയും ചേർത്തു നിർത്തിയവനാണ്.
ദലിത് ലോകത്തിന്റെ ദാർശനിക അടിത്തറ അംബേദ്ക്കറാണ്.അദ്ദേഹം ജീവിച്ച കാലത്തെ പ്രതിരോധം മാത്രമല്ല,വരുവാനുള്ള കാലങ്ങളിൽ പിന്തുടരുന്ന മഹാ കാവലും കോട്ടയുമാണ്.അതുകൊണ്ടാണ് ജാതിഹിന്ദു അംബേദ്ക്കറെ ലക്ഷ്യമിടുന്നത്.ജാതി മത വൈജാത്യങ്ങൾക്കപ്പുറം ദലിതർ ഒന്നിക്കുന്നത് അംബേദ്ക്കർ എന്ന വെളിച്ചത്തിലാണ്.പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല,അംബേദ്ക്കാറേക്കാൾ മഹാൻ അയ്യൻ കളിയാണ് എന്ന പ്രചാരണമാണ് നടക്കുന്നത്.ഇവരെ തമ്മിൽ താരതമ്യം ചെയ്യാൻ കഴിയാത്ത വിധം അഗാധമായ വ്യത്യസ്തമായ ഇടപെടലുകൾ നടത്തിയവരാണ് ഈ പിതാക്കന്മാർ.
തെരുവിൽ നിറഞ്ഞു നിന്ന ജാതിയുടെ അഹങ്കാര തീവ്രതയെ കുന്തമുനയായി എതിരിട്ട കനൽ സൂര്യനാണ് അയ്യൻകാളി.മേധാവിത്വത്തിന്റെ കുടിലത കൂടുകെട്ടിയ നെഞ്ചിൽ കാലുമടക്കിയടിച്ച ധീരൻ,പെണ്ണുങ്ങളെ അപമാനിച്ച ജാതി ഹിന്ദുവിൻറെ ചോര വീഴ്ത്തിയ പോരാളി.പിതാവിന്റെ തീപിടിച്ച ജീവിതത്തിന് സമാനതകളില്ല.
ബ്രാഹ്മണൻ എന്നാൽ അറിവ് എന്നൊരു അലിഖിതമായ ഒരു പരിഭാഷ നിലനിൽക്കുന്നുണ്ട്.അവൻ ഉണ്ടാക്കിവെച്ച സകലതും സാമൂഹ്യവിരുദ്ധമാണെന്നു തെളിവുകൾ നിരത്തി സ്ഥാപിക്കുന്നത് അംബേദ്ക്കറാണ്.കായികമായ പരാജയത്തേക്കാൾ വലുതാണ് ദാര്ശനികമായ പരാജയം.ബാബ ഒരായുസ് മുഴുവൻ അതിന്‌വേണ്ടി പണിയെടുത്തത്.പുതിയ തലമുറ അംബേദ്ക്കറിസത്തിലേക്ക് കടന്നു പോകുന്നത് രാഷ്ട്രീയത്തിനും ഹിന്ദുവിനും വലിയ തലവേദനയാണ്.അതുകൊണ്ടാണ് ഇവരെ രണ്ടുപേരെയും പിരിക്കാൻ നോക്കുന്നത്.
ഈ ജോലി ചെയ്യുന്നത് ദളിതരാണ്.അയ്യങ്കാളിയാണ് ഈ കാലഘട്ടത്തിൽ ആവശ്യം എന്നു പറയുമ്പോൾ ഒരു ജാതിയെക്കൂടിയാണ് അഡ്രസ്സ് ചെയ്യുന്നത്.ഹിന്ദുത്വത്തിൽ നിന്നും അകന്നു പോകുന്നവരെ ചേർത്തു നിർത്തുകയെന്നതാണ് ഉദ്ദേശം.ഇതിനെ തിരിച്ചറിയുകയെന്നത് അത്യാവശ്യമാണ്.നമ്മുടെ പിതാക്കന്മാരെ വല്ലവനും തട്ടിക്കളിക്കാൻ ഇട വരരുത്
Fb കുറിപ്പുകൾ : ദലിത് സ്ത്രീകൾ പുരുഷ അടിമകളല്ല,
https://utharakalam.com/intersectional-dalit-politics
'ദലിത് പുരുഷ ഇടം'എന്നത് തന്നെ ഒരു ആലങ്കാരിക പ്രയോഗത്തിനപ്പുറത്തേക്ക് വലിയ പ്രസക്തിയൊന്നും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.കാരണം പരമ്പരാഗതമായി തന്നെ ദലിതകങ്ങളിൽ 'ആണ് - പെണ്ണ് ' അടയാളപ്പെടുത്തലുകൾക്ക് വലിയ പ്രസക്തിയൊന്നും ഇല്ല.കാരണം തുല്യമോ അതിൽ കൂടുതലോ പങ്കാളിത്തം ദലിതർക്കിടയിൽ സ്ത്രീകൾക്കുണ്ടായിരുന്നു.'അമ്മവഴി കേരള' മെന്ന സാമൂഹ്യവിചാരം രൂപപ്പെട്ടത് തന്നെ ദളിത് പാരമ്പര്യത്തിന്റെ പൂർവീകതയിൽ നിന്നാണ്.ഇതിനെ അട്ടിമറിച്ച ഹിന്ദുത്തവമാണ് ദായകക്രമത്തിനും സാമൂഹ്യ ക്രമത്തിനും വീക്ഷണത്തിനും എതിർ രംഗങ്ങൾ ഉണ്ടാക്കിയത്.എങ്കിലും പൊതു സമൂഹമെന്ന ഘടനയിൽ നിന്നും വെട്ടേറ്റു വീണ ദലിതർക്കിടയിൽ ആൺകോയ്മ നിലനിന്നിട്ടില്ല.അപ്പോഴും പെണ്ണുങ്ങളുടെ വാക്കുകൾ വിലപ്പെട്ടതായിരുന്നു.ആ വഴിക്കാണ് കുടുംബത്തിലെ ചടങ്ങുകളിൽ അമ്മാവൻ 'കാരണവർ' എന്ന സ്ഥാനത്തെക്കുയരുന്നത്.
അടിമത്ത കാലത്തു പോലും സ്ത്രീകളുടെ വാക്കുകൾക്ക് ആണുങ്ങൾ വില കല്പിച്ചിരുന്നു.പിന്നീടിങ്ങോട്ടുള്ള വരവിലും മറ്റൊന്നുമല്ല കണ്ടത്.കുടുംബത്തെ സംബന്ധിച്ച നിലപാടുകളുടെ അടിത്തറ അമ്മമാരണന്നു കാണാം.ഓരോ വീടിനെയും ഡിസൈൻ ചെയ്യുന്നതും അവർ തന്നെയാണ്.താരതമ്യേന ദലിത് പുരുഷന്മാരേക്കാൾ സ്ത്രീകൾ തന്നെയാണ് കുടുംബത്തെ സംബന്ധിച്ച തീരുമാനങ്ങളുടെ അവസാന വാക്കെന്നു കാണാം.പഴയ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ പുരുഷനൊപ്പം ചുടെടുക്കുന്ന കാളയ്ക്കും കലപ്പയ്ക്കും ഒപ്പം നിൽക്കുന്ന കോത രാണിമാരെ നമുക്ക് കാണാം.
പിന്നെയും മുന്നോട്ടു വരുമ്പോൾ ഷാപ്പിലൊക്കെ പോകാനുള്ള കരുത്തു നേടിയ പുരുഷന്മാർ കുടിച്ചു മറിഞ്ഞു നടക്കുമ്പോൾ ജീവിതത്തെയും കുടുംബത്തെയും വീഴാതെ മുണ്ട് മുറുക്കിയുടുത്ത് പിടിച്ചു നിർത്തിയ അമ്മമാരുടെ സമുദായമാണ് ദളിതകം.അവർ വാക്കിനും പ്രവർത്തിക്കും പുരുഷന്റെ അനുവാദത്തിന് യാചിച്ചു നിന്നവരല്ല.കരുത്തും കനിവും ഒന്നിച്ച അത്ഭുതങ്ങളാണ്.
ഇവരോട് ശൂദ്ര സംസ്ക്കാരത്തിന്റെ അവക്ഷിപ്തങ്ങളോട് ചേർത്തു വായിക്കരുത്. പുരുഷാധിപത്യത്തിന്റെ സമഗ്ര തീവ്രതയും അനുഭവിച്ച അവരുടെ സ്ത്രീകൾക്ക് പറയാനുള്ളത് വളരെ വലുതാണ്.എന്നാൽ ഒരു ദലിത് സ്ത്രീയ്ക്ക് അതുപോലെ എന്താണ് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്.?ജീവിത സൗകര്യങ്ങൾ മാറ്റിവെച്ചാൽ രണ്ടുപേരും അനുഭവിച്ചത് രണ്ടുതരം ജീവിതമാണെന്നു കാണാം.
പിന്നെ മറ്റൊന്നു പറയുമ്പോൾ ഇഷ്ടപ്പെടാൻ ഇടയില്ല. എത്ര ദലിത് സ്ത്രീകൾ ഭർത്താവിന്റെ നിർദ്ദേശങ്ങൾ ശിരസ്സാവഹിക്കുന്നുണ്ട്?ഇഷ്ടപ്പെടാത്തവയെ നിശബ്ദം അംഗീകരിക്കുന്ന എത്ര പേരുണ്ട്?മാറിയ കാലത്തെ ചില വ്യതാസത്തെ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ ദലിത് സമൂഹത്തിനുള്ളിൽ സ്ത്രീ വിരുദ്ധത എന്നത് ഇല്ലന്ന് പറയുന്നില്ലങ്കിലും ഫെമിനിസ്റ്റുകൾ അവരുടെ വാദം പുന:പരിശോധിക്കേണ്ടിയുമിരിക്കുന്നു വെന്നുകൂടി പറയാതെ വയ്യ.
Fb കുറിപ്പുകൾ: അംബേദ്ക്കറിസത്തെയും ബ്രാഹ്മണിസത്തെയും തിരിച്ചറിയാത്തവർ.
ആർക്കും മനസ്സിലാകുന്ന ഒരു ചെറിയ കാര്യം bsp ക്കാർക്ക് മാത്രം മനസ്സിലാവുന്നില്ല.
പാർട്ടിയുയുടെ ആരംഭകാലം മുതൽ അതിനെ ആവേശത്തോടെ ആശ്ലീഷിക്കുകയും അതിനൊപ്പം നടന്നവരും അതിൽ ഹിന്ദുത്വ പ്രതീകങ്ങളോ ആശയങ്ങളോ അതിൽ ഉൾക്കൊള്ളുമെന്നു സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. എൺപതുകളിൽ കേരളത്തിൽ ബാബയെ വായിക്കുന്ന ആളുകൾ ധാരാളം ഉണ്ടായിട്ടുണ്ട്. പട്ടിക ജാതി ഭാവനകൾക്കപ്പുറത്തേക്ക് ദളിത് എന്നെ വിശാലമായ ഒരു ഭൂമികയിലേക്ക് പ്രവേശിക്കുന്ന സമയത്താണ് bsp വരുന്നത്. ഹിന്ദുത്വത്തിൽ നിന്നും കുതറിമാറാൻ ശ്രമിച്ചവരാണ് bsp യിലേക്ക് വരുന്നത്.
ഹൈനന്ദവതയെ നിശിതമായി ചോദ്യം ചെയ്തുകൊണ്ടാണ് അത് സമൂഹത്തിലേക്ക് പ്രവേശിക്കുന്നത് തന്നെ. 'ഞങ്ങളുടെ വോട്ടിൽ നിങ്ങളുടെ ഭരണം' നടക്കില്ലന്ന് പറയുന്നത് പ്രത്യക്ഷത്തിൽ ഹിന്ദു ഭരണം എന്നു കാണുന്നില്ലെങ്കിലും അതിനെയാണ് ഉദ്ദേശിക്കുന്നതെന്ന്. മനസ്സിലാകും. രാജഭരണം പോയെങ്കിലും ഇന്ത്യയിൽ നിലനിൽക്കുന്നത് 'ഹിന്ദു രാജ് ' ആണെന്ന് ആർക്കാണ് അറിയാത്തത് ?അതിനെയാണ് കാൻഷിറാം ആത്മബോധം കൊണ്ട് വെല്ലു വിളിച്ചത്.'
'ബ്രാഹ്‌മണനെയും ക്ഷത്രിയനെയും വൈശ്യനെയും ചെരുപ്പുകൊണ്ടടിക്കണം' എന്ന മുദ്രാവാക്യം ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രകോപിതവും പ്രതിരോധ ദാർട്യവും. ഉള്ളതായിരുന്നു. ഇതു ജാതി ഹിന്ദുവിനെ വിറളി പിടിപ്പിച്ചെങ്കിൽ ദളിതരെ സംബന്ധിച്ച് വലിയരു ആത്മംവിശ്വാസം പകരുന്നതായിരുന്നു. യാചകരിൽ നിന്നും ദായകരിലേക്കും അടിമയിൽ നിന്നും ഉടമയിലേക്കും വളരുന്നതെങ്ങനെയെന്ന് ഇവിടെ കാണാം. ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഹിന്ദുത്വത്തെ പ്രീണിപ്പിച്ചുകൊണ്ടല്ല bsp വളർച്ചയുടെ പടവുകൾ കയറിയത് എന്നാണ്. അത് കൃത്യമായും പ്രതിരോധിച്ചുകൊണ്ടുതന്നെയാണ്.
എന്നാൽ അദ്ദേഹത്തിന് ശേഷം എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഹിന്ദുത്വ അജണ്ട ഒരു അംബേദ്‌കറി സ്റ്റ് പ്രസ്ഥാനത്തിന്റെ ഉള്ളിലേക്ക് വരുന്നു. പാർട്ടിയുടെ അഭിമാന ചിഹ്നം ആനയല്ല, ഗണപതി ആണന്നു പ്രഖ്യാപിക്കുന്നു , പരശുരാമനെ പ്രതീകമാക്കുന്നു ക്ഷേത്രം പണിയാൻ ഒരുങ്ങുന്നു!
കാൻഷിറാം ജീ കൊണ്ടുവന്ന അടിസ്ഥാന പ്രമാണങ്ങൾ അങ്ങനെ ചവിട്ടി മെതിക്കപ്പെടുന്നു.ഇതൊരു തെറ്റാണന്നു ഇവർക്ക് മനസ്സിലാകാതെ പോകുന്നതിന്റെ കാരണം എന്തായിരിക്കും.?ജയ്ഭിം ശീലിച്ചവരെക്കൊണ്ട് ജയ് ഗണേഷ് വിളിപ്പിച്ചത് എന്തിനാണന്ന് ഒന്ന് സംശയിക്കാൻ പോലുമുള്ള ബുദ്ധിയില്ലാത്തവരായി മാറിയത് ഒരു മഹാത്മാവിന്റെ സ്വപ്നങ്ങൾ തകർത്തുകൊണ്ടാണ് എന്നുപോലും മനസ്സിലാക്കാതെ അദ്ദേഹത്തിന്റെ സോക്ഷ്യൽ എഞ്ചിനീയറിങ്ങാണ് ഇപ്പോഴും നടക്കുന്നതെന്നാണ് ഇപ്പോഴും ഇവർ കരുതുന്നത്.
യൂപിയിലെ bsp യുടെ ശക്തി ദളിതറും അതിനോട് നിന്ന് മുസ്‌ങ്ങളും ആയിരുന്നു. കാൻഷി റാമിന് ശേഷം മുസ്ലിങ്ങളെ പാർട്ടിയിൽ നിന്നും അകറ്റി ബ്രാഹ്‌മണരെ അകത്തുള്ള ആളാക്കി മാറ്റുന്നതാണ് പിന്നീട് കാണുന്നത്.
ഒരു ബ്രാഹ്‌മണൻ പാർട്ടിയിൽ കടന്നുവന്നതിനെ ആശങ്കയോടെ കാണേണ്ട കാര്യമൊന്നും ഇല്ല, അയാൾ പാർട്ടിയുടെ അടിസ്ഥാന പ്രമാണങ്ങളിൽ കൈ വെക്കുന്നത് വരെ. സതീഷ് ചന്ദ്ര മിശ്രയെ സംബന്ധിച്ചു അയാൾ പാർട്ടിയിൽ കടന്നു വന്നത് ബഹുജൻ ആശയങ്ങളിൽ ആകൃഷ്ടനായത് കൊണ്ടല്ലന്ന് നമുക്കറിയാം. അയാൾ പാർട്ടിയിൽ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റമാണ് അമ്മളെ ചിന്തിപ്പിക്കുന്നത്.
"ബിഎസ്പി അധികാരത്തിൽ വരുമ്പോൾ, ആധുനിക ആശുപത്രികളും കമ്മ്യൂണിറ്റി സെന്ററുകളും പ്രത്യേകിച്ച് ബ്രാഹ്മണ സമുദായത്തിന്റെ പ്രതീകമായും അഭിമാനമായും കണക്കാക്കുന്ന പരശുരാമന്റെ പേരിൽ നിർമ്മിക്കും, അതുപോലെ തന്നെ മറ്റ് മതങ്ങളുടെയും ജാതികളുടെയും പ്രതീകമായി, "മായാവതി പ്രസ്താവനയിൽ പറഞ്ഞു."(ഇന്ത്യൻ എക്സ്പ്രെസ്)
ഒരു സമുദായതോടൊ പാർട്ടിയോടോ സഖ്യത്തിൽ ഏർപ്പെടുന്നത് പോലെയല്ല പാർട്ടിക്കുള്ളിൽ ഒരു വിപരീത സംസ്ക്കാരത്തിന്റെ പ്രതിനിധി കയറി വന്നു അതിന്റെ അടിസ്ഥാന പ്രമാണങ്ങളെ തിരുത്തുന്നത്?എന്ത്കൊണ്ടാണ് മായാവതി ഇതനുവധിക്കുന്നത്?എന്തുകൊണ്ടൻകാൻഷി രാമന്റെ കാലംമുതൽ ഒപ്പമുണ്ടായിരുന്ന ചിന്തിക്കാനും ചോദ്യം ചെയ്യാനും ശേഷിയുള്ളവരെ പുറത്താക്കിയത്?അവരെ പുറത്താക്കുമ്പോൾ അതു ശരിയാണെന്ന് ഇപ്പോഴുള്ളവരെ എങ്ങനെയാണ് ബോദ്ധ്യപ്പെടുത്തിയത്?ഇതൊക്കെ അറിയാനുള്ള ബാധ്യതയും ഉത്തരവാദിത്തവും കാൻഷിറാംജിയെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവർക്കുണ്ട്.bsp നേതൃത്വത്തിന് ഇതിനുള്ള ശരിയായ ഉത്തരം പറയാതെ മുന്നോട്ടു പോകാൻ കഴിയില്ല.
Saturday, March 12, 2022
Fb കുറിപ്തപുകൾ:ജാതവർ ഇല്ലാത്ത bsp ബലഹീനമെന്നറിയുക..
വോട്ടിങ് മെഷിൻ വോട്ടർമാരുടെ ചതി..BSP പരാജയ കാരണമായി ഇങ്ങനെ പലതും ചർച്ച ചെയ്യപ്പടുമ്പോൾ ഓർക്കാതെ പോകുന്ന ഒരു കാര്യമുണ്ട്.bsp യുടെ അധികാരത്തിന്റെ നട്ടെല്ലായിരുന്ന ജാതവർ പാർട്ടി വിട്ടതോടെയാണ് bsp യുടെ ശക്തി ക്ഷയിച്ചത്.ഇവർ up യിലെ ദളിതരിൽ 56.3%ശതമാനത്തോളം വരും.
മായാവതിയുടെ ഭരണകാലത്ത് അവരുടെ ജാതിയായ ചമാറുകൾക്കാണ് കൂടുതൽ പരിഗണന കിട്ടിയിരുന്നത് എന്ന പരാതിയാണ് ജാതവർക്ക് ഉണ്ടായിരുന്നത്.അത് ഏറെക്കുറെ ശരിയുമായിരുന്നു.കാൻഷിറാംജി നിശബ്ദനായതോടെ സന്തുലിതമായ തീരുമാനങ്ങൾ ഉണ്ടായില്ല.മിശ്രയുടെ താല്പര്യം മുഴച്ചു നിന്നതോടെ ജാതവർക്കൊപ്പം മുസ്ലീങ്ങളും ഏറക്കുറെ കൈവിട്ടു.യഥാർഥ അംബേദ്ക്കറിസ്റ്റുകളായ ബിസ്‌പിക്കാർ ഹൈന്ദവ വൽക്കാരണത്തോട് മുഖം മുറിഞ്ഞു എതിർക്കുന്നുണ്ട്.'ആനയല്ല ഗണപതിയാണ്'എന്ന മുദ്രാവാക്യം തീർത്തും അടിമകൾ അല്ലാതെ ആരാണ് ഉൾക്കൊള്ളുക!
ജാതവരെ ബിജെപി റാഞ്ചിയതോടെയാണ് bsp ദയനീയമായതെന്ന് ഉൾക്കൊള്ളാൻ bsp ഇപ്പോഴും തയ്യാറല്ല.
Fb കുറിപ്പുകൾ.ബഹുജൻ രാഷ്ട്രീയം വിവരമുള്ളവർ നയിക്കണം
ഹിന്ദുത്വ പാർട്ടിയോട് ഉപാധികളോടെ സഖ്യം ചെയ്യുന്നതുപോലല്ല ഹിന്ദു ഐക്കണുകളും അജണ്ടകളും പാർട്ടിയുടെ മുഖമുദ്രയും നായവുമാക്കുന്നത്.ഇത് തിരിച്ചറിയാതെ മണ്ടന്മാരെപ്പോലെ വികൃതമായി പെരുമാറരുത്
Monday, March 7, 2022
Fb കുറിപ്പുകൾ:ഹിന്ദുവിനെതിരേ പൊറുത്തുന്നവർക്ക് ഗുരുവല്ല, സഹോദരനാണ് ഉത്തമ മാതൃക..
ശ്രീ നാരായണ ഗുരു ഒരു ഹിന്ദു ഭക്തൻ ആയിരുന്നു.ജാതിക്കെതിരെ പൊറുത്തുന്നവർ അനാചാരങ്ങളെ ചെറുക്കുന്നവർക്ക് അദ്ദേഹം ഒരു സമ്പൂർണ്ണ മാതൃകയല്ല.സഹോദരൻ അയ്യപ്പനെപ്പോലെ ഹിന്ദുയിസത്തെ അവഗണിക്കുകയും വിമർശിക്കുകയും ചെയ്ത ധീരതയാണ് മാതൃകയാക്കേണ്ടത്. ബ്രാഹ്മണൻ ചെയ്യുന്നത് എന്തോ സംഭവമാണെന്ന് ധരിച്ചവരാണ് അതിന് പുറകെ പോയത്.അതൊക്കെ ചെയ്യാൻപാകത്തിൽ എത്തുന്നത് വലിയ വിപ്ലവം ആണന്നു കരുതുന്നവർ ധാരാളമുണ്ട്.
ബ്രാഹ്മണിസം സാമൂഹ്യവിരുദ്ധമാണെന്നു തിരിച്ചറിഞ്ഞ അംബേദ്ക്കറും സഹോദരനും അതിനെതിരെ നിന്നു പൊരുതി.ഇന്നും ഹിന്ദു ഫാസിസത്തെ നേരിടുന്നവർക്ക് ഊർജ്ജം പകരുന്നത് ഇവരെപ്പോലുള്ളവരാണ്.അല്ലാതെ ഗുരുവിനെപ്പോലുള്ളവല്ല.അത് ഹിന്ദുവിലേക്കു അടുപ്പിക്കുകയെ ഉള്ളു
ഈഴവശിവൻ എന്നു പറഞ്ഞാലും ഇല്ലെങ്കിലും ശിവപ്രതിഷ്ഠ ഹിന്ദുമതവുമായുള്ള അടുപ്പവും,ബന്ധവുമാണ് കാണിക്കുന്നത്.ഗുരുമുന്നോട്ടു വയ്ക്കുന്ന ആത്മീയതയും അതിന്റെ ചുറ്റുപാടും ഹൈന്ദവമാണ്.അതിന്ന് വളർന്നു ബ്രാഹ്മണിസത്തിന്റെ ഏറ്റവും വലിയ പരിച്ചയാകുന്നത് കണ്ടുകൊണ്ടിരിരിക്കുന്നവരാണ് നമ്മൾ.
അംബേദ്ക്കറും സഹോദരനും മുന്നോട്ടു വച്ച ആശയത്തിൽ ഈഴവർ നീങ്ങിയിരുന്നെങ്കിൽ ഇന്ന് കേരളത്തിന്റ മുഖഛായ മറ്റൊന്നാകുമായിരുന്നു.
ഗുരു പറഞ്ഞ മൃദുഹിന്ദുത്വം ഇപ്പോൾ വല്ലാതാങ്ങ് മൂത്തുപോയി .ഇന്ന് കേരളത്തിലെ ഹിന്ദുത്വ് അജണ്ട സംരക്ഷിക്കുന്ന നിലയിലേക്കത് വളർന്നുപോയി.ഗുരുവിലെ മനുഷ്യ സ്നേഹിയും മികച്ച സാമൂഹ്യജീവിയെയും അനുയായികൾ മറികടന്നു.അദ്ദേഹം ഉപേക്ഷിച്ചുപോയ ജാതിയെ അവർ ഉറപ്പുള്ളതാക്കി.ഹിന്ദു മതത്തിന്റെ ഭാഗമായല്ല ഗുരു നിന്നിരുന്നതെങ്കിൽ ഒരിക്കലും അങ്ങനെ സംഭവിക്കാൻ ഇടയുണ്ടാകുമായിരുന്നില്ല.
Sunday, March 6, 2022
Fb കുറിപ്പുകൾ.ദളിതർ ഹിന്ദുത്വത്തിലേക്ക് അടുക്കുന്നത്
ക ല്ലറയുടെ ഗൃവായൂർ പദയാത്ര ഒരുസാമൂഹ്യ വിപ്ലവം ആണെന്ന് വിലയിരുത്തുമ്പോഴും ഒരു ചോദ്യം ബാക്കി നിൽക്കുന്നു.എന്തു പരിവർത്തനമാണ് അതുണ്ടാക്കിയത്?
അക്കാലത്തു ഹിന്ദുത്വത്തിനു ദളിതരോടോ,ദളിതർക്ക് ഹിന്ദുമതത്തോടൊ വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല.ചില ഉദ്യോദഗസ്ഥ പ്രമാണിമാരായ ദളിതർ അവർണ്ണ അമ്പലങ്ങളിൽ പോവുകയും സാമ്പത്തികം നല്കികൊണ്ടുമിരുന്നു.ഗുരുവായൂർ മറ്റ് ക്ഷേത്രങ്ങളെപ്പോലെ ആയിരുന്നില്ല ബ്രാഹ്മണരുടെ സമ്പൂര്ണഅധികാരത്തിലായിരുന്നു.അവിടെ കയറി ബ്രാഹ്മണരുടെ ഊട്ട് പുരയിൽ നിന്നും ഭക്ഷണം കഴിച്ചുവെന്നാണ് പറയുന്നത്ഗുരുവായൂരമ്പലം ഒരു പൊതു ഇടമെന്ന വ്യവഹാര മേഖലയല്ല. അവിടെ ഇടപെട്ട ഒരു പൊതു മനുഷ്യനെന്ന നിലയിൽ അദ്ദേഹത്തിന്റെ ധൈര്യത്തെ അഭിനന്ദിക്കുന്നു.എന്നാൽ ഒരു അംബേദ്ക്കറിസ്റ്റ് കാഴ്ചപ്പാടിൽ നിന്നു നോക്കുമ്പോൾ അതൊരു അനാവശ്യ ഇടപെടൽ മാത്രമാണ്.അംബേദ്ക്കർ തന്റേ പൊതുജർവിതത്തിന്റെ ആരംഭ കാലത്തു നടത്തിയ പരിഷ്‌കരണ ശ്രമം അദ്ദേഹം ഉപേക്ഷിച്ചു.ദളിതർ ഹിന്ദുവിന്റെ ഭാഗമല്ലന്ന് പ്രഖ്യാപിച്ചു.ഹിന്ദുക്കൾ അവരുടെ മതത്തിലും സ്ഥാപനങ്ങളിലും സാമൂഹ്യവിരുദ്ധത കാണിച്ചാൽ അതിന്റെ ഭാഗമല്ലാത്തവർക്ക് വിഷമം ഉണ്ടാകാം,എന്നാൽ അതു പരിഹരിക്കാൻ വലിയ റിസ്‌ക്ക് എടുക്കേണ്ട കാര്യമില്ല. അക്കാലത്തു ദളിതർ അനുഭവിക്കുന്ന വലിയ വിഷയങ്ങൾ ഭൂമിയടക്കമുള്ള ആവശ്യങ്ങൾ നിലനിൽക്കുമ്പോഴാണ് ഇത്തരത്തിലൊരു പദയാത്ര നടത്തുന്നത്.
ഹിന്ദുവിനോട് അകന്നു നിന്ന വർക്ക് അതിലേക്ക് കൂടുതൽ അടുക്കാനും തങ്ങൾക്കും അവിടെ അവകാശമുണ്ടന്ന ഒരു തന്റേടം ദളിതർക്കുണ്ടായി.കല്ലറ ഗുരുവായൂരിൽ നിന്നും തിരിച്ചു പോന്നു.എന്നാൽ ദളിതർ സമ്പാദ്യവുമായി അങ്ങോട്ടു നീങ്ങാൻ തുടങ്ങി.
അയ്യങ്കാളിയും പിതാവും പുലയരും ചിൽസഭയിൽ ചേർന്നു ഹിന്ദുത്വം പുല്കിയതോടെയാണ് ദളിതർ ഹിന്ദുമതത്തിനോട് ചേരുന്നത്.ഇത് തിരുവിതാം കൂർ സർക്കാർ മതപരിവർത്തനം തടയാനുള്ള ആസൂത്രിത നീക്കമായിരുന്നു.പ്രജാസഭയിലേക്ക് ദലിതരെ തെരഞ്ഞെടുക്കുന്നത് ഇത്തരമൊരു ഗൂഢോദ്ദേശമായിരുന്നു.അല്ലാതെ സാമൂഹ്യബോധത്തിന്റെ വെളിച്ചത്തിൽ ആയിരുന്നില്ല.മുള്ളിനെ മുള്ളുകൊണ്ടെടുക്കുക.
അംബേദ്ക്കറെ കാര്യമായി അറിയാതിരുന്ന കല്ലറസുകുമാരൻ ഹിന്ദുമതത്തിലെ പരിഷ്ക്കാരത്തിനായാണ് ശ്രമിച്ചത്.ധമ്മാചാരി കുമ്പഴ ആദിച്ചൻ അതിനും മുമ്പേ പത്തനംതിട്ടയിലും തിരുവനന്തുപരത്തും വിഹാരങ്ങൾ ഉണ്ടാക്കുകയും ധർമ്മ പ്രചാരണം നടത്തുകയും ചെയ്തു വന്നിരുന്നു.എന്നാൽ ജാതിയേയും ബ്രാഹ്മണിസത്തെയും വിമർശിച്ച കല്ലറ ഹിന്ദുമതത്തിനുള്ളിൽ നിന്നുകൊണ്ടായിരുന്നു എന്നതുകൊണ്ടാണ് ഇന്നും അനുയായികൾ ഹിന്ദുമത്തിൽ നിൽക്കുന്നത്.സംവരണത്തിന്റെ സാങ്കേതികത ചിലർ പറയാറുണ്ട്.എന്നാൽ വിശ്വാസ ജീവിതവും സർട്ടിഫിക്കറ്റ് ജീവിതവും തമ്മിൽ വ്യത്യാസമുണ്ട്.മനസ്സുകൊണ്ട് ഉപേക്ഷിച്ചവരും ഔദ്യോഗികമായും ഉപേക്ഷിച്ചവരും അന്നും ഇന്നും ഉണ്ട്.അയ്യങ്കാളിക്ക് ശേഷം ദലിതരെ സ്വാധീനിച്ച കല്ലറ സുകുമാരൻ ഒരു അംബേദ്ക്കറിസ്റ്റ് നിലപാട് എടുത്തിരുന്നുവെങ്കിൽ കേരളത്തിന്റെ ചിത്രം ഇന്ന് ഇങ്ങനെ ആകുമായിരുന്നില്ല.
ഈ കുറിപ്പിനെ അവഹേളനമായി കരുതേണ്ടതില്ല.പൂർവീകർക്ക് വന്ന പിഴവുകൾ ചില്ലിട്ടു വെക്കുകയല്ല, തിരുത്തുകയാണ് വേണ്ടത്.
Fb കുറിപ്പുകൾ
ഈഴവർ വരെ പാർട്ടി ജനകീയമാണ്.പിന്നെ ജാതീയവും.ആ പാവങ്ങൾക്ക് അതൊട്ടു മനസ്സിലാക്കാനും പോകുന്നില്ല.
Friday, March 4, 2022
fb കുറിപ്പുകൾ:പാർട്ടികളിലെ എലുമ്പൻ കൊച്ചാത്തന്മാർ
ആ കഥയിലെ നായകനായ എലുമ്പൻ കൊച്ചാത്തൻ ദൂരെയുള്ള പെങ്ങളെ കാണാൻ അവരുടെ വീട്ടിലെത്തുന്നു.പെങ്ങൾ ആങ്ങളയെ സന്തോഷത്തോടെ സ്വീകരിച്ചു.പിന്നെ തന്റെ ജോലിയിലേക്ക് കടന്നു .ഭർത്താവ് പാടാത്ത പൂട്ടാൻ പോയിരിക്കുന്നു.ഉച്ചയ്ക്ക് ഭക്ഷണം കൊടുക്കണം.ഉച്ചയായി കൊച്ചാത്തനു വിശന്നു തുടങ്ങി.അപ്പോഴേക്കും അളിയനും വന്നു .പെങ്ങൾ ഉടനെ അളിയന് കഞ്ഞിവിളമ്പി,ഊട്ടി.അതിനു ശേഷമാണ് കൊച്ചതാണ് കൊടുക്കുന്നത്.ഇത് അവനിൽ വലിയ അപമാനത്തിന്റെ വിത്തുമുളപ്പിച്ചു വളർത്തി കൊയ്ത്തു മെതിക്കാൻ അധിക നേരം വേണ്ടി വന്നില്ല.അതവൻ മനസ്സിൽ സൂക്ഷിച്ചു.
അങ്ങനെയിരിക്കുമ്പോൾ തമ്പ്രാന്റെപോത്ത് കാടുകയറി.അതിനെ അന്വേഷിച്ചു കൊണ്ടുവരാൻ കൊച്ചാത്തൻ പോവുകയും 'ആദിച്ചൻ തലപ്പോത്തി'നൊപ്പം കാറ്റിൽ നിന്നും അനേകം പോത്തുകളുമായി തമ്പ്രാന്റെ മുമ്പിൽ തിരിച്ചെത്തി.അതുകണ്ടു സന്തോഷിച്ച തമ്പ്രാൻ എന്ത് വേണമെന്ന് ചോദിച്ചപ്പോൾ എടങ്ങഴി നെല്ല് മതിയെന്ന് പറഞ്ഞു വിനീതനായി പിന്നെയാണ് കഥയിലെ ട്വിസ്റ്റ് .
ആദിച്ചൻ തലപ്പോത്തിനെ വയലിൽ നിന്ന പെങ്ങൾക്ക് നേരെ പ്രതികാര ദാഹിയെപ്പോലെ അവൻ പായിച്ചു.അതവളെ ജീവൻ നിലയ്ക്കും വരെ കുത്തി.കണ്ടു അലറിവിളിച്ചു കരഞ്ഞ അളിയനെയും കുഞ്ഞുങ്ങളെയും പുരുഷാരത്തെയും അവൻ കണ്ടില്ല.അവരെ കടന്നു അവൻ ഇങ്ങനെ ദലിതർക്കിടയിലൂടെ ആദിച്ചൻ തലപ്പോത്തിനെയും തെളിച്ചു കൊണ്ട് രക്തദാഹം നിലയ്ക്കാത്ത അശ്വത്ഥാമാവിനെപ്പോലെ നടക്കുകയാണ്ഇനി, സ്ഥലം കാലം ആൾ എന്നിവയുടെ രൂപവും ഭാവവും മാറിയേക്കാം.പഴയ സ്വഭാവവും പ്രവർത്തിയും മാറുന്നില്ല.സൂക്ഷിക്കുക,നിങ്ങൾ ഒന്ന് നേരെ നിൽക്കാൻ ശ്രമിക്കുമ്പോൾ തൊട്ടുപിന്നിൽ എലുമ്പൻ കൊച്ചാത്തനും ആദിച്ചൻ തലപ്പോത്തും നിൽക്കുന്നുണ്ടാകും.
fb കുറിപ്പുകൾ: ബ്രാഹ്മണരും ദലിതരും ഹിന്ദുക്കളാണെന്നു പറയുന്നവർ അത് വസ്തുനിഷ്ഠമായി തെളിയിക്കണം
അംബേദ്ക്കർ ഞാൻ ഹിന്ദുവായി മരിക്കില്ല എന്ന് പറഞ്ഞതിനെ പൊക്കിപ്പിടിച്ചു പുതു ഹിന്ദുക്കൾ വരാറുണ്ട്.ഹിന്ദു ആയതുകൊണ്ടല്ലേ അങ്ങനെ പറഞ്ഞതെന്ന് ചോദ്യം ന്യായവുമാണ്.പിന്നെന്താണ്?ഇവർ ഒത്തിരി കാര്യങ്ങളുണ്ട്.അത് തീർച്ചയായും അറിഞ്ഞിരിക്കണം അല്ലങ്കിൽ ഇത്തരം അബദ്ധ ചിന്തയുമായി നടക്കേണ്ടി വരും.
fb കുറിപ്പുകൾ:മലയാളിയെ തുണിയുടുപ്പിച്ചത് അയ്യങ്കാളിയും മിഷനറിമാരുമാണ്.
വസ്ത്രമെന്നാൽ മനുഷ്യന്റെ നഗ്നതയെ മൂടുക എന്ന പ്രാഥമിക ആവവശ്യത്തിനപ്പുറം പ്രതികൂല കാലാവസ്ഥയെ ചെറുക്കാനും ഉപയോഗിച്ച് വന്നു.പിന്നെ അന്തസ്സും കുലമഹിമയും ഗോത്ര ചിഹ്നങ്ങളും ഒക്കെയായി തരം തിരിഞ്ഞു.വസ്ത്രധാരണം,അതിന്റെ രീതിയിലൂടെ മനുഷ്യന്റെ മുന്നോട്ടുള്ള മാനസിക പരിവർത്തനത്തിന്റെ ഒരു ചിഹ്നമാകുന്നുണ്ട്.പരിഷ്കൃത സമൂഹം ശ്ലീലമായ വസ്ത്രങ്ങൾ ഉപയോഗിക്കും.
fb കുറിപ്പുകൾ: പുലയൻ മറ്റാരേക്കാളും അവമതിക്കപ്പെട്ടതിനു പിന്നിൽ ഒരു ചരിത്രമുണ്ട്
തമിഴ്സാഹിത്യത്തിൽ ഇളിച്ചയൻ, ഇളിപ്പിയൻ,ഇളിപ്പിറപ്പാളൻ എന്നിങ്ങനെ പറയുന്നത് പുലയാരെയാണ്. തമിഴ് സിനിമയിൽ ഒരാളെ മോശമായി പറയുമ്പോൾ "നാ എന്ന ഇളിച്ചിയനാ?"എന്നു ചോദിക്കുന്നത് കേട്ടിട്ടുണ്ടാകും.ഞാനെന്താ പുലയന്റെ (താഴ്ന്നജാതി)നിലവാരത്തിൽ ഉള്ളവൻ ആണോ എന്നാണ് ചോദ്യം.ഇതിന്റെ മലയാളം പഠഭേദമാണ് ഇളിഭ്യനായി എന്നുള്ളത്.വിഡ്ഢിയായി എന്നോ താഴ്ന്നവനായി എന്നോ ആണ് അർത്ഥം.ഓരോ വാക്കും പ്രത്യക്ഷത്തിൽ ഉള്ള അർത്ഥത്തെയല്ല ഉൾക്കൊള്ളുന്നത്.ഇത്തരം വംശീയ വിഷം നിറഞ്ഞ വാക്കുകൾ ധാരാളമുണ്ട്.എന്തുകൊണ്ട് പുലയൻ ഇങ്ങനെമറ്റാരേക്കാളും അവഹേളിക്കപ്പെട്ടു എന്നതിന് വലിയ ചരിത്രമുണ്ട്.ജ്ഞാനവും അധികാരവും ഉള്ള ഒരു ജനതയോടാണ് അധിനിവശകർക്ക് കൂടുതൽ പക ഉണ്ടായിരിക്കുക എന്നാണ് അതിനുള്ള മറുപടി.
Thursday, March 3, 2022
fb കുറിപ്പുകൾ: ദൈവങ്ങളെ പോളിറ്റ് ബ്യുറോയിലെടുക്കണം
ഒരിക്കൽ മതബന്ധമുള്ളവരെ വിലക്കിയവർ ഇപ്പോൾ മതചിഹ്നങ്ങൾ പാർട്ടി പരിപാടികളിൽ ഇറക്കി അതാത് മതക്കാരെ വശീകരിക്കാൻ നോക്കുന്ന ദയനീയമായ കാഴ്ച നമ്മൾ കണ്ടു.രാഷ്ട്രീയ നിലപാടുകളിൽ സുതാര്യതയും സത്യസന്ധതയും ഇല്ലാതാകുമ്പോഴാണ് തന്ത്രപരമായി ഇടപെടേണ്ടി വരുന്നത് .
ഏതായാലും പാർട്ടി അടിയന്തിരമായി ദൈവങ്ങളെ പോളിറ്റ് ബ്യുറോയിൽ എടുക്കണമെന്നാണ് എന്റെ വിനീതമായ അപേക്ഷ.കാരണം ദൈവങ്ങൾ ബ്രാഹ്മണരേക്കാൾ വലിയവരാണ്.
fb കുറിപ്പുകൾ:അന്തംവിട്ട ദലിതർ
"ഭഗവാൻ ചീതയെ തേരേക്കേററുമ്പോൾ
ഏനന്റെ ചിരുതയെ ചേരേ കേറ്റും.
fb കുറിപ്പുകൾ:മഹാബലിയെ കണ്ടെടുക്കുമ്പോൾ
fb കുറിപ്പുകൾ : ദളിതർ പാർട്ടിയിൽ വെറും ഊഴിയ വേലക്കാർ
പണ്ട് ഊഴിയ വേല എന്നൊരു ഏർപ്പാട് ഉണ്ടായിരുന്നു.പ്രതിഫലമില്ലാതെ അടിസ്ഥാന ജനതയെക്കൊണ്ടു പണിയെടുപ്പിച്ചു 'സുവർണ്ണ കാലം'ഉണ്ടാക്കിയ കഥ സവർണ്ണ ചരിത്രകാരന്മാർ വർണ്ണിച്ചു പാടിയതിന് പിന്നിലുള്ള ശക്തിയാണ് ഊഴിയ വേല.
Fb കുറിപ്പുകൾ :വിനായകനെക്കാൾ വലിയ ജാതിക്കാരൻ ആരാണുള്ളത്?
https://myfacemybook.blogspot.com/2022/03/fb_26.html?m=1
-
https://utharakalam.com/intersectional-dalit-politics ശ്രീ ജിതയുടെ ലേഖനത്തോട് ചില കാര്യങ്ങളിൽ യോജിച്ചുകൊണ്ടു ചില കാര്യങ്ങൾ നോക്കിക്കാണാൻ...
-
ആർക്കും മനസ്സിലാകുന്ന ഒരു ചെറിയ കാര്യം bsp ക്കാർക്ക് മാത്രം മനസ്സിലാവുന്നില്ല. പാ ർട്ടിയുയുടെ ആരംഭകാലം മുതൽ അതിനെ ആവേശത്തോടെ ആശ്ലീഷിക...
-
മ ഹാബലിയെക്കുറിച്ചുള്ള കഥകളിലാണ് മലയാളികൾ അഭിരമിക്കുന്നത് ദളിതേതരർ പറയുന്ന മഹാബലിക്കഥകളിൽ ഹൈന്ദവ ഉരുളടക്കമാണുള്ളത് .എന്നാൽ ദളിതർ പറയുന്ന ക...