my face my book
എന്റെ മനസ്സാക്ഷിയുടെ ശബ്ദമാണ് എന്റെ കുറിപ്പുകൾ
Saturday, March 26, 2022
Fb കുറിപ്പുകൾ :വിനായകനെക്കാൾ വലിയ ജാതിക്കാരൻ ആരാണുള്ളത്?
Friday, March 25, 2022
Fb കുറിപ്പുകൾ : ബുദ്ധിമാനായ അവർണ്ണൻ വിഡ്ഢിയായ സവർണ്ണനെക്കാൾ താഴെയാണ്
"ന്താ നമ്പൂരി..ഞാനിവിടെ ഇരിക്കുന്ന കണ്ടിട്ട് തനിക്കെന്തേലും വെഷമോണ്ടോ?" എന്നു ചോദിച്ചു.
"ഹേയ്..തീരെല്യാ..ജഡ്‌ജീടച്ചൻ ഇതിലും ഉയരത്തിലിരിക്കണത് എത്രോട്ടം നോം കണ്ടിരിക്കണു..." നമ്പൂരി കൂളായങ്ങ് പറഞ്ഞു.
ഇത് നമ്പൂരിമാർ പറഞ്ഞു ചിരിക്കണ ഒരു ഫലിതമാണ്.സാമൂഹ്യ നീതിയെ തലകുത്തി നിർത്തുന്നതും ഇവർക്ക് ഫലിതമാണ്.കേരളത്തിൽ ഉണ്ടായ എല്ലാ നവോദ്ധാന ശ്രമങ്ങളെയും ഇങ്ങനെ പരിഹാസ്യമായാണ് ഇവർ കണ്ടത്.ഇവരുടെ കാഴ്ചപ്പാടിന്റെ വാർപ്പ് മാതൃകയാണ് താഴ്ന്ന ജാതിക്കാരും ഇതര മതക്കാരും പിന്തുടരുന്നത്.പുലയരെ അമ്പലത്തിൽ കയറ്റിയതിന് ഗുരുവിനെതിരെ വൈരാഗ്യ ബുദ്ധിയോടെ ഈഴവർ തിരിയുന്നത് ഈ രീതിയിലാണ്.ക്രിസ്ത്യാനിറ്റിയിലും ഇസ്ളാമിലും ജാതി ഉള്ളതുകൊണ്ടല്ല അവർ അയിത്തവും ജാത്യാചാരവും വച്ചു പുലർത്തിയതും.മലയാളി പലവലുപ്പത്തിലുള്ള കാഞ്ഞിരക്കുരുവാണ്.
അതുകൊണ്ടാണ് അത് മറ്റൊന്നിനുള്ള സമയം ആയിരുന്നിട്ടും വിനായകനോട് അത്തരത്തിൽ ഒരു ചോദ്യം ചോദിച്ചത്.സംസ്‌ക്കാര ശൂന്യനായ മാധ്യമ പ്രവർത്തകന്റെ ചോദ്യം അവഗണിച്ചു കളയേണ്ടതായിരുന്നു.അത്രയും ഉയരത്തിൽ ഒരു ദളിതൻ അതും വിനയം തീരെയില്ലാത്തവനുമായ ഒരുത്തനെ സങ്കൽപ്പിക്കാൻ കഴിയാത്തവരാണ് വിവാദത്തിന് പിന്നിൽ.കലാഭവൻ മണിയെ ജാതിവിളിച്ചു അധിക്ഷേപിച്ചപ്പോൾ അവന്റെ മൂക്കിടിച്ചു പരത്തി. അന്നും മര്യാദരാമന്മാർ പറഞ്ഞു."മണിക്കത് പാടുണ്ടോ?"പാടില്ലെന്നാണ് ധർമ്മ ശാസ്ത്രം.മണി പിന്നെ എല്ലാവരെയും ചിരിച്ചും ചിരിപ്പിച്ചും മയക്കി.വല്യ കുഴപ്പമില്ലാതെ പോയി.ചിലരുടെ ഇങ്ങിത്തിനൊത്ത് പെരുമാറാതെ പോയ വിനായകൻ കെണിയിലായി.
ദലിതർ എത്ര ഉയരത്തിലെത്തിയാലും എപ്പോഴും കാലപൂട്ടുകാരന്റെ രീതി ഉണ്ടയിരിക്കണം എന്ന ഒരു വാശി ഇവിടെ ചിലർക്കുണ്ട്.ദളിത് പുരുഷന്മാരെ തകർക്കുക എന്നത് ഇവിടുത്തെ ഇതരരുടെ അജണ്ടയാണ്.അതിനവർ ഉപയോഗിക്കുന്നത് പ്രശസ്തിക്ക് കൊതിച്ചു നടക്കുന്ന ദളിത് സ്ത്രീകളിത്തന്നെയാണ്.അവർ ദളിത് ഇടങ്ങളിൽ ഇല്ലാത്ത ആണാധികാരത്തെ ഉണ്ടന്ന് വരുത്തി തീർത്ത് സ്ഫോടനത്തിനുള്ള ഇടം കണ്ടെത്തുന്നു.ഇത്തരമൊരു നീക്കം നടത്തുന്നവരുടെ ഇരയാണ് വിനായകൻ.ദളിതർക്കുള്ളിൽ അപകടകാരികളായ ഒരു അധമ സംഘം ഒളിച്ചിരുപ്പുണ്ട്.എതിരാളികൾക്ക് വാതിൽ തുറന്നുകൊടുക്കുന്ന ഇവരെ തിരിച്ചറിയുക എളുപ്പമല്ല.
Thursday, March 24, 2022
Fb കുറിപ്പുകൾ:വിനായകനും മാധ്യമ അപ്പക്കാളകളും:രജിശങ്കർബോധി
1
പറഞ്ഞു വന്നത്,ഒരുത്തിയെന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന മീറ്റ്,മീടൂവിലേക്ക് തിരിച്ചത് ഒരു മാധ്യമ പ്രവർത്തകന്റെ അന്തസ്സില്ലാത്ത ചോദ്യത്തിലൂടെ ആയിരുന്നു.ഇത് മറ്റൊരു വേദിയാണ് അതിവിടെ വേണോ എന്ന് വിനായകൻ ചോദിക്കുമ്പോൾ മുന്നോട്ട് എന്ന നിലപാടിൽ നിന്ന മാധ്യമാക്കാരോട് വിനായകൻ ചോദിക്കാൻ തുടങ്ങിയതോടെ കളം മാറുന്നു.തികച്ചും ദുരുദ്ദേശപരമായി നടനെ അപമാനിക്കാൻ ഉദ്ദേശിച്ചു തന്നെയാണ് വേണ്ടാതിടത്ത് ചോദ്യം ചോദിച്ചതെന്ന് ആ വീഡിയോ വ്യക്തമാക്കുന്നുണ്ട്.ഇത് കൃത്യമായും മനസ്സിലാക്കിയ വിനായകൻ തിരിച്ചു ചോദിച്ചപ്പോൾ ഉത്തരം മുട്ടി പമ്മിയ മാധ്യമക്കാരുടെ പരാജയ ബോധമാണ് ഒരു നാറിയ വിവാദമായി മാറിയത്.
'യെസ് 'പറഞ്ഞ 10 പേരോട് സെക്‌സ് ചെയ്‌തെന്ന് വിനായകൻ പറഞ്ഞത് വലിയ സ്ത്രീ വിരുദ്ധതയായിട്ടാണ് സദാചാരികൾ പറയുന്നത്.മൂവായിരം പുരുഷന്മാരുമായി ബന്ധപ്പെട്ടന്ന് പറയുന്ന നളിനി ജമീലയുടെ പുസ്തകം വാങ്ങിയത് ആരായിരിക്കും?മാധവിക്കുട്ടിയുടെ തുറന്ന ഹൃദയത്തെ സ്വീകരിക്കുന്നവർ ആരാണ്?ആയിരത്തിലധികം പെണ്ണുങ്ങളോടൊപ്പം ഉറങ്ങിയന്ന് അവകാശപ്പെടുന്ന കലാകാരൻ ഇവിടെയുണ്ട്. നിനക്ക് ഒരു രാത്രിക്ക് ആയിരം രൂപയാണോടി എന്ന് പരസ്യമായി പ്രസിദ്ധ നായികയോട് ചോദിച്ച വിശ്രുത കവിയുണ്ട്. ഇവരെയാരും എടുത്തലക്കിയിട്ടില്ല.
എന്നാൽ വിനായകനെ ബോധപൂർവ്വം അപമാനിക്കുന്നതിന് കാരണം ജാതിയും നിറവുമാണ്.മറ്റൊന്ന് കലാഭവൻ മണിയുടെ; പ്രിയപ്പെട്ടവൻ ആയിരിക്കണം എന്ന അടിസ്ഥാന പ്രമാണം വിനായകനില്ല.
വിനായകൻ ബന്ധപ്പെട്ട 10 പെണ്ണുങ്ങളോടും സമ്മതം ചോദിച്ചത് താൻ തന്നെയാണെന്ന് പറഞ്ഞതാണോ ഇത്രവലിയ ആണാധികാരത്തിന്റെ കൊമ്പ്?കിട്ടിയ അവസരത്തിൽ കയറിപ്പിടിച്ച് ബലാത്സംഗം ചെയ്തിട്ട് "ദുർബ്ബല നിമിഷത്തിൽ സംഭവിച്ചു പോയി,നിന്റെ രൂപം എന്നെ നിയന്ത്രിക്കാൻ കഴിയാത്ത നിലയിലാക്കി..ഒന്നു കുതറിയിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ.."എന്നൊക്കെയുള്ള ലൈനാണല്ലോ നമുക്കുള്ളത്.മാധ്യമാക്കാർ ചോദിച്ചിച്ചു വശക്കെടാക്കിയില്ലായിരുന്നെങ്കിൽ അയാളുടെ ഉള്ളിലിരിക്കേണ്ട കാര്യം ഇങ്ങനെ പറയില്ലായിരുന്നു.മാദ്യമാക്കാർ ജീവിതത്തിൽ ആദ്യമായി വെള്ളം കുടിപ്പിച്ചവനെ കണ്ടെന്ന് പറയുന്നതാകും ശരി.
വിനായകനെ അപമാനിക്കുന്നതിന് പ്രധാനമായും വഴി വെച്ചു കൊടുക്കുന്നത് ദലിത് പക്ഷം തന്നെയാണ്.ആണാധികാരത്തിന്റെ ടച്ച് വെട്ടാൻ തോട്ടിയിയുമായി നടക്കുന്ന ചിലർ.വിനായകനെന്നല്ല ഏതവനെയും എടുത്തിട്ടു ചവിട്ടാം, തന്തയില്ലായ്ക ചെയ്തിട്ടുണ്ടെങ്കിൽ.ദലിത് പ്രതിഭകളെ ഇല്ലാതാക്കാനുള്ള ശ്രമം എക്കാലത്തും നടന്നിട്ടുണ്ട്.അതിന്റെ കോടാലിക്കൈ അകത്തു നിന്നും മാത്രമാണ് ഉണ്ടായിട്ടുള്ളതും.
https://fb.watch/bYLP8L2ecW/
ഈ ലിങ്ക് കണ്ടതിന് ശേഷം വെറുതെ തുഴഞ്ഞവർ വാ പൊളിക്കുക.
Fb കുറിപ്പുകൾ:മലയാളിയുടെ സെക്സ് ഷൂവിൽ കുടുങ്ങിയ കല്ലാണ്, രജിശങ്കർ ബോധി
മലയാളികളുടെ സംസ്‌ക്കാരം കോണകത്തിലാണെന്നു വീണ്ടും പറയേണ്ടി വരുന്നതിൽ ഖേദമൊന്നുമില്ല.നമ്മുടെ മുഖമുദ്ര കോണകമാകുമ്പോൾ അതിന്റെ കാര്യമില്ല.
"കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തിടുക"എന്ന ആപ്ത വാക്യം മറന്നൊരു പരിപാടിയും മലയാളിക്കില്ല.തങ്ങൾക്ക് ഇല്ലാത്തത് ഉണ്ടന്ന് കാണിക്കാനും ഉള്ള ചീഞ്ഞ സ്വഭാവം ഇല്ലന്ന് കാണിക്കാനും മിടുക്കരാണ്.ഒരു പെണ്ണിനെ ആറുമണി കഴിഞ്ഞു ഒരു കോപ്പി എടുത്തു വെച്ചിട്ടല്ലാതെ പുറത്തു വിടാൻ പറ്റാത്ത നാട്ടിലിരുന്നാണ് സദാചാരത്തിൽ കുറുകുന്നത്.സത്യത്തിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം തുറന്ന ലൈംഗികതയുടെ തലസ്ഥാനമായിരുന്നു.ഹൈന്ദവ സംസ്‌ക്കാരം പന്ത്രണ്ടാം നൂറ്റാണ്ടിൽ ഉറച്ചതോടെ സഭ്യതയുടെ നിറവും സങ്കൽപ്പവും മാറുന്നുണ്ട്. അധികാരികളെ ലൈംഗികമായി തൃപ്തിപ്പെടുത്തുന്നത് ഒരു ഉത്തരവാദിത്തമായി മാറി. ഇതു നിഷേധിക്കുന്നവരെ ശിക്ഷിക്കാനുള്ള നിയമം ഉണ്ടായിരുന്നു.
കേരളത്തിൽ അങ്ങോളമിങ്ങോളം ലൈംഗിക കോളനി സ്ഥാപിച്ച ബ്രാഹ്മണരും താഴോട്ടുള്ള അധികാരികളും ഒരു അവകാശമായി ഇതു കണ്ടു.വേശ്യകളും വേശ്യാവൃത്തിയും മാന്യയുള്ളതായി മാറി.കൂത്തച്ചികളും തേവടിശ്ശികളും പ്രജകളെക്കാൾ മുകളിൽ ഉള്ളവരായി.ആത്തച്ചികളും തങ്കച്ചികളും മണാളന്മാരും ഊർജ്ജസ്വലരായി ഉണർന്നിരുന്നു.ബഹുഭാര്യത്വവും ഭർതൃത്വവും സ്വാഭാവികമായി.ആർക്കും ആരെയും സമീപിക്കാം അല്ലെങ്കിൽ കീഴ്പ്പെടുത്താം.വഴങ്ങിയില്ലെങ്കിൽ കൊന്നുകാളയാം. ഏതാണ്ട് 800 വർഷങ്ങൾ കേരളം എടുത്തണിഞ്ഞ മുഖത്തെഴുത്താണിത്.
വിദേശ മിഷനറിമാരുടെ വരവോടെയാണ് ഈ ജീവിത ക്രമം തെറ്റുന്നത്. സ്ത്രീകൾക്ക് നാട് നിവർത്താൻ സമയം കിട്ടിയെന്ന് പറയുന്നതാകും ശരി.ഇത്രയ്ക്ക് സ്ത്രീ വിരുദ്ധമായ ഒരു നാട് അന്തർവാഹിനിയായി ഓരോ മലയാളിയുടെയും ഉള്ളിലൂടെ ഒഴുകുന്നുണ്ട്.സ്ത്രീ വിരുദ്ധതയെ എതിർക്കുന്നവരുടെ പോലും വാക്കുകളിൽ എഴുന്നു നിൽക്കുന്നത് കടഞ്ഞെടുത്ത ലൈംഗികതയാണ്.(ഞാനുൾപ്പെടാത്ത ലൈംഗികത).ഇവിടെ വിറ്റഴിയുന്ന നളിനി ജമീലയുടെ പുസ്തകം ഒരു തുറന്നു പറച്ചിലാണ്. അതിൽ അവരുടെ ആസ്വാദന സൂചികയുണ്ട്.അതിനെ ഹർഷാരവത്തോടെ സ്വീകരിച്ചവർ എന്തുകൊണ്ടാണ് വിനായകനോട് ചോദിച്ച ചോദ്യത്തിന് ലഭിച്ച ഉത്തരങ്ങൾ അപകടകരമായ സ്ത്രീ വിരുദ്ധതയെന്നു ചൂണ്ടിക്കാണിച്ച് വിനായകനെ ആക്രമിക്കുന്നതിന്റെ നിരമെന്താണ്?മലയാളത്തിലെ തന്നെ നിരവധി നടിമാർ തന്നെ സംവിധായകരുടെയും സഹനടന്മാരുടെയും മാന്യമല്ലാത്ത ഇടപെടലുകളെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.അതിനെയൊക്കെ പ്രതിഭാവിലാസം എന്ന നിലയിൽ രസകരമായി നോക്കിക്കാണുന്നവരാണ് മലയാളികൾ.
കാണുന്നവരോടെല്ലാം അല്ലങ്കിൽ കണ്ടമാത്രയിൽ ചോദിക്കുമെന്നൊന്നും വിനായകൻ പറഞ്ഞില്ല.അദ്ദേഹത്തോട് ചോദിച്ചതിന് മറുപടി പറഞ്ഞു.
നമുക്കറിയാം ഒരു പെണ്ണിനോടുള്ള ദേഹദാഹം മറച്ചു വെച്ച് മാന്യമായി പെരുമാറുകയും അവസരം കിട്ടുമ്പോൾ ഉപയോഗിക്കുകയും ചെയ്യുന്നവരാണ് അധികം.ഇതിൽ മിക്കവയും ഇരകൾക്ക് പോലും ആസൂത്രിതമായി അകപ്പെടുത്തിയതാണെന്നു കരുതാൻ ഇടകൊടുക്കാത്ത വിധം ആയിരിക്കും.ഒരു പെണ്ണിനെ ബലമായോ അല്ലാതെയോ കീഴ്പ്പെടുത്തുന്നത് വീരസമായി കരുതുന്ന സമൂഹമാണ് ഇപ്പോഴും കേരളം.അത് താനല്ലങ്കിൽ ഉയരുന്ന ഒരു ധാർമ്മിക ബോധവും ഉണ്ടന്നറിയണം.
ഞെക്കിപ്പിഴിഞ്ഞ വലിയ സ്ത്രീ സുരക്ഷാ ശാസ്ത്രങ്ങൾ ഉള്ള ഇന്ത്യയിൽ നടക്കുന്നതെന്താണ്?നദിയും നാരിയും ദേവതകളാണ് പോലും!ഇത്രമാത്രം മലിനമാക്കപ്പെട്ട എന്താണുള്ളത്?മറിച്ചു,യൂറോപ്യൻ രാജ്യങ്ങളിൽ സ്ത്രീകൾ എന്തുകൊണ്ടാണ് ഇങ്ങനെ ആക്രമിക്കപ്പെടുന്നില്ലന്നത് ചിന്തനീയമാണ്.അവിടെ ദേവിയെന്ന അമിത ഭാവനയൊന്നുമില്ല. മനുഷ്യൻ എന്ന പൂർണ്ണതയിലാണ് അവർ വിശ്വസിക്കുന്നത്.അതുകൊണ്ട് സ്വാതന്ത്ര്യം എന്നതിന്റെ അർത്ഥം അവർക്കറിയാം.
വിനായകനെ ആക്രമിക്കുന്നതിന്റെ കാരണം മറ്റൊന്നാണ്. ആരൊക്കൊയാണ് സംസാരിക്കാൻ യോഗ്യർ എന്നു മുമ്പേ തീരുമാനിച്ചിട്ടുണ്ട്.പഴയ ലൈംഗിക കോളനികളിലെ ഇരകളും വേട്ടക്കാരും കൈകോർത്തപ്പോൾ അത്ഭുതങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്ന വാർത്തകളാണ് വരുന്നത്.
ദലിത് മേഖലയിൽ നിന്നും ഉയർന്നു വരുന്നവരെ ഇല്ലായ്മചെയ്യുകയെന്നത് വരേണ്യരിൽ കൂടുതൽ അഭിജാതരുടെ ഉദ്ദേശമാണ്.കലാഭവൻ മണിയെ നക്കിക്കൊന്നത് നമ്മൾ കണ്ടു.ഇനി വിനായകനെ കുത്തിക്കൊല്ലണം. കാരണം വിനായകൻ നിലപാട് തുറന്ന് പ്രഖ്യാപിക്കുന്നവനാണ്.ആവശ്യത്തിന് പോലും ചിരിക്കാത്തവനാണ്.മലയാളിക്ക് സെക്‌സ്,ഷൂസിനിടയിൽ കുടുങ്ങിയ കല്ലാണ്.അതിന്റെ കിരുകിരുപ്പ് പോകാൻ സമയമെടുക്കും.
Sunday, March 20, 2022
Fb കുറിപ്പുകൾ :ഇതുവരെ തുറക്കാത്ത ദളിത് ഫയൽ
കഥ പറയുമ്പോൾ 'ഒരിക്കൽ ഒരു ഗ്രാമത്തിൽ ഒരു ശുദ്ധ ബ്രാഹ്മണൻ ഉണ്ടായിരുന്നു..'എന്നാണ് തുടങ്ങുന്നത്.ബ്രാഹ്മണർ ജന്മനാ ശുദ്ധരാണ്. അതുകൊണ്ട് അവരുടെ ദുഃഖവും വേദനയും നാടിന്റേതാണ്. കാശ്മീർ ഫയൽ എന്ന ചിത്രം ഉയർത്താൻ പോകുന്നത് ഒരു ദേശീയ നൊമ്പരത്തിൽ ഊന്നിയ വംശവെറി ആയിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.അതിന്റെ കാലാൾ പട ദലിതർ ആയിരിക്കും എന്ന് പ്രത്യേകം പറയേണ്ട കാര്യമുണ്ടന്ന് തോന്നുന്നില്ല.ഗുജറാത്ത് കാലാപത്തിലും കാണ്ഡമാൽ ഘർവാപസി കാലാപത്തിലും ഇവരുടെ റോൾ കൃത്യമായിരുന്നു.
എനിക്ക് ചോദിക്കാനുള്ളത് എങ്ങനെയാണ് കാശ്മീരി പണ്ഡിറ്റുകൾ ഇരയാകുന്നത് എന്നാണ്?'നിങ്ങളുടെ കൈകൾ തണുത്തു വിറയ്ക്കുമ്പോഴും സമ്പന്നനെ ഷാൾ പുതപ്പിക്കുന്നു 'വെന്ന് മുഹമ്മദ് ഇഖ്ബാൽ പാടിയതിന് പിന്നിൽ ഒരു ചരിത്രമുണ്ട്.നെത്തുകാരെ ചൂഷണം ചെയ്തുവന്ന സമ്പന്നരിൽ ഭൂരിഭാഗവും കാശ്മീരി പണ്ഡിറ്റുകളും വൈശ്യരും പിന്നെ സമ്പന്ന മുസ്ലീങ്ങളും ആയിരുന്നു.ദരിദ്രരും പീഡിതരും ആയ മുസ്‌ലിം നെയ്ത്തുകാർ ദേശിയ ജനതയും സമ്പന്ന മുസ്ലീമും ബ്രാഹ്മണരും ഒരേ ജനിതക പാരമ്പര്യം പേറുന്ന വിദേശികളുമാണ്.അതുകൊണ്ടാണ് നഖ്വിയെപ്പോലുള്ള അഭിജാത മുസ്ലിമിന് ബിജെപിയിൽ ആത്മ വിശ്വാസത്തോടെ നിൽക്കാൻ കഴിയുന്നത്.
കാശ്മീരിൽ എന്തു സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന സ്വതന്ത്ര പഠനങ്ങൾ ഉണ്ടാകണം.ഇന്ത്യയുടെ ഖേദങ്ങൾ മുഴുവൻ സവർണരുടെ ഭാവനയാണ്. അതിനെ തിരുമ്മി സുഖിപ്പിക്കുന്ന അവർണ്ണ ഹിന്ദുക്കളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ തെറ്റിക്കുന്നത്. ഇന്ത്യാ ചരിത്രത്തെ ഇത്രമാത്രം ചോരയിൽ മുക്കിയെടുത്ത ഒരു സമൂഹം ബ്രാഹ്‌മണരല്ലാതെ മറ്റാരുമില്ല.ജാതികൊണ്ടു മുറിയാത്തവർ ആരാണ് ഇന്ത്യയിലുള്ളത്.?താഴേക്ക് വരും തോറും അതിന്റെ ആഴം കൂടും. ബ്രിട്ടീഷ്കാർ കച്ചവടത്തിൽ നിന്നും ഭരണത്തിലേക്ക് തിരിയുമ്പോൾ ഇവിടെ വന്ന മിഷനറിമാരുടെ സ്വാധിനം കൊണ്ടാണ്”;ഞങ്ങൾ';എന്നതിൽ നിന്നു'നമ്മളി'ലേക്ക് ഇന്ത്യക്കാർ തിരിഞ്ഞു നോക്കുന്നത്.അത്രയ്ക്ക് ഗോത്രമയമായ ഇന്ത്യയിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ കണക്കെടുത്താൽ പണ്ഡിറ്റുകൾ മിണ്ടാതെ പോകും.ഇത് മനസ്സിലാകാൻ പ്രാചിന ശിക്ഷാരീതികളും സാമൂഹ്യ ചലന നിയമങ്ങളും എങ്ങനെ ആയിരുന്നുവെന്ന് ഒന്നു കണ്ണോടിച്ചാൽ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ പുറത്തു വരും.അല്ലെങ്കിൽ ഇത് എല്ലാവർക്കും അറിയാം.
കേരളത്തിൽ മാത്രം നില നിന്ന നീതികേടുകളെക്കുറിച്ച് നമുക്കൊന്നു ചിന്തിക്കാം.എങ്ങനെയാണ് ദളിത് ജീവിതമെന്ന് ഇന്ന് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. 'വിൽക്കുന്നങ്കിൽ വിലയ്ക്ക് മാറും,കൊല്ലുന്നെങ്കിൽ കൊലയ്ക്കുമാറും 'ഇതായിരുന്നു ഒരു കാർഷിക അടിമയെ സംബന്ധിച്ച അടിസ്ഥാന പ്രമാണം.ഉടമയ്ക്ക് ഇഷ്ടമുള്ളത് ചെയ്യാം.കന്നിനോടും കാളയോടും ചേർത്തു കെട്ടി ഉഴുതത്, ചേറിൽ ചവുട്ടി താഴ്ത്തി കൊന്നത് ഒരു സാധാരണകാര്യം മാത്രമായിരുന്നു. ഏറ്റവും ഭീകരമായത് കരു നിർത്തുക എന്നൊരു ചടങ്ങാണ്.പാലം അല്ലെങ്കിൽ മട ഉറച്ചില്ലെല്ലങ്കിൽ ഒരു മനുഷ്യനെ ജീവനോടെ ഇറക്കിനിർത്തി മൂടുന്നു.വളരെ അടുത്ത കാലം വരെ ഇത് തുടർന്നുവെന്നു ചില വാമൊഴികൾ നമ്മോട് പറയുന്നു.ഇത്തരം അശാസ്ത്രീയവും മനുഷ്യത്വ വിരുദ്ധവുമായ കാര്യങ്ങൾ ബ്രിട്ടീഷ് ഗവണ്മെന്റ് നിരോധിച്ചെങ്കിലും ഗോത്രജീവികൾ അത് തുടർന്നുവെന്നാണ് സൂചിപ്പിക്കുന്നത്. കാർഷിക അടിമകളോട് മൃഗങ്ങളോട് പോലും ചെയ്യാത്ത രീതിയിലുള്ള സമീപനമായിരുന്നു.വെളിച്ചത്തിന്റെ ഒരു കീറെങ്കിലും അവശേഷിക്കും വരെ അവരെക്കൊണ്ട് പണിയെടുപ്പിച്ചു.പെറ്റു കിടന്ന പെണ്ണുങ്ങളെപ്പോലും പണിക്കിറങ്ങാൻ നിർബ്ബന്ധിച്ചു. മൃഗങ്ങളെയെന്നപോലെ വിൽക്കുകയും വാങ്ങുകയും ചെയ്തു.ഇവർക്ക് കുടുംബം കുട്ടികൾ ദുഃഖം നൊമ്പരം ഒക്കെ ഉണ്ടന്ന് ആരും ചിന്തിച്ചിട്ടില്ല.അച്ഛനെ ഒരുദിക്കിൽ,അമ്മയെ മറ്റൊരു ദിക്കിൽ വിൽക്കുമ്പോൾ അനാഥമാകുന്ന കുഞ്ഞുങ്ങൾ ഒരു വലിയ നൊമ്പരമായി കരഞ്ഞു കരഞ്ഞു നടന്നകാലം ഒത്തിരി പുറകിലല്ല. മുലകുടിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ മാറത്ത് നിന്നും പറിച്ചെടുത്ത് കൊണ്ടുപോയപ്പോൾ നെഞ്ചു പിളർന്ന അമ്മയാണ് ഇന്ത്യയുടെ യഥാർഥ അമ്മ. പ്രസവിച്ചിട്ടു അധികമാകാത്ത പെണ്ണിനെ നിബ്ബന്ധിച്ച് പാടത്തിറക്കി.വരമ്പത്ത് കിടന്ന കുഞ്ഞിനെ ഉറുമ്പരിച്ചു കൊന്നു.ചങ്കുപൊട്ടി ചത്തുപോയ ആ അമ്മ ചരിത്രത്തിലില്ല.ഇത്തരം അനുഭവങ്ങൾ ഉണ്ടായ ഏതു ജാതിയാണ് വേ റെയുള്ളത്? പൊതുവഴി ഉപയോഗിക്കാൻ കഴിയാതെ വസ്ത്രം ധരിക്കാൻ കഴിയാതെ വിദ്യ അഭ്യസിക്കാൻ കഴിയാതെ, സംസാരിക്കുന്ന മൃഗങ്ങളായി നരക ജീവിതം നയിച്ച മനുഷ്യർ വേറെയുണ്ടോ?
മുതലാളിയുടെ ഇഷ്ടക്കേടിൽ അടികൊണ്ട് ചത്തവർ എത്രയെന്ന് കണക്കുണ്ടോ? " നേരമ്പോയ് നേരമ്പോയ് പൂക്കൈത മറപച്ചി... നേരോല്ലാ നേരത്തും കൊല്ലാക്കൊല കൊല്ലണിയെ."പഴയ നാടൻ പാട്ടുകളിൽ വിണ്ടുകീറിയ ഹൃദയം നിങ്ങൾക്ക് കാണാം. അതൊരു കലാസൃഷ്ടിയല്ല, ജീവിതം തുറന്നു വെച്ചതാണ്.ഇത്തരം പാട്ടുകൾ ചരിത്രത്തിൽ ഇല്ലാത്തവരുടെ ജീവിത രേഖയാണ്.ചക്കിപ്പരുന്തിനോട് "നീയെന്റെ അമ്മേനേം അപ്പനേം കണ്ടോ "എന്ന് ചോദിക്കുന്ന കുഞ്ഞു ഹൃദയങ്ങളെ നൊമ്പരത്തോടെ ആരൊക്കെ നോക്കി കണ്ടിട്ടുണ്ട്?
ശാരീരിക പീഡനങ്ങൾക്ക് അപ്പുറത്തുള്ള ഭയാനകവും അറപ്പുളവാക്കുന്നതുമായ ആചാരങ്ങളും അകലവും ബുദ്ധിയെയും ചിന്തയെയും എത്രമാത്രം കലക്കി കളഞ്ഞുവെന്ന് ആരെങ്കിലും തിരക്കിയിട്ടുണ്ടോ?മോഷണ കുറ്റം ആരോപിച്ചു അറസ്റ്റിലാവുകയും പിന്നീട് നിരപരാധിയെന്നു കണ്ടെത്തുകയും ചെയ്ത ദലിതൻ മാന നഷ്ടത്തിന് കേസ്സ് കൊടുത്തപ്പോൾ ഇന്ത്യക്കാരനായ ജഡ്ജി ദലിതന് മാനം ഇല്ലാത്തത് കൊണ്ട് കേസ്സ് നിലനിൽക്കില്ലന്ന് വിധിച്ചു. എന്നാൽ മേൽക്കോടതിയിൽ അപ്പീൽ പോയപ്പോൾ ഇംഗ്ലീഷ് ജഡ്ജി അനുകൂലമായി വിധിക്കുകയും നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച ബാബാ സാഹബ്. പറയുന്നുണ്ട്.
മിഷനറിമാർ ഇംഗ്ലീഷ് മരുന്ന് കൊണ്ട് വരുന്നത് വരെ പുലയരുടെ ആയുർദൈർഘ്യം അൻപത് വയസ്സിൽ താഴെയായിരുന്നു. പുലർച്ച മുതൽ ഇരുളും വരെ വെള്ളത്തിൽ നിന്ന് ജോലി ചെയ്യേണ്ടി വരുന്ന ഇവർക്ക് റുമാറ്റിക് ഫീവർ പിടികൂടുന്നത് സാധാരണമായിരുന്നു.ശരിയായ ആഹാരവും മരുന്നും ഇല്ലാതെ കുട്ടികളടക്കം അകാലമൃത്യുവടയുന്നതു പതിവായിരുന്നു. ഭൂവുടമയെ സംബന്ധിച്ചു. ഇതൊന്നുമല്ലായിരുന്നു.ബ്രാഹ്മണർ അവരുടെ കാർഷിക ആവശ്യങ്ങൾക്കായി കാട്ടിൽ നിന്നും പിടിച്ചു കൊണ്ട് വന്നു പരിശീലിപ്പിച്ചതാണ് എന്നൊരു വിശ്വാസം വച്ചു പുലർത്തുന്നുണ്ട്. ഷെവലിയാർ ജോർജ്‌ജ് ഇങ്ങനെ എഴുതിയിട്ടുണ്ട്.
കൊച്ചിയിലെ പള്ളികൾ തിങ്കൾ മുതൽ ശനി വരെ അടിമക്കച്ചവട കേന്ദ്രമായിരുന്നു. പിറന്ന മണ്ണിൽ മനുഷ്യനെന്ന യാതൊരു പരിഗണനയുമില്ലാതെ വിൽക്കപ്പെടുകയും വാങ്ങപ്പെടുകയും ചെയ്തവരുടെ വിലാപം ഇപ്പോഴും ദിഗംന്തങ്ങളെ ചൂഴ്ന്നു നിൽക്കുന്നുണ്ട്.
പൂതം കൊണ്ടുപോയ ഉണ്ണിയെയും നങ്ങേലിയെയും ഓർത്ത് തേങ്ങാത്ത മലയാളികൾ ഇല്ല. എന്നാൽ ഭുതഗണങ്ങൾ നൂറ്റാണ്ടുകളിലൂടെ എത്ര അമ്മമാരെ കുഞ്ഞുങ്ങളുടെ മുന്നിൽ നിന്നും വലിച്ചിഴച്ചുകൊണ്ടുപോയി,എത്ര പിഞ്ചിളം ചുണ്ടുകൾ മുലഞെട്ടിൽ നിന്നും വേർപെട്ട് വിലപിച്ചു മരിച്ചു.!! എത്ര പിതാക്കന്മാർ കുടുംബത്തെ വേർപെട്ട് എരിഞ്ഞു തീർന്നു! നൂറ്റാണ്ടുകൾ സാക്ഷിയായ ഈ ക്രൂരത ബ്രാഹ്മണ രുടെ നേതൃത്വത്തിൽ ശുദ്രരും ക്രിസ്ത്യാനി കളും മുസ്ലിങ്ങളും ചേർന്നു നടത്തിയതാണ്. ഇതിനുമുമ്പിൽ ഇതിനേക്കാൾ തീവ്രതയുള്ള ഒരു ഫയൽ വെക്കാൻ ഇവിടെ ഒരുത്തനുമില്ലന്ന് ഇന്ത്യയുടെ ചരിത്രം അറിയുന്നവർക്കറിയാം.
ഇവർ എത്ര തലമുറകളെ തകർക്കുകയും മലിനമാക്കുകയും ചെയ്തിട്ടുണ്ടെന്നറിയുമോ?ഇത്രമാത്രം കൃത്യമായി മനുഷ്യരെ അപനിർമ്മിച്ചെടുത്ത ഒരു രാജ്യം ലോകത്ത് ഇല്ലെന്നതാണ് വാസ്തവം.'കൊല്ലുന്നെങ്കിൽ കൊലയ്ക്ക് മാറും 'എന്ന നിയമ സാധുത ഉപയോഗിച്ച് കുടുംബത്തിന്റെ മുന്നിലിട്ട് അടിച്ചു കൊന്ന ഹതഭാഗ്യരെത്രയെന്ന് ആരും ചിന്തിച്ചിട്ടില്ല.അതിന്റെ കാരണം അടുത്ത കാലം വരെ ഹിന്ദുത്ത ഇന്ത്യ 'ഞങ്ങൾ 'എന്നല്ലാതെ 'നമ്മൾ 'എന്ന് ചിന്തിച്ചിട്ടില്ല. അവർക്കതിന് കഴിയില്ല.കാരണം അവരുടെ സാമൂഹ്യ വീക്ഷണം ചേർന്നു നിൽക്കാനല്ല, അകന്നു നിൽക്കാനുള്ള പാഠമാണ് അവർക്ക് നൽകുന്നത്. തുല്യതയുള്ള ഒരു പരിഷകൃത സമൂഹത്തെ അവർക്ക് സൃഷ്ടിക്കാൻ കഴിയാതെ പോകുന്നത് അതുകൊണ്ടാണ്. ഇവരുടെ ജീവിത ക്രമമെന്ന് പറയുന്നത് തന്നെ തികഞ്ഞ സാമൂഹ്യ വിരുദ്ധതയാണ് ഇതിന്റെയൊക്കെ ഏറ്റവും വലിയ ഇരകൾ ദലിതരും അവരുടെ തന്നെ സ്ത്രീകളുമായിരുന്നു.
ബ്രിട്ടീഷ്കാർ അടിമക്കച്ചവടം നിരോധിച്ചപ്പോൾ അതിനെതിരെ പ്രതികരിച്ചവരാണ് ഇവിടെയുള്ള സകല അഭിജാതരുമെന്ന് നമ്മൾ തിരിച്ചറിയണം.
കാശ്മീർ ഫയൽ പോലുള്ള ചിത്രം ഇന്ത്യയിൽ ആഘോഷിക്കപ്പെടുക തന്നെ ചെയ്യും. കാരണം അവർ പറയുന്നത് ബ്രാഹ്മണരുടെ ദുഖമാണ്. കാശ്മീരിലെ ദരിദ്ര നെയ്ത്തുകാരുടെ വേദന അദൃശ്യമായിപ്പോയി. അതുപോലെ തന്നെ നരക തുല്യമായ ലോകത്ത് നൂറ്റാണ്ടുകൾ ജീവിച്ചു മരിച്ചുപോയ മനുഷ്യരുടെ വ്യഥകൾ ആർത്തു കരയുമ്പോൾ ബ്രാഹ്‌മണ നൊമ്പരത്തിന്റെ ഫയൽ തുറക്കുന്നത് ഒരു രാഷ്ട്രീയമാണ്.
Fb കുറിപ്പുകൾ : പിങ്ക് പോലീസല്ല, ചുവന്ന പോലിസ്
Friday, March 18, 2022
Fb കുറിപ്പുകൾ : പുലയർ സംഘ കൃതികളിൽ
പുലയൻ എന്നത് അശുദ്ധിയുടെ അടയാളമാണ് എന്ന് വാദിക്കുന്ന ചേരമർക്കും മറ്റു ചിലർക്കും ഇത് വരെ നേരം വെളുത്തിട്ടില്ല. അവർക്ക് ഇവിടെ നിന്നാണ് ഈ അറിവ് കിട്ടിയതെന്ന് അറിയില്ല.പുലയൻ എന്ന ജാതി ഇല്ല ചേരമർ ആണ് ശരിയായ ജാതി എന്ന് ഇവർ വാദിക്കുന്നു.ഇവർ സംഘകാല കൃതികൾ കൈകൊണ്ട് തൊട്ടു നോക്കിയിട്ടുണ്ടാവില്ല.
പുതിയ പഠനങ്ങളോട് മുഖം തിരിച്ചു നിൽക്കന്നവരാണ് ദളിതരിൽ ഭൂരിപക്ഷവും.തങ്ങൾ അറിഞ്ഞതിൽ അപ്പുറം ഒന്നും ഇല്ലന്ന സ്ഥായിയായ ഒരു വികാരം അവർ തങ്ങളിലൊട്ടിച്ചു വച്ചിട്ടുണ്ട്. രാഷ്ട്രീയമായാലും മതമായാലും ഇവർ ഇങ്ങനെയാണ്.ഒരു സാധ്യതയെക്കുറിച്ച് ചിന്തിക്കുന്നില്ല. ചേരമർ വാദികൾ ഇനിയും പഠിക്കാനുണ്ട്.അതല്ല രസം, 'രാജകീയ ജാതി നാമ'മായ ചേരമർ എന്ന് വാക്ക് ഒരു ജാതി നാമമായി സംഘകാല കൃതികളിൽ കാണപ്പെടുന്നില്ല.
സംഘ കൃതിയിൽ പുലയരെ പരാമർശിക്കുന്ന ചില സന്ദർഭങ്ങൾ.
1
.'തുടിയെറിയും പുലയ'
തുടിയെന്ന കൊട്ട് വാദ്യം ഉപയോഗിക്കുന്ന പുലയൻ
(പുറനാനൂറ് 287)
2.
'പോകിപ് പുലയൻ
പെരുന്തുടി കറങ്ക '
(നറ്റിണൈ77)
ആനയുടെ പുറത്തിരുന്നു പെരും തുടി മുഴക്കുന്ന പുലയൻ.
[അതായത്, സൈന്യത്തെ നയിക്കാൻ കാഹളം മുഴക്കുകയോ അല്ലെങ്കിൽ രാജാവിന്റെ വരവ് പ്രഖ്യാപിക്കാൻ ആനയുടെ നേരെ വലിയ ശബ്ദവും ഉണ്ടാക്കുക].
3
'പുലയൻ ഏവപ് പുന്മേൽ അമർന്നുണ്ട്'
( പുറനാനൂറ് 360)
അതായത്, പുലയർ ദാസന്മാർക്കൊപ്പം അന്ത്യാനുഷ്ഠാനം നടത്തി ശ്മശാനത്തിൽ പടച്ചോറ് വെച്ചത് .
[അതായത്, അന്ത്യാചാർ ആചാരം( സംസ്കാര കർമ്മം) നടത്തിയതായി പറയുന്നു]
4
'പുലയൻ പേഴ് വായ് തന്നുമൈ'
നറ്റിണൈ: 347)
അതായത്, പുലിയാർ കൈവശം വച്ചിരിക്കുന്ന വലിയ മദ്ദളം പോലുള്ള സംഗീതോപകരണം.
5
പിരിയാക് കവി കൈപ് പുലയൻ തൻ യാഴിൻ
ഇകുത്ത ചെവി ചായ്ത്ത്
(കലിത്തൊകൈ 95)
പുലയൻ യാഴ് മീട്ടിയതിനെക്കുറിച്ചു പറയുന്നു.
പുലയ സ്ത്രീയെക്കുറിച്ച് ,
6
ഉടയ് ഓർ പാന്മഇൻ പെരുങ്കയ് തൂവാ വറൻ ഇൽ പുലയ്ത്തി
(കലിത്തൊകൈ90)
തുണികൾ തരം തിരിച്ചു അലക്കി വെളുപ്പിക്കുന്ന ദാരിദ്ര്യം ഇല്ലാത്ത പുലയി
7
നലത്തകപ് പുലയ്ത്തി പസൈ തേയ്ത്തു എടുത്ത് തലൈപ് പുടയ്പ് പോക്കിത് തൺ കയത്ത് ഇട്ട നീരിൻ പിരിയാപ് പരുഉത് തിരി കടുക്കും (കുറുന്തൊകൈ 330)
ഇതിനർത്ഥം നല്ല ഗുണങ്ങളുള്ള പുലയി വസ്ത്രങ്ങളിൽ പശയിട്ട് പിഴിഞ്ഞു മുറുക്കി കുളത്തിൽ കഴുകുകയും ചെയ്യുന്നു എന്നാണ്
8
ആടൈ കൊണ്ട് ഒലിക്കും
നിൻ പുലൈത്തി കാട്ട് എൻറാളോ
(കലിത്തൊകൈ 72)
പുലയ സ്ത്രീ തുണിയലക്കുന്ന ജോലി ചെയ്യുന്നതിനേക്കുറിച്ച്
9
മാതർപ് പുലത്തി വിലൈആകച് ചെയ്തു ഒർ
പോഴിൻ പുനൈന്ത വരിപ്പുട്ടിൽ
(കലിത്തൊകൈ 117)
Fb കുറിപ്പുകൾ :വിനായകനെക്കാൾ വലിയ ജാതിക്കാരൻ ആരാണുള്ളത്?
https://myfacemybook.blogspot.com/2022/03/fb_26.html?m=1
-
https://utharakalam.com/intersectional-dalit-politics ശ്രീ ജിതയുടെ ലേഖനത്തോട് ചില കാര്യങ്ങളിൽ യോജിച്ചുകൊണ്ടു ചില കാര്യങ്ങൾ നോക്കിക്കാണാൻ...
-
ആർക്കും മനസ്സിലാകുന്ന ഒരു ചെറിയ കാര്യം bsp ക്കാർക്ക് മാത്രം മനസ്സിലാവുന്നില്ല. പാ ർട്ടിയുയുടെ ആരംഭകാലം മുതൽ അതിനെ ആവേശത്തോടെ ആശ്ലീഷിക...
-
മ ഹാബലിയെക്കുറിച്ചുള്ള കഥകളിലാണ് മലയാളികൾ അഭിരമിക്കുന്നത് ദളിതേതരർ പറയുന്ന മഹാബലിക്കഥകളിൽ ഹൈന്ദവ ഉരുളടക്കമാണുള്ളത് .എന്നാൽ ദളിതർ പറയുന്ന ക...